For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പ്!! അതാണ് ഇത്ര കരുത്ത്, ആരോപണം പാകിസ്താനില്‍ നിന്ന്

അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ വീണ്ടും വീണ്ടും വണ്ടറടിപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. കഴിഞ്ഞ ഐപിഎല്ലിലൂടെ വരവറിയിച്ച 15കാരന്‍ ഈ സീസണിലും മിന്നിക്കുകയാണ്.

ഇത്തവണ റോയല്‍സിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് ഇടംകൈയന്‍ ബാറ്റര്‍ വഹിക്കുന്നത്. 36 ബോളില്‍ സെഞ്ച്വറിയടക്കം കുറിക്കാനും വൈഭവിനായിരുന്നു. ലോകം മുഴുവന്‍ ഞെട്ടലോടെയും അതോടൊപ്പം അസൂയയോടെയുമാണ് ഈ കൗമാര താരത്തിന്റെ ബാറ്റിങ് വിരുന്ന് കണ്ട് അമ്പരന്ന് നില്‍ക്കുന്നത്.

ഇപ്പോഴിതാ വൈഭവിന്റെ ബാറ്റിനെ കുറിച്ചുള്ള ഒരു കമന്റാണ് വൈറലായി മാറിയിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് വിദഗ്ധനാണ് താരം ഉപയോഗിക്കുന്ന ബാറ്റിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ആര്‍ആര്‍ ഓപ്പണറെ കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്നു നോക്കാം.

VAIBHAV SOORYAVANSHI

വൈഭവിന്റെ ബാറ്റ്

ഒരു പാകിസ്താന്‍ ചാനലിന്റെ ഷോയില്‍ സംസാരിക്കവെയാണ് വൈഭവ് സൂര്യവംശിയുടെ അസാധാരണ ബാറ്റിങിനെ കുറിച്ച് ക്രിക്കറ്റ് വിദഗ്ധനായ നൗമാന്‍ നിയാസിന്റ കമന്റ്് വൈറലായി മാറിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ ബാറ്റില്‍ എഐ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോയെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

പക്ഷെ നിയാസിന്റെ ആരോപണം യഥാര്‍ഥത്തില്‍ പറഞ്ഞതാണെന്നു കരുതാന്‍ വരട്ടെ. തമാശരൂപേണയാണ് നിയാസ് ഇങ്ങനെയൊരു കമന്റ് നടത്തിയത്. മാത്രമല്ല കൗമാര താരത്തെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു.

'ഇതിനെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. ഇവന്‍ എന്തൊരു കിഡാണ് (വൈഭവ് സൂര്യവംശി). അവന്റെ ബാറ്റ് പരിശോധിക്കണം. വാഡ ഉത്തേജക പരിശോധന നടത്തുന്നതു പോലെ അവനെ ലാബിലേക്കു അയക്കണം. ചിലപ്പോള്‍ അവന്‍ ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടായിരിക്കാം. അവന്‍ ശരിക്കും യഥാര്‍ഥമാണോയെന്നു പോലും തോന്നിപ്പോവും'.

എന്തൊരു പ്ലെയറാണ് വൈഭവ് സൂര്യവംശി. അവന്‍ അല്‍പ്പം പതുക്കെയാണ് കളിക്കുന്നതെന്നു എനിക്കു തോന്നി. ഇതാണ് ഇവന്‍ ശരിക്കും ആരാണെന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 18 വയസ്സാവുമ്പോള്‍ നിങ്ങളുടെ ശരീരം മസിലുകളും ബൈസെപ്‌സും ട്രൈസെപ്‌സുമെല്ലാം വളര്‍ത്തിയെടുക്കും. പക്ഷെ വൈഭവിനു വെറും 16 വയസ് മാത്രമേ ആയിട്ടുള്ളൂ.

VAIBHAV SOORYAVANSHI

വിരാട് കോലി ലോക ചാംപ്യനായതിനു ശേഷമാണ് അവന്‍ ജനിക്കുന്നത്. വലിയ പവര്‍ ഗെയിം വൈഭവിനില്ല, പക്ഷെ നല്ല ബാറ്റിങ് ടെക്‌നിക്കുണ്ട്. അവന്‍ കൈക്കുഴ കൊണ്ട് കളിക്കുന്ന പ്ലെയറാണ്. ബാറ്റിങില്‍ അവന്റെ കമാനം (Arc) നോക്കുകയാണെങ്കില്‍ 360 ഡിഗ്രി മുഴുവനായി ഉപയോഗിക്കാറുണ്ട്'- - നൗമാന്‍ നിയാസ് വ്യക്തമാക്കി.

അതേസമയം, ഈ സീസണിലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരെ എടുത്താല്‍ വൈഭവ് മൂന്നാംസ്ഥാനത്തുണ്ട്. എട്ടു മല്‍സരങ്ങളില്‍ നിന്നും 44.62 ശരാശരിയില്‍ 234.87 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ താരം വാരിക്കൂട്ടിയത് 357 റണ്‍സാണ്.

ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരേയായിരുന്നു വെറും 36 ബോളില്‍ വൈഭവ് സെഞ്ച്വറി കുറിച്ചത്.

Story first published: Monday, April 27, 2026, 21:08 [IST]
Other articles published on Apr 27, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+