വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനു വേണ്ടാത്ത ഫിഞ്ചിന് ടി20യില്‍ വമ്പന്‍ നേട്ടം, 10000 റണ്‍സ് ക്ലബ്ബില്‍!

ആറാമത്തെ താരമായി ഫിഞ്ച് മാറി

ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയെങ്കിലും ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ തന്നെയാണ് താനെന്നു വമ്പനൊരു നേട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. ടി20യില്‍ 10,000 റണ്‍സെന്ന വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിലും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലുമായിട്ടാണ് ഫിഞ്ച് 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായിരിക്കുന്നത്.

Aaron Finch joins 10,000 club in T20 cricket | Oneindia malayalam

ഓസ്്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിഞ്ചിനെ അവസാനമായി കണ്ടത് കഴിഞ്ഞ മാസം യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. ഫിഞ്ചിനു കീഴില്‍ ഓസ്‌ട്രേലിയ കന്നി ലോകകിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

 ആറാമത്തെ താരം

കുട്ടി ക്രിക്കറ്റായ ടി20യില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ആറാമത്തെ താരം കൂടിയായി ആരോണ്‍ ഫിഞ്ച് മാറിയിരിക്കുകയാണ്. മാത്രമല്ല ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് അദ്ദേഹം. ഫിഞ്ചിന്റെ ഓപ്പണിങ് പങ്കാളിയായ ഡേവിഡ് വാര്‍ണര്‍ നേരത്തേ തന്നെ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.
327 ഇന്നിങ്‌സുകളില്‍ നിന്നു 10,048 റണ്‍സാണ് ഇപ്പോള്‍ ഫിഞ്ചിന്റെ സമ്പാദ്യം. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോലിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. 307 ഇന്നിങ്‌സുകളില്‍ നിന്നും 10,204 റണ്‍സ് കോലി നേടിയിട്ടുണ്ട്.

 ഗെയ്‌ലാണ് കിങ്

ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് കിങെന്നു വിളിക്കാവുന്നയാള്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ക്രിസ് ഗെയ്‌ലാണ്. നിലവില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 445 ഇന്നിങ്‌സുകളില്‍ നിന്നും ഗെയ്ല്‍ വാരിക്കൂട്ടിയത് 14,321 റണ്‍സാണ്.
ഈ ലിസ്റ്റിലെ രണ്ടാമന്‍ ഗെയ്‌ലിന്റെ നാട്ടുകാരന്‍ കൂടിയായ ഓള്‍റൗണ്ടറും ദേശീയ ടീമിന്റെ നായകനുമായ കരെണ്‍ പൊള്ളാര്‍ഡാണ്. 508 ഇന്നിങ്‌സുകളില്‍ നിന്നും 11,326 റണ്‍സ് പൊള്ളാര്‍ഡിന്റെ പേരിലുണ്ട്. മൂന്നാംസ്ഥാനം പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷുഐലബ് മാലിക്കിനാണ്. 426 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളത് 11,274 റണ്‍സാണ്.
നാലും അഞ്ചും സ്ഥാനങ്ങളില്‍ വാര്‍ണറും കോലിയുമാണ്. വാര്‍ണര്‍ 312 ഇന്നിങ്‌സുകളില്‍ നിന്നും 10,308 റണ്‍സ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കോലിയാവട്ടെ 307 ഇന്നിങ്‌സുകളില്‍ നിന്നും 10,204 റണ്‍സുമെടുത്തു.

 ബിഗ് ബാഷ് ലീഗിലെ പ്രകടനം

ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരായ മല്‍സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചതോടെയാണ് ആരോണ്‍ ഫിഞ്ച് 10,000 റണ്‍സ് തികച്ചത്. കളിയില്‍ 43 ബോളില്‍ 68 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. പക്ഷെ ഫിഞ്ചിന്റെ പ്രകടനത്തിന് ടീമിനെ രക്ഷിക്കാനായില്ല. 53 ബോളില്‍ നിന്നും 86 റണ്‍സ് വാരിക്കൂട്ടിയ മിച്ചെല്‍ മാര്‍ഷിന്റെ മികവില്‍ 21 റണ്‍സിന് സ്‌കോര്‍ച്ചേഴ്‌സ് ജയിച്ചു കയറുകയായിരുന്നു.
ബിബിഎല്ലിന്റെ 11ാം സീസണില്‍ ഫിഞ്ച് കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ അഞ്ചു സിക്‌സറുകളിലൊന്ന് പടുകൂറ്റനായിരുന്നു. സ്റ്റേഡിയത്തിന്റെ രണ്ടാംനിലയിലാണ് ഹബോള്‍ പതിച്ചത്. രണ്ടാം വിക്കറ്റില്‍ ഫിഞ്ചും നിക്ക് മാഡിസണും ചേര്‍ന്ന് 130 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റെനഗേഡ്‌സിന്റെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്. ആദ്യ സീസണില്‍ ബ്രാഡ് ഹോഡ്ജിനൊപ്പം ഫിഞ്ച് തന്നെയുണ്ടാക്കിയ 126 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

Story first published: Thursday, December 23, 2021, 13:59 [IST]
Other articles published on Dec 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X