വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ പരമ്പര സ്വപ്‌നം കാണാന്‍ വരട്ടെ... ഇതിലൊരു തീരുമാനമായിട്ടു മതി!! മെച്ചപ്പെടുത്തിയേ തീരൂ..

പരമ്പരയില്‍ ഇന്ത്യ 1-2നു പിന്നിലാണ്

സതാംപ്റ്റണ്‍: മൂന്നാം ടെസ്റ്റില്‍ നേടിയ ആവേശോജ്വല ജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയം സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് വിരാട് കോലിയും സംഘവും ജയിച്ചുകയറിയത്.

ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്... ടെസ്റ്റ് പരമ്പര ആര് നേടും, ഇന്ത്യയോ ഇംഗ്ലണ്ടോ? സെവാഗ് പ്രവചിക്കുന്നുത്രില്ലിങ് ക്ലൈമാക്‌സിലേക്ക്... ടെസ്റ്റ് പരമ്പര ആര് നേടും, ഇന്ത്യയോ ഇംഗ്ലണ്ടോ? സെവാഗ് പ്രവചിക്കുന്നു

ഇന്ത്യക്കു ഇനിയുണ്ടാവുമോ മറ്റൊരു കോലി? പകരക്കാരന്‍ വരും!! ഇവരിലൊരാള്‍ക്ക് സാധ്യത... ഇന്ത്യക്കു ഇനിയുണ്ടാവുമോ മറ്റൊരു കോലി? പകരക്കാരന്‍ വരും!! ഇവരിലൊരാള്‍ക്ക് സാധ്യത...

ഈ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ കൂടി പ്രകടനം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിലും ജയിച്ച് ഇന്ത്യക്കു പരമ്പര സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ.

 ഓപ്പണിങ് കൂട്ടുകെട്ട്

ഓപ്പണിങ് കൂട്ടുകെട്ട്

ഓപ്പണര്‍മാരില്‍ നിന്നും കൂടുതല്‍ മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ ഇനിയുള്ള ടെസ്റ്റുകളില്‍ ഇന്ത്യക്കു മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആദ്യ രണ്ടു ടെസ്റ്റുകളിലും ഓപ്പണിങ് ജോടി ദയനീയമായി പരാജയപ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ ശിഖര്‍ ധവാന്‍ - ലോകേഷ് രാഹുല്‍ ജോടി ക്ലിക്കായതോടെ ഇന്ത്യയുടെ തലവരയും മാറുകയായിരുന്നു.
വ്യത്യസ്ത ഓപ്പണിങ് ജോടികളെയാണ് കഴിഞ്ഞ മൂന്നു ടെസ്റ്റിലും ഇന്ത്യ പരീക്ഷിച്ചത്. ആദ്യ ടെസ്റ്റില്‍ മുരളി വിജയ്- ധവാന്‍ സഖ്യം ഓപ്പണ്‍ ചെയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിജയ്-രാഹുല്‍ ജോടിയായിരുന്നു ഓപ്പണര്‍മാര്‍. എന്നാല്‍ മൂന്നാം ടെസ്റ്റിലെ ധവാന്‍- രാഹുല്‍ സഖ്യമാണ് ഇന്ത്യയുടെ പ്രതീക്ഷ കാത്തത്.
മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ആദ്യ വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായിരുന്നു.

സ്ലിപ്പ് ക്യാച്ചിങ്

സ്ലിപ്പ് ക്യാച്ചിങ്

ക്യാച്ച് വിന്‍സ് മാച്ചെന്നാണ് ക്രിക്കറ്റിലെ പഴഞ്ചൊല്ല്. ഈ ടെസ്റ്റ് പരമ്പരയില്‍ ഇരുടീമും നിരവധി ക്യാച്ചുകളാണ് പാഴാക്കിയത്. പ്രത്യേകിച്ചും സ്ലിപ്പ് ക്യാച്ചിങിലാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനും കൂടുതല്‍ പിഴവുകള്‍ സംഭവിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകളെ അപേക്ഷിച്ച് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ചിങ് ഉജ്ജ്വലമായിരുന്നു. ലോകേഷ് രാഹുല്‍ മാത്രം സ്ലിപ്പില്‍ ആറു ക്യാച്ചുകളെടുത്തു. മറ്റു താരങ്ങളും കൂടി രാഹുലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സ്ലിപ്പിലെ ക്യാച്ച് മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്.

മധ്യനിര മികവിലേക്കുയരണം

മധ്യനിര മികവിലേക്കുയരണം

ഈ പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് കോലിയെ ചുറ്റിപ്പറ്റിയാണ്. മൂന്നു ടെസ്റ്റുകളില്‍ നിന്നും ഇതിനകം 500ന് അടുത്ത് റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. എന്നാല്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മധ്യനിരയില്‍ നിന്നും ആരുടെ ഭാഗത്തു നിന്നും കാര്യമായ സംഭാവനകള്‍ ലഭിക്കുന്നില്ല. മൂന്നാ ടെസ്റ്റില്‍ രഹാനെയും പുജാരയും വ്യത്യസ്ത ഇന്നിങ്‌സുകളില്‍ ടീമിനായി തിളങ്ങിയെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നതാണ്.
ഇരുവരും മാത്രമല്ല ഓള്‍റൗണ്ടറെന്ന വിശേഷണത്തോടെ ടീമിലെത്തിയ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്.

 നോ ബോള്‍ തലവേദന

നോ ബോള്‍ തലവേദന

നോ ബോളുകള്‍ എറിയുന്നത് നിയന്ത്രിക്കാനും ഇന്ത്യന്‍ ബൗളിങ് നിര ശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ജസ്പ്രീത് ബുംറയുടെ നിര്‍ണായകമായ നോ ബോള്‍ ഇന്ത്യക്കു കിരീടം തന്നെ നഷ്ടപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ബുംറ പിഴവ് ആവര്‍ത്തിച്ചു. നാലാംദിനം ആദില്‍ റഷീദിനെ ബുംറയുടെ പന്തില്‍ പുറത്താക്കിയിരുന്നെങ്കിലും അംപയര്‍ നോ ബോള്‍ വിധിക്കുകയായിരുന്നു. ഇതു നോബോള്‍ അല്ലായിരുന്നെങ്കില്‍ ബുംറയ്ക്കു അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാമായിരുന്നു. ബുംറയുടെ നോ ബോള്‍ പിഴവ് മൂലമാണ് കളി അഞ്ചാം ദിവസത്തേക്കു നീണ്ടത്.

Story first published: Tuesday, August 28, 2018, 12:40 [IST]
Other articles published on Aug 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X