Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒരു ജയത്തിന് ഗില്‍ ഇത്ര ഷോയോ? ആ പരിഹാസം സഞ്ജുവിനോടുള്ള കലിപ്പ്!! ആരാധകരോഷം

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാനത്തെ മാച്ചിനു ശേഷമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ പെട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. സിഎസ്‌കെ ടീമിനെയും ആരാധകരെയും കളിയാക്കുന്ന തരത്തിലായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്.

ഇതു സിഎസ്‌കെ ആരാധകരെ ക്ഷുഭിതരാക്കിയിട്ടുമുണ്ട്. കൂടാതെ സിഎസ്‌കെയുടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ആരാധകരും ഗില്ലിന്റെ പോസ്റ്റിനു താഴെ ആഞ്ഞടിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.

ചെപ്പോക്കില്‍ നടന്ന മാച്ചില്‍ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഗില്ലും സംഘവും ആഘോഷിച്ചത്. ഈ ഗ്രൗണ്ടില്‍ സിഎസ്‌കെയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജിടി വീഴ്ത്തിയതും ഇതാദ്യമാണ്.

SHUBMAN GILL

photocredit/Shubman Gill-Instagram

ഗില്ലിന്റെ പോസ്റ്റ്

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുളള മല്‍സരത്തിലെ ആധികാരിക വിജയത്തിനു ശേഷം മടങ്ങവെ വിമാനത്തില്‍ നിന്നുള്ള ഫോട്ടോയാണ് ശുഭ്മന്‍ ഗില്‍ പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള വിസില്‍ കൈയില്‍ പിടിച്ച് ചിരിയോടെ അദ്ദേഹം അതിലേക്കു നോക്കിയിരിക്കുന്നതാണ് ചിത്രം. നന്‍ഡ്രി ചെന്നൈ എന്നായിരുന്നു ഈ പോസ്റ്റിനൊപ്പം ഗില്‍ കുറിച്ചത്.

ഇതിനു താഴെ ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് താരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ജിടിയുടെ ഫാന്‍സ് ഗില്ലിനെയും ടീമിനെയും അഭിനന്ദിച്ചു കൊണ്ടു കമന്റുകളിട്ടപ്പോള്‍ സിഎസ്‌കെ ആരാധകരും ഗില്ലിന്റെ ഹേറ്റേഴ്‌സും അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.

സിഎസ്‌കെയുടെ പുതിയ ഹീറോയായി മാറിയിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനോടുള്ള വെറുപ്പും അസൂയയും കാരണമാണ് ഗില്‍ ഈ തരത്തിലൊരു പോസ്റ്റിട്ടതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ടി20 ലോകകപ്പില്‍ ഗില്ലിന്റെ സ്ഥാനം തട്ടിയെടുത്താണ് സഞ്ജു ഫസ്റ്റ് ചോയ്‌സ് ഓപ്പണറായത്.

ടി20യിലെ മോശം റെക്കേര്‍ഡ് കാരണം ലോകകപ്പിനു തൊട്ടുമുമ്പ് ഗില്ലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളിലുള്ളപ്പോഴായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ ഈ ബോള്‍ഡ് കോള്‍. ഗില്ലിനു പകരം സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് തന്നിലര്‍പ്പിച്ച വിശ്വാസത്തോടു സഞ്ജു പ്രതികരിച്ചത്.

ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യന്‍ ടീമിനം അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിട്ടപ്പോള്‍ ഗില്‍ പങ്കുവച്ച ഫോട്ടോയില്‍ സഞ്ജു ഇല്ലായിരുന്നുവെന്നത് വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. സഞ്ജുവിനെ ഫോട്ടോയില്‍ നിന്നും അദ്ദേഹം നീക്കിയതാണെന്നും, അതല്ല സഞ്ജുവില്ലാത്ത ഫോട്ടോ തിരഞ്ഞെടുത്ത് അതു പങ്കു വച്ചതാണെന്നുമെല്ലാം അന്നു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

വിമര്‍ശനം, പരിഹാസം

'ശുഭ്മന്‍ ഗില്‍, കഴിഞ്ഞ ടി20 ലോകകപ്പില്‍ നിങ്ങള്‍ എവിടെയായിരുന്നു? അന്നു ടീമിലെ സ്ഥാനം തട്ടിയെടുത്ത സഞ്ജു സാംസണിനോടുള്ള പരിഹാസമാണോ പുതിയ വിസില്‍ പോസ്റ്റ്'?

SHUBMAN GILL

'2023ല്‍ സിഎസ്‌കെയും ജിടിയും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ നിങ്ങള്‍ക്കു ഇപ്പോഴും ഓര്‍മയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. അതു വളരെ മനോഹരവും നിങ്ങള്‍ക്കു ഉറക്കമില്ലാത്ത രാത്രികളുമായിരുന്നു. 2026ലെ ഐപിഎല്‍ തീര്‍ന്നിട്ടില്ലെന്നു നിങ്ങളെ ഓര്‍മിപ്പിക്കുകയാണ് '.

' ഹഹ, ഇന്ത്യയുടെ കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു ശേഷം ഈ ചെറിയ കാര്യങ്ങള്‍ നിങ്ങള്‍ക്കു വലിയ സംഭവമായിരിക്കുമെന്നു ഞങ്ങള്‍ക്കു അറിയാം'.

'നീ ആദ്യം ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടിയെടുക്കാന്‍ നോക്കൂ. കഴിഞ്ഞ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും നിന്നെ ഓടിച്ച് വിട്ടതല്ലേ'- എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ പോസ്റ്റിനു താഴെയുള്ള ചില പ്രതികരണങ്ങള്‍. മലയാളത്തിലുള്ള ചില കമന്റുകളും ഇക്കൂട്ടത്തില്‍ കാണാം.

Story first published: Monday, April 27, 2026, 13:21 [IST]
Other articles published on Apr 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+