Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എംഐയും ചെന്നൈയും പുറത്തായോ? 2 ടീം ഏറെക്കുറെ ഔട്ട്!! പ്ലേഓഫ് സാധ്യത എങ്ങനെ

ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പാതിവഴി പിന്നിട്ടിരിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും ഏഴോ, അതില്‍ കൂടുതലോ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളുടെ ഫലമായിരിക്കും പ്ലേഓഫിലെത്തുന്ന ആദ്യത്തെ നാലു ടീമുകളെ തീരുമാനിക്കുക.

മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കു ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷയുണ്ട്. ചിലര്‍ കൈയെത്തും ദൂരത്താണെങ്കില്‍ മറ്റുള്ളവരുടെ ഭാവി ശരിക്കും തുലാസിലാണ്, എന്തും സംഭവിക്കു തന്നെ ചെയ്യാം. 38 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇതിനകം പൂര്‍ത്തിയായത്. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ നോക്കാം.

IPL PLAYOFF

യോഗ്യതാ മാര്‍ക്കെത്ര?

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ പ്ലേഓഫിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 16 പോയിന്റാണന്നു കാണാം. ഇത്രയും പോയിന്റുണ്ടെങ്കില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫ് കളിക്കാമെന്നതാണ് കണക്കുകൂട്ടല്‍.

പക്ഷെ എല്ലായ്‌പ്പോഴും ഇതു സംഭവിക്കണമെന്ന് ഉറപ്പുമില്ല. ചിലപ്പോള്‍ 16 പോയിന്റ് ലഭിചച്ചാലും ആ ടീം പ്ലേഓഫ് കാണാതെ പുറത്തായേക്കാം. എന്നാല്‍ മറ്റു ചിലപ്പോഴാവട്ടെ 16ല്‍ താഴെ പോയിന്റില്‍ താഴെ ലഭിച്ച ടീമും പ്ലേഓഫിലെത്തിയ ചരിത്രം ഐപിഎല്ലിനുണ്ട്.

എങ്കിലും പൊതുവായി പറഞ്ഞാല്‍ 16 പോയിന്റാണ് പ്ലേഓഫിനായി സേഫെന്നു നമുക്കു ഉറപ്പിക്കാം. അതിന്റെ അടിസ്ഥാനത്താണ് ഇവിടെ ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകളും പരിശോധിക്കുന്നത്.

എത്ര ജയം?

നിലവില്‍ പ്ലേഓഫ് ബെര്‍ത്തിന് കൈയെത്തുംദൂരത്തുള്ളത് കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ്. ഏഴു കളികള്‍ പൂര്‍ത്തിയാക്കിയ (6 ജയം, 1 ഉപേക്ഷിച്ചു) അവര്‍ക്കു ഇപ്പോള്‍ 13 പോയിന്റുണ്ട്. ഇനി ശേഷിക്കുന്ന ഏഴു മല്‍സസരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ചാല്‍ 17 പോയിന്റുമായി പഞ്ചാബിനു പ്ലേഓഫിലെത്താം.

10 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് രണ്ടാംസ്ഥാനത്തുള്ളത്. ഇനി അവര്‍ക്കു ഏഴു കളികളാണ് സീസണില്‍ ബാക്കിയുള്ളത്. അതില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ ആര്‍സിബി പ്ലേഓഫിലെത്തും.

മൂന്ന്, നാല് സ്ഥാനങ്ങളിലുളള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കും 10 പോയിന്റ് വീതമാണുള്ളത്. പക്ഷെ ഇവര്‍ ആര്‍സിബിയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ (8 വീതം) കളിച്ചിട്ടുണ്ട്. ഇനി ശേഷിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം ജയങ്ങളാണ് പ്ലേഓഫിനായി എസ്ആര്‍എച്ചിനും ആര്‍ആറിനും ആവശ്യം.

PUNJAB KINGS

അഞ്ചാംസ്ഥാനത്തു ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സാണ്. എട്ടു മാച്ചില്‍ എട്ടു പോയിന്റാണ് അക്കൗണ്ടിലുള്ളത്. ഇനി ബാക്കിയുള്ള ആറു കളിയില്‍ നാലെണ്ണത്തില്‍ ജിടിക്കു ജയിക്കേണ്ടതുണ്ട്.

ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്. രണ്ടു ടീമുകള്‍ക്കും ആറു പോയിന്റ് വീതമുണ്ട്. പക്ഷെ സിഎസ്‌കെ ഒരു മാച്ച് (8) കൂടുതല്‍ കളിച്ചു.

ഡിസിക്കു ശേഷിച്ച ഏഴു മാച്ചില്‍ അഞ്ചു ജയങ്ങളാണ് പ്ലേഓഫിനായി ആവശ്യമെങ്കില്‍ സിഎസ്‌കെയ്ക്കു ബാക്കിയുള്ള ആറു കളിയില്‍ അഞ്ചും ജയിക്കണം. പോയിന്റ് പട്ടികയിലെ അവസാനത്തെ മൂന്നു സ്ഥാനക്കാര്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്.

ഏഴു മാച്ചില്‍ നാലു പോയിന്റാണ് മുംബൈയുടെ സമ്പാദ്യം. ഇനി ബാക്കിയുള്ള ഏഴു മാച്ചില്‍ ആറിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് ഉറപ്പുള്ളൂ. എന്നാല്‍ കെകെആറിനും (8 കളി, 5 പോയിന്റ്) എല്‍എസ്ജിക്കും (8 കളി, 4 പോയിന്റ്) കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാണ്. ശേഷിച്ച ആറു മാച്ചില്‍ മാത്രമേ രണ്ടു ടീമിനും പ്രതീക്ഷയ്ക്കു വകയുള്ളൂ.

Story first published: Monday, April 27, 2026, 16:25 [IST]
Other articles published on Apr 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+