Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഫ്‌ളോപ്പാവാന്‍ ഒറ്റക്കാരണം മാത്രം!! കാരണം അവന്‍; ശ്രീകാന്ത് പറയുന്നതിങ്ങനെ

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഫ്‌ളോപ്പാവാനുള്ള കാരണം ചൂണ്ടിക്കാണിച്ച് കെ ശ്രീകാന്ത്. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

15 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 11 റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. കാഗിസോ റബാഡയെറിഞ്ഞ സിഎസ്‌കെ ഇന്നിങ്‌സിലെ നാലാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് അദ്ദേഹം പുറത്തായത്. ഓഫ് സ്റ്റംപിന് ഏറെ പുറത്തേക്കു പോയ ബോളില്‍ അനാവശ്യമായി ഷോട്ടിനു തുനിഞ്ഞ സഞ്ജു എഡ്ജായി കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തുകയും ചെയ്തു.

SANJU SAMSON

തൊട്ടുമുമ്പത്തെ മാച്ചില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേ അപരാജിത സെഞ്ച്വറിയോടെ കളിയിലെ ഹീറോ ആയതിനു ശേഷമാണ് സഞ്ജു ഈ തരത്തില്‍ നിരാശപ്പെടുത്തിയത്. അദ്ദേഹം നേരത്തേ മടങ്ങിയതോടെ സിഎസ്‌കെ പതറുകയും കളിയില്‍ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തിരുന്നു.

സഞ്ജുവിനു സംഭവിച്ചതെന്ത്?

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സഞ്ജു സാംസണ്‍ തുടക്കത്തില്‍ തന്നെ അല്‍പ്പം ബുദ്ധിമുട്ടിയെന്നും ഇതാണ് നേരത്തേയുള്ള പുറത്താവലിന്റെ പ്രധാന കാരണമെന്നുമാണ് കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്.

'സഞ്ജു സാംസണിന്റെ ഇന്നിങ്‌സിലേക്കു വന്നാല്‍ അദ്ദേഹം മുഹമ്മദ് സിറാജെറിഞ്ഞ ആദ്യത്തെ ഓവറില്‍ തന്നെ അല്‍പ്പം പതറി. ബോളിന്റെ മൂവ്‌മെന്റ് കാരണം പല തവണ ബീറ്റ് ചെയ്യപ്പെട്ടു. അതോടെ സഞ്ജു അല്‍പ്പമൊന്നു പതറിപ്പോയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

അതിനു ശേഷം അടുത്ത ഓവറില്‍ കാഗിസോ റബാഡ വന്ന് വീണ്ടും ഉജ്ജ്വലലമായി പന്തെറിഞ്ഞ് അവനെ സമ്മര്‍ദ്ദത്തിലും പ്രതിരോധത്തിലുമാക്കി. അതിനു ശേഷം സംഭവിച്ചത് എന്താണെന്നു ചോദിക്കുകയാണെങ്കില്‍ സഞ്ജുവിനു ഏകാഗ്രതയും നഷ്ടപ്പെട്ടു. അതു കാരണമാണ് ആ രീതിയില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ഷോട്ട് കളിച്ച് അന്‍ പുറത്തായത്'- ശ്രീകാന്ത് വിലയിരുത്തി.

സിറാജെറിഞ്ഞ ആദ്യത്തെ ഓവറില്‍ ഒരേയൊരു സിംഗിള്‍ മാത്രമേ സഞ്ജു നേടിയുള്ളൂ. ഈ ഓവര്‍ മെയ്ഡനായി മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്. കാരണം ആദ്യത്തെ അഞ്ചു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അവസാനത്തെ ബോള്‍ ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കളിച്ച് സഞ്ജു സ്വന്തം അക്കൗണ്ടിനൊപ്പം ടീമിന്റെയും അക്കൗണ്ട് തുറന്നു.

ആദ്യത്തെ മൂന്നു ബോളില്‍ രണ്ടു തവണയും അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല തൊട്ടുമുമ്പത്തെ കളിയിലേതു പോലെയൊരു ആത്മവിശ്വാവും താളവുമൊന്നും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ കണ്ടതുമില്ല.

SANJU SAMSON OUT

സര്‍ഫറാസിനെ എന്തിന് ഇറക്കി?

സഞ്ജു സാംസണും ഉര്‍വില്‍ പട്ടേലും ഒരേ ഓവറില്‍ ഔട്ടായതിനു പിന്നാലെ സര്‍ഫറാസ് ഖാനെ ഇംപാക്ട് സബായി കൊണ്ടുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തെ അതിരൂക്ഷമായിട്ടാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്.

' ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്തിനാണ് ഇംപാക്ട് സബായി സര്‍ഫറാസ് ഖാനെ നാലാം നമ്പറില്‍ കൊണ്ടു വന്നത്? ആ നീക്കം ശുദ്ധ മണ്ടത്തരവും ഷോക്കിങുമാണ്. രണ്ട് വിക്കറ്റ് മാത്രമല്ലേ അപ്പോള്‍ പോയിരുന്നുളളൂ. അപ്പോഴേക്കും എന്തിനാണ് പാനിക്ക് ബട്ടണ്‍ ഞെട്ടി അത്തരമൊരു നീക്കം നടത്തിയത്? അഞ്ചു വിക്കറ്റുകള്‍ വീണ ശേഷമാണ് അത്തരമൊരു നീക്കമെങ്കില്‍ നമുക്കു മനസ്സിലാക്കാം.

പക്ഷെ സിഎസ്‌കെ ഈ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു തീരുമാനമെടുത്തത് കാരണം പിന്നീട് മുകേഷ് ചൗധരിയെ ഇംപാക്ട് സബായി ഇറക്കാനുമായില്ല. അവന്‍ നന്നായി ബൗള്‍ ചെയ്തു കൊണ്ടിരുന്നതാണ്- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 27, 2026, 12:02 [IST]
Other articles published on Apr 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+