IPL 2026: വൈഭവും ആര്യയുമല്ല, ഗംഭീറിനിഷ്ടം മറ്റൊരാളെ!! ഇന്ത്യന്‍ കോള്‍ ഉടന്‍? സഞ്ജുവിന് പണിയാവും
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറുന്ന പല യുവ, പുതുമുഖ താരങ്ങളും ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയ്ല്‍സിന്റെ 15കാരനായ അദ്ഭുത ബാലന്‍ വൈഭവ് സൂര്യവംശിമുതല്‍ പലരും ഇക്കൂട്ടത്തിലുണ്ട്. ജൂണ്‍ അവസാനത്തോടെ അയര്‍ലാന്‍ഡില്‍ നടക്കാനിരിക്കുന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ ചില പുതുമുഖങ്ങളെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്നാണ് വിവരം.
വൈഭവിന്റെ പേരാണ് ഇക്കൂട്ടത്തില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ഐറിഷ് പര്യടനത്തിലൂടെ സീനിയര്‍ ടീമിനായി കൗമാര താരം അരങ്ങേറിയേക്കുമെന്ന അഭ്യൂഹങ്ങളും വളരെ ശക്തമാണ്. വൈഭവിനെ എത്രയും വേഗം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിക്കണമെന്നും വളര്‍ത്തിയെടുക്കണമെന്നും മുന്‍ താരങ്ങളടക്കം പലരും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വൈഭവിനെ കൂടാതെ പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെയും ഇന്ത്യന്‍ ടീമിലെടുക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഈ രണ്ടു പേരേക്കാള്‍ മുമ്പ് മറ്റൊരു യുവതാരം ടീമിലേക്കു വന്നേക്കും. അതു സംഭവിച്ചാല്‍ പണി കിട്ടാന്‍ പോവുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനുമായിരിക്കും. ആരാണ് ഈ താരമെന്നു നോക്കാം.
ഗംഭീറിനും പ്രിയപ്പെട്ടവന്‍
പഞ്ചാബ് കിങ്‌സിനായി ഐപിഎല്ലില്‍ ഓപ്പണിങ് റോൡലെത്തി സ്ഥിരതയാര്‍ന്ന, അതോടൊപ്പം അഗ്രസീവ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ സിഭാണ് ഈ താരം. ടൂര്‍ണമെന്റിലെ അണ്ടര്‍ റേറ്റഡ് താരങ്ങളിലൊരാള്‍ കൂടിയാണ് 25 കാരനായ വലംകൈയന്‍ ബാറ്റര്‍.
കുറഞ്ഞ കാലം കൊണ്ടുതന്നെ പഞ്ചാബിന്റെ ഏറ്റവും വിശ്വസ്തായ ബാറ്ററായി മാറിയ താരമാണ് പ്രഭ്‌സിമ്രന്‍. പക്ഷെ വൈഭവ് സൂര്യവംശിയെയും പ്രിയാന്‍ഷ് ആര്യയെയും ആയുഷ് മാത്രെയെയും പോലെ അദ്ദേഹത്തിന്റെ പേര് അധികം ആഘോഷിക്കപ്പെട്ടിട്ടില്ല.
ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിച്ച് അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നയാളാണ പ്രഭ്‌സിമ്രന്‍. പഞ്ചാബിനായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ഇഷ്ടം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
പ്രഭ്‌സിമ്രനെ വാനോളം പുകഴ്ത്തിയ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഒരു വീഡിയോയ്ക്കു ഗംഭീര്‍ ലൈക്കടിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതോടെ ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു പഞ്ചാബില്‍ നിന്നുള്ള വലംകൈയന്‍ ബാറ്ററെ കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ ഇടപെടലും ഉണ്ടായേക്കാം.
ഗംഭീറിന്റെ പിന്തുണയുണ്ടെങ്കില്‍ ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തില്‍ തന്നെ പ്രഭ്‌സിമ്രന്റെ അരങ്ങേറ്റവും നമുക്കു കാണാന്‍ സാധിച്ചേക്കും. അദ്ദേഹം അരങ്ങേറിയാല്‍ നിലവിലെ ഫസ്റ്റ് ചോയ്‌സ്‌കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിന്റെ ഭാവിയും അവതാളത്തിലായേക്കും.
പിന്തുണച്ച് മുന്‍ താരങ്ങള്‍
പ്രഭ്‌സിമ്രന്‍ സിങിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്നു മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്ത എന്നിവരടക്കമുള്ളവര്‍ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന്റെ പേര് അധികം ചര്‍ച്ച ചെയ്യപ്പെടാറില്ലെന്നും രണ്ടു പേരും ചൂണ്ടിക്കാണിച്ചിരുന്നു.

'പ്രഭ്‌സിമ്രന്‍ സിങിനെ കുറിച്ച് നമ്മള്‍ അധികമൊന്നും സംസാരിക്കാറില്ല. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിനു ശേഷം അവന്‍ ഇന്ത്യന്‍ എ ടീമിനായും കളിച്ചിരുന്നു. സെലക്ടര്‍മാര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ്. ആരെങ്കിലുമൊക്കെ ഇതുപോലെയുള്ള താരങ്ങളുടെ പ്രകടനം കാണുന്നുണ്ട്.
ഈ വര്‍ഷത്തെ ഐപിഎല്ലിലും പഞ്ചാബ് കിങ്‌സിനായി നല്ല പ്രകടനമാണ് പ്രഭ്‌സിമ്രന്‍ നടത്തുന്നത്. മികച്ച ബാറ്റര്‍ മാത്രമല്ല, അതു പോലെ സേഫായിട്ടുള്ള കീപ്പറും കൂടിയാണ് അവന്‍. വളരെ മികച്ച കീപ്പറാണ് പ്രഭ്‌സിമ്രന്‍.
ഓപ്പണറെന്ന നിലയിലോ, ബാറ്ററെന്ന നിലയിലോ അവനെപ്പറ്റി നമ്മള്‍ കൂടുതല്‍ സംസാരിക്കാറില്ല. പക്ഷെ വലിയ വലിയ വ്യത്യാസമുണ്ടാക്കാന്‍ താരത്തിനായെന്നും ദീപ്ദാസ് ഗുപ്ത പറയുന്നു.
കഴിഞ്ഞ വര്‍ഷം പഞ്ചാബിനായി 548 റണ്‍സാണ് (നാലു ഫിഫ്റ്റി) പ്രഭ്‌സിമ്രന്‍ വാരിക്കൂട്ടിയിരുന്നു. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു ഇത്. അതിനു മുമ്പുള്ള സീസണുകളില്‍ 358 റണ്‍സ്, 334 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഈ സീസണില്‍ ഏഴു മാച്ചില്‍ നിന്നും 192.62 സ്‌ട്രൈക്ക് റേറ്റില്‍ 287 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications