വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്ഗാന് മുന്നില്‍ കടുവകള്‍ പൂച്ചകളായി!! ത്രില്ലറും നേടി... സമ്പൂര്‍ണ ജയം, ഇനി മിഷന്‍ ഇന്ത്യ

മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഒരു റണ്‍സിനാണ് അഫ്ഗാന്റെ ജയം

ഡെറാഡൂണ്‍: ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പ് പരമ്പരനേട്ടത്തോടെ അഫ്ഗാനിസ്താന്‍ ഉജ്ജ്വലമാക്കി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് മല്‍സരത്തിന് അഫ്ഗാന്‍ കച്ചമുറുക്കിയത്. ബംഗ്ലാദേശിനെതിരേ അഫ്ഗാന്റെ പരമ്പര വിജയം ടീം ഇന്ത്യക്കു തീര്‍ച്ചയായും മുന്നറിയിപ്പാണ്.

മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. അവസാന പന്ത് വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ജയത്തിന് തൊട്ടരികില്‍ വച്ചാണ് ബംഗ്ലാദേശിന് കാലിടറിയത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര അഫ്ഗാന്‍ തൂത്തുവാരുകയും ചെയ്തു.

അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍

അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഭേദപ്പെട്ട സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 145 റണ്‍സ് നേടി.
മധ്യനിരയുടെ മികവിലാണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. എങ്കിലും അഫ്ഗാന്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി കണ്ടെത്തിയില്ല.

ഷെന്‍വാരി നയിച്ചു

ഷെന്‍വാരി നയിച്ചു

മൂന്നാമനായി ക്രീസിലെത്തിയ സമിയുള്ള ഷെന്‍വാരിയുടെ ഇന്നിങ്‌സാണ് അഫ്ഗാന്‍ ബാറ്റിങിന്റെ നട്ടെല്ലായത്. പുറത്താവാതെ 33 റണ്‍സെടുത്ത ഷെന്‍വാരിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 28 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു ഷെന്‍വാരിയുടെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് (27), ഓപ്പണര്‍ മുഹമ്മദ് ഷഹസാദ് (26) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ഉസ്മാന്‍ ഗാനി 19ഉം നജീബുള്ള സദ്രാന്‍ 15ഉം റണ്‍സെടുത്തു.

രണ്ടു വിക്കറ്റ് പങ്കിട്ട് ജയ്ദും നസ്മുലും

രണ്ടു വിക്കറ്റ് പങ്കിട്ട് ജയ്ദും നസ്മുലും

അബു ജയ്ദിന്റെയും നസ്മുല്‍ ഇസ്ലാമിന്റെയും ഇരട്ടവിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. നസ്മുല്‍ നാലോവറില്‍ 18 റണ്‍സിനാണ് രണ്ടു പേരെ പുറത്താക്കിയതെങ്കില്‍ ജയ്ദ് നാലോവറില്‍ 27 റണ്‍സിന് രണ്ടു പേരെ പവലിയനിലേക്ക് അയക്കുകയായിരുന്നു.
ഷാക്വിബുല്‍ ഹസനും ആരിഫുല്‍ ഹഖിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ബംഗ്ലാദേശിന്റെ തുടക്കം മോശം

ബംഗ്ലാദേശിന്റെ തുടക്കം മോശം

വിജയലക്ഷ്യം ചെറുതായിരുന്നെങ്കിലും മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. ഒമ്പത് ഓവര്‍ ആവുമ്പോഴേക്കും ബംഗ്ലാദേശ് നാലു വിക്കറ്റിന് 53 റണ്‍സെന്ന നിലയിലേക്കു വീണു.
തമീം ഇഖ്ബാല്‍ (5), സൗമ്യ സര്‍ക്കാര്‍ (15), ലിട്ടണ്‍ ദാസ് (12), ഷാക്വിബുല്‍ ഹസന്‍ (10) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് തുടക്കത്തില്‍ നഷ്ടമായത്.

 കളിയിലേക്ക് തിരിച്ചുവന്ന് ബംഗ്ലാദേശ്

കളിയിലേക്ക് തിരിച്ചുവന്ന് ബംഗ്ലാദേശ്

നാലിന് 53 റണ്‍സെന്ന നിലയില്‍ പതറിയ ബംഗ്ലാദേശ് പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മുഷ്ഫിഖുര്‍ റഹീമും മഹമ്മൂദുള്ളയും ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി.
അഞ്ചാം വിക്കറ്റില്‍ റഹീം- മഹമ്മൂദുള്ള ജോടി 84 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. നാലിന് 53 റണ്‍സെന്ന സ്‌കോറില്‍ നില്‍ക്കെ ഒരുമിച്ച സഖ്യം വേര്‍പിരിഞ്ഞത് സ്‌കോര്‍ 137ല്‍ വച്ചാണ്.
റഹീം 37 പന്തില്‍ ഏഴു ബൗണ്ടറികളോടെ 46 റണ്‍സെടുത്തപ്പോള്‍ മഹമ്മൂദുള്ള 38 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 45 റണ്‍സ് നേടി.

ഹീറോയായി റാഷിദ്

ഹീറോയായി റാഷിദ്

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അഫ്ഗാന്റെ വിജയശില്‍പ്പിയായിരുന്ന സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ തന്നെയാണ് ഈ കളിയിലും ടീമിനു ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ ജയിക്കാന്‍ ഒമ്പതു റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ റാഷിദിന്റെ ഈ ഓവറില്‍ ഏഴു റണ്‍സ് നേടാനെ ബംഗ്ലാദേശിനായുള്ളൂ.
ആറു വിക്കറ്റിന് 144 റണ്‍സില്‍ ബംഗ്ലാദേശ് പോരാട്ടം അവസാനിപ്പിച്ചു.

അവസാന പന്തില്‍ ബൗണ്ടറി

അവസാന പന്തില്‍ ബൗണ്ടറി

20ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ റഹീമിനെ റാഷിദ് നബീബുള്ളയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 5ന് 137. പിന്നീടുള്ള നാലു പന്തുകളില്‍ അഫ്ഗാന് നേടാനായത് അഞ്ച് റണ്‍സ്.
ഇതോടെ ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടത് ബൗണ്ടറി.
ഹഖിന്റെ ഷോട്ട് സിക്‌സറാവുമെന്നു കരുതിയെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് അദ്ഭുതകരമാം വിധം പറന്നുയര്‍ന്ന് ഷഫീഖുള്ള പന്ത് ഗ്രൗണ്ടിലേക്കു തട്ടിയിട്ടു. അപ്പോഴേക്കും മഹമ്മൂദുള്ളയും ആരിഫും രണ്ട് റണ്‍സ് ഓടിയെടുത്തിരുന്നു. എന്നാല്‍ മൂന്നാമത്തെ റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് മഹമ്മൂദുള്ളയെ വിക്കറ്റ് കീപ്പര്‍ ഷഹസാദ് സ്റ്റംപ് ചെയ്തു പുറത്താക്കി.

 മൂന്നു പേര്‍ക്ക് ഓരാ വിക്കറ്റ് വീതം

മൂന്നു പേര്‍ക്ക് ഓരാ വിക്കറ്റ് വീതം

അഫ്ഗാന്‍ ബൗളര്‍മാരില്‍ കഴിഞ്ഞ രണ്ടു കളികളിലും വിക്കറ്റ് വാരിക്കൂട്ടിയ റാഷിദിന് ഈ മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ റാഷിദിന്റെ ബൗളിങ് മിടുക്ക് ഒരിക്കല്‍ക്കൂടി ലോകം കണ്ടു.
റാഷിദിനെക്കൂടാതെ മുജീബുര്‍ റഹ്മാന്‍, കരീം ജന്നത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റാഷിദ് പരമ്പരയുടെ താരം

റാഷിദ് പരമ്പരയുടെ താരം

റാഷിദാണ് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം എട്ടു വിക്കറ്റ് പോക്കറ്റിലാക്കി. ആദ്യ കളിയില്‍ മൂന്നു വിക്കറ്റുമായി തുടങ്ങിയ റാഷിദ് രണ്ടാമത്തെ മല്‍സരത്തില്‍ നാലു വിക്കറ്റും കൊയ്തിരുന്നു.
മൂന്നാമത്തെ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ബംഗ്ലാ താരം മുഷ്ഫിഖുറിനായിരുന്നു. 46 റണ്‍സോടെ അദ്ദേഹമാണ് ടീമിന്റെ ടോപ്‌സ്‌കോററായത്.

അഫ്ഗാന്‍ ഇനി ടെസ്റ്റിന്

അഫ്ഗാന്‍ ഇനി ടെസ്റ്റിന്

ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്കെതിരേ ടെസ്റ്റ് മല്‍സരമാണ് ഇനി അഫ്ഗാന് മുന്നിലുള്ളത്. ഈ വര്‍ഷം ടെസ്റ്റ് അംഗത്വം ലഭിച്ച അഫ്ഗാന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. ഏകദിനത്തിലും ട്വന്റി20യിലും തങ്ങളുടെ മികവ് തെളിയിച്ച അഫ്ഗാന് ടെസ്റ്റിലും ഇതാവര്‍ത്തിക്കാനാവുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ജൂണ്‍ 14ന് ബെംഗളൂരുവിലാണ് ഇന്ത്യ- അഫ്ഗാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്. ഒരേയൊരു ടെസ്റ്റ് മാത്രമേ ഇരുടീമും കളിക്കുന്നുള്ളൂ.

ഹൈലൈറ്റ്‌സ് കാണാം

അഫ്ഗാനിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെ ട്വന്‍റി20 മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം.

ഡോവ്‌റിച്ചിന് സെഞ്ച്വറി, വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍; ലങ്ക പതറുന്നു ഡോവ്‌റിച്ചിന് സെഞ്ച്വറി, വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍; ലങ്ക പതറുന്നു

Story first published: Friday, June 8, 2018, 10:28 [IST]
Other articles published on Jun 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X