Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ഇപ്പോള്‍ സൂര്യയെപ്പോലെ!! ആളാകെ മാറി, പുതിയ ബാറ്റിങ് രഹസ്യം പറഞ്ഞ് മുന്‍ താരം

ടീം ഇന്ത്യക്കു പിന്നാലെ ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

കരിയറില്‍ മുമ്പത്തേതിനേക്കാള്‍ സ്ഥിരത പുലര്‍ത്താനും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും സഞ്ജുവിനെ സഹായിക്കുന്നത് ബാറ്റിങ് ടെക്‌നിക്കില്‍ വരുത്തിയ ചില മാറ്റങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫൈനലിലുള്‍പ്പെടെ തുടരെ മൂന്നു മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിനായിരുന്നു. ഇതു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടിക്കൊടുത്തു. അതിനു ശേഷം ഇപ്പോള്‍ സിഎസ്‌കെയിലും അദ്ദേഹം ഫോം തുടരുകയാണ്. ഇതിനകം രണ്ടു സെഞ്ച്വറികള്‍ ടീമിനായി സഞ്ജു നേടുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

സഞ്ജുവിന്റെ ബാറ്റിങ് ടെക്നിക്ക്

പുതുതുതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ബാറ്റിങിനെ കുറിച്ചും ബാറ്റിങ് ടെക്‌നിക്കില്‍ വരുതിയ മാറ്റമുണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചുമെല്ലാം സഞ്ജയ് മഞ്ജരേക്കര്‍ വിശദീകരിച്ചിട്ടുള്ളത്.

'സഞ്ജു സാംസണിനെ ഇഷ്ടപ്പെടുന്നതിനും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതിനും പിന്നില്‍ ഒരു കാരണമുണ്ട്. ബാറ്റ്മാന്‍ഷിപ്പിന്റെ മുംബൈ സ്‌കൂളിലെ കുട്ടികളായിരിക്കെ നമ്മളോടു പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യമുണ്ടായിരുന്നു-നിങ്ങള്‍ സെറ്റായി കഴിഞ്ഞാല്‍ സെഞ്ച്വറി നേടണം എന്നതായിരുന്നു അത്.

അതുകൊണ്ടു തന്നെ തുടര്‍ച്ചായി നാലു കളിയില്‍ ഡെക്കായാലും ഞങ്ങളുടെ മെന്റര്‍മാര്‍ ഇത് വലിയ കാര്യമാക്കാറുമില്ല. പക്ഷെ നിങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയൊരു ഇന്നിങ്‌സ് കളിക്കണം. അവിടെയാണ് സഞ്ജു സാംസണ്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നത്.

ടി20 ക്രിക്കറ്റില്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞിട്ടുള്ള സെഞ്ച്വറികള്‍ അതിശയിപ്പിക്കുന്നതാണ്. അതു സഞ്ജു സാംസണിന്റെ വളരെ അപൂര്‍വ്വമായിട്ടുള്ള കഴിവ് കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം നമ്മള്‍ അതു കണ്ടു കഴിഞ്ഞു. കൂടാതെ ഐപിഎല്ലിലും ഇതു കാണാന്‍ സാധിക്കും.

ബാറ്റിങ് ടെക്‌നിക്കിലാണ് സഞ്ജു വലിയൊരു മാറ്റം വരുത്തിയിട്ടുള്ളത്. അതിനെ കുറിച്ചാണ് ആളുകളും സംസാരിക്കുന്നത്്. നേരത്തേ ഈ ബാറ്റിങ് ടെക്‌നിക്കായിരുന്നില്ല അദ്ദേഹത്തിന്റേത്. ഐപിഎല്‍ കരിയറിന്റെ ആദ്യ പകുതിയില്‍ മറ്റൊരു ശൈലിയിലായിരുന്നു ബാറ്റിങ്.

ബാറ്റിങിനായി ക്രീസിലെത്തിയാല്‍ ഒരു ചെറിയ സ്റ്റെപ്പ് മുന്നോട്ടുവച്ച ശേഷം അവിടെ നിന്നും പല ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കുകയായിരുന്നു സഞ്ജുവിന്റെ ശൈലി. പക്ഷെ ഇപ്പോള്‍ ആ ബാറ്റിങ് ശൈലി മാറ്റിയിരിക്കുകയാണ്. ഒരു സ്റ്റെപ്പ് പിറകിലേക്കു വച്ച്, കൂടുതല്‍ ഡീപ്പായി ക്രീസിലേക്കു പോയതിനു ശേഷമാണ് ഷോട്ടുകള്‍ കളിക്കുന്നത്.

SANJU SAMSON

സൂര്യകുമാര്‍ യാദവും ഇതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്നയാളാണ്. ഈ രീതിയിലുള്ള ബാറ്റിങ് ടെക്‌നിക്ക് അദ്ദേഹത്തിനു ഏറെ ഗുണം ചെയ്യുകയും ഒരുപാട് റണ്‍സെടുക്കാന്‍ സഹായിക്കുകയും ചെയ്തു. ബാറ്റ് ചെയ്യവെ സഞ്ജുവിനെ ഇപ്പോള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നതിനു കാരണം അദ്ദേഹം പുലര്‍ത്തുന്ന ബാലന്‍സാണ്.

ക്രീസിനു പിറകിലേക്കു ബാറ്റ് ചെയ്യുമ്പോള്‍ ഫ്രണ്ട് ഫൂട്ടില്‍ കവര്‍ ഡ്രൈവ് കളിക്കാനാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുക. പക്ഷെ സഞ്ജുവിനു അതു സാധിക്കുന്നു. വളരെ ടൈമിങോടെയാണ് അദ്ദേഹം ഈ ഷോട്ടുകള്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായുള്ള ഈ ഐപിഎല്‍ സീസണിലെ മല്‍സരത്തില്‍ ഈ തരത്തിലുള്ള ചില കണിശതയുള്ള ഷോട്ടുകള്‍ നമ്മള്‍ കാണുകയും ചെയ്തു.

ഈ തരത്തിലുള്ള ബാക്ക് ഫൂട്ടിലൂന്നിയുള്ള ബാറ്റിങ് ടെക്‌നിക്ക് കാരണം വളരെ ചെറിയൊരു ടച്ചിലൂടൈ തന്നെ തേര്‍ഡ് മാനിലേക്കു ഷോട്ട് കളിച്ച് റണ്ണെടുക്കാന്‍ സഞ്ജുവിനു സാധിക്കുന്നു. അതു കാരണം അധികം ഡോട്ട് ബോളുകളും ഇന്നിങ്‌സില്‍ ഉണ്ടാവാറില്ല. ക്രീസല്‍ വളരെ ഡീപ്പായി നില്‍ക്കുന്നതിനാല്‍ ബോളിന്റെ വേഗത നന്നായി ഉപയോഗിക്കാനും സഞ്ജുവിനു കഴിയുന്നു'- മഞ്‌ജേക്കര്‍ വിശദീകരിച്ചു.

Story first published: Monday, April 27, 2026, 14:39 [IST]
Other articles published on Apr 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+