വീണ്ടും ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത് കംഗാരുപ്പട... തുടരെ മൂന്നാം ജയം, ഫൈനല്‍ ടിക്കറ്റ്

Written By:

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേറ്റ ദയനീയ തോല്‍വിക്കു ശേഷം ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇരുടീമിനെയും കൂടാതെ ന്യൂസിലന്‍ഡും മാറ്റുരയ്ക്കുന്ന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കംഗാരുപ്പട ഫൈനലിലേക്ക് കുതിച്ചു. പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് ആതിഥേയര്‍ കശാപ്പു ചെയ്യുകയായിരുന്നു. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനെയും രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ടിനെയും നേരത്തേ ഓസീസ് തുരത്തിയിരുന്നു.

1

മൂന്നാമത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. മറ്റുള്ളവരൊന്നും 30 റണ്‍സ് പോലും തികച്ചില്ല. സാം ബില്ലിങ്‌സ് (29), ജെയിംസ് വിന്‍സ് (21) എന്നിവരാണ് 20 കടന്ന മറ്റു താരങ്ങള്‍. ഓസീസിനു വേണ്ടി കെയന്‍ റിച്ചാര്‍ഡ്‌സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

2

മറുപടി ബാറ്റിങില്‍ 14.3 ഓവറില്‍ തന്നെ തന്നെ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് അനായാസം വിജയലക്ഷ്യത്തില്‍ കുതിച്ചെത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (26 പന്തില്‍ 39), ഡാര്‍സി ഷോട്ട് (33 പന്തില്‍ 36), ആരോണ്‍ ഫിഞ്ച് (അഞ്ച് പന്തില്‍ 20*) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഓസീസിന്റെ ജയം ഇത്രയും എളുപ്പമാക്കിയത്. മൂന്നു വിക്കറ്റെടുത്ത ഓസീസ് ബൗളര്‍ റിച്ചാര്‍ഡ്‌സനാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, February 11, 2018, 8:01 [IST]
Other articles published on Feb 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍