Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവ്- പ്രഭ്‌സിമ്രന്‍ ഓപ്പണിങ്!! ടീമില്‍ പാട്ടിധറും, ശ്രേയസ് നയിക്കും; ഇന്ത്യയുടെ കിടു ബദല്‍ 11

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ബദല്‍ ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബാംഗര്‍. ഇനിയും ദേശീയ ടീമിനായി അരങ്ങേറാത്തവരും ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ബാറ്റിങിലും ബൗളിങിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്നവരെയാണ് തന്റെ ബദല്‍ ടീമില്‍ ബാംഗര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരൊക്കെയാണ് ഈ സംഘത്തിലുള്ളവരെന്നു നമുക്കു നേക്കാം.

VAIBHAV SOORYAVANSHI

ക്യാപ്റ്റനായി ശ്രേയസ്

സൂര്യകുമാര്‍ യാദവിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി വന്നേക്കുമെന്നു സൂചനകളുള്ള സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെയാണ് തന്റെ ഇലവന്റെ ക്യാപ്റ്റനായി സഞ്ജയ് ബാംഗര്‍ തിരഞ്ഞെടുത്തത്. വീണ്ടുമൊരു ഐപിഎല്ലില്‍ കൂടി ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ കൈയടി നേടുകയാണ്.

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ പഞ്ചാബ് കിങ്‌സ് ഇത്തവണ തോല്‍വിയാതെ വിജയക്കുതിപ്പ് നടത്തുമ്പോള്‍ അമരത്ത് ശ്രേയസുണ്ട്. 2025ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു മുന്നില്‍ ഫൈനലില്‍ അടിയറവയ്‌ക്കേണ്ടി വന്ന കിരീടം ഇത്തവണ ഉറപ്പായും നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ശ്രേയസും പഞ്ചാബും.

ഇന്ത്യന്‍ ഇലവന്റെ ഓപ്പണിങ് ജോടികളായി ബാംഗര്‍ തിരഞ്ഞെടുത്തത് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ബാറ്ററും കീപ്പറുമായ പ്രഭ്‌സിമ്രന്‍ സിങിനെയുമാണ്. രണ്ടു പേരും ഇനിയും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. എങ്കിലും വൈകാതെ തന്നെ ഇവര്‍ക്കു ടീമിലേക്കു വിളിയെത്താനും സാധ്യതയുണ്ട്.

ജൂണില്‍ അയര്‍ലാന്‍ഡുമായി നടക്കിനിരിക്കുന്ന രണ്ടു ടി20കളുടെ പരമ്പരയിലൂടെ 15കാരനായ വൈഭവ് അരങ്ങേറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. താരത്തെ എത്രയും പെട്ടെന്നു സീനിയര്‍ ടീമിലേക്കു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്.

വൈഭവ്- പ്രഭ്‌സിമ്രന്‍ ജോടിക്കു ശേഷം ഇന്ത്യയുടെ ബദല്‍ ടി20 ടീമില്‍ മൂന്നും നാലും നമ്പറുകളില്‍ കളിക്കുക റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും അവരുടെ തന്നെ ക്യാപ്റ്റനും കൂടിയായ രജത് പാട്ടിധാറുമാണ്. ഈ സീസണില്‍ ആര്‍ബിക്കായി അഗ്രസീവ് ഇന്നിങ്‌സുകളാണ് രണ്ടു പേരും കാഴ്ചവയ്ക്കുന്നത്.

അഞ്ചാം നമ്പറിലായിരിക്കുംക്യാപ്റ്റന്‍ ശ്രേയസ് കളിക്കാനിറങ്ങുക. 2023ന ശേഷം അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. അന്നു മോശം സ്‌ട്രൈക്ക് റേറ്റും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസും കാരണമായിരുന്നു ശ്രേയസ് ഒഴിവാക്കപ്പെട്ടത്. ഇപ്പോള്‍ ഈ വീക്ക്‌നെസുകളെല്ലാം പരിഹരിച്ച അദ്ദേഹം ആളാകെ മാറിയിരിക്കുകയാണ്.

SHREYAS IYER

ശ്രേയസ് കഴിഞ്ഞാല്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ രണ്ടു ഓള്‍റൗണ്ടര്‍മാരുണ്ട്. ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അടുത്തയാള്‍ ആര്‍സബിയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുമാണ്. രണ്ടു പേരും ഇന്ത്യക്കായി ഇതിനകം ടി20യില്‍ കളിച്ചിട്ടുള്ളവരാണ്.

വെറ്ററന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ പ്രധാന സ്പിന്നര്‍. ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.

ബാംഗറുടെ ടീമിലെ പ്രധാന പേസര്‍മാര്‍ വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാര്‍, ഇനിയും അരങ്ങേറിയിട്ടില്ലാത്ത പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരുമാണ്. ബാക്കപ്പുകളായിധ്രുവ് ജുറേല്‍, പ്രിയാന്‍ഷ് ആര്യ, ദിഗ്വേഷ് സിങ് റാട്ടി, മുഹമ്മദ് ഷമി എന്നിവരെയും ബാംഗര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗറിന്റെ ഇന്ത്യന്‍ ബദല്‍ 11

വൈഭവ് സൂര്യവംശി പ്രഭ്സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, പ്രിന്‍സ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മൊഹ്സിന്‍ ഖാന്‍.

ബാക്കപ്പുകള്‍: പ്രിയാന്‍ഷ് ആര്യ, ധ്രുവ് ജുറേല്‍, ദിഗ്വേഷ് സിങ് റാട്ടി, മുഹമ്മദ് ഷമി.

Story first published: Monday, April 27, 2026, 23:40 [IST]
Other articles published on Apr 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+