വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: എഴുതിത്തള്ളിയവര്‍, ഇന്ന് ഹീറോ... ലേലത്തില്‍ ടീമുകള്‍ക്കു പറ്റിയ വന്‍ വീഴ്ചകള്‍

ലേലത്തില്‍ കൈവിട്ട ചില താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്

മുംബൈ: ഐപിഎല്ലില്‍ തങ്ങള്‍ കൈവിട്ട ചില താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ചില ടീമുകള്‍. ലേലത്തില്‍ തങ്ങള്‍ മുഖംതിരിച്ചുനിന്ന ഈ താരങ്ങളെ നിലനിര്‍ത്താതിരുന്നത് അബദ്ധമായിപ്പോയെന്ന് ഫ്രാഞ്ചൈസികള്‍ക്കു വ്യക്തമായിക്കഴിഞ്ഞു.

ജനുവരിയിലെ താരലേലത്തില്‍ ഈ കളിക്കാരെ സ്വന്തം ടീമില്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അവസരം ലഭിച്ചത്. പക്ഷെ അതിനു തയ്യാറായാവാതെ ഇവര്‍ മറ്റു താരങ്ങളുടെ പിറകെ പോവുകയായിരുന്നു. ഇത്തരത്തില്‍ മറ്റു ഫ്രാഞ്ചൈലികളിലെത്തി സൂപ്പര്‍ താരമായി മാറിയവര്‍ ആരൊക്കെയെന്നു നോക്കാം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഈ ഐപിഎല്ലിലെ സെന്‍സേഷനായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായ ലോകേഷ് രാഹുല്‍ മാറിക്കഴിഞ്ഞു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച രാഹുലിന്റെ പ്രകടനമാണ് പഞ്ചാബിന്റെ കുതിപ്പിന് വേഗം കൂട്ടിയത്. 2013ല്‍ ഐപിഎല്ലില്‍ എത്തിയ ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയാണ് രാഹുല്‍ കളിച്ചിച്ചിട്ടുള്ളത്.
2016ലെ ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 397 റണ്‍സ് നേടിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ തോളിനേറ്റ പരിക്കുമൂലം കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ രാഹുലിനായില്ല. സീസണില്‍ രാഹുലിന്റെ അഭാവം ആര്‍സിബി നിരയില്‍ പ്രകടവുമായിരുന്നു.
ഈ സീസണില്‍ പക്ഷെ രാഹുലിനെ നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറായില്ല. ഇതോടെയാണ് താരത്തെ പഞ്ചാബ് തങ്ങങളുടെ കൂടാരത്തിലെത്തിച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 213 റണ്‍സ് രാഹുല്‍ ഇതിനകം അടിച്ചുകൂട്ടിക്കഴിഞ്ഞു.

നിതീഷ് റാണ

നിതീഷ് റാണ

2016 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു നിതീഷ് റാണ. എന്നാല്‍ ഈ സീസണില്‍ മുംബൈ കൈവിട്ടതോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റാണയെ സ്വന്തമാക്കുകയായിരുന്നു. കൊല്‍ക്കത്ത മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലേലത്തില്‍ ഇത്തവണ രാജസ്ഥാന്‍ റോയര്‍സും കെകെആറുമാണ് 24 കാരനായ റാണയ്ക്കു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതിയത്. ഇടയ്ക്ക് മുംബൈയും ഒന്നു രംഗത്തുവന്നെങ്കിലും പിന്‍മാറുകയായിരുന്നു. എന്നാല്‍ ഒന്നു കൂടി ശ്രമിച്ചിരുന്നെങ്കില്‍ റാണയെ ടീമില്‍ നിലനിര്‍ത്താമായിരുന്നുവെന്ന നിരാശയിലാണ് ഇപ്പോള്‍ മുംബൈ.
കഴിഞ്ഞ സീസണില്‍ മുംബൈക്കു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും താരം 333 റണ്‍സെടുത്തിരുന്നു. പുറത്താവാതെ നേടിയ 62 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് ഇത്തവണ കെകെആറിന്റെ പുതിയ ജഴിയില്‍ റാണ തുടങ്ങിയിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നായി ഇതിനകം താരം 165 റണ്‍സെടുത്തു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത് ബൗളിങിലും റാണ തിളങ്ങുകയാണ്.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. രാജസ്ഥാനെ കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും മുന്‍ സീസണുകളില്‍ കളിച്ചിട്ടുള്ള വാട്‌സന്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമാണ്. ചെന്നൈക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് 36 കാരന്‍ കാഴ്ചവയ്ക്കുന്നത്. ഈ സീസണില്‍ ഇതുവരെ കണ്ട രണ്ടു സെഞ്ച്വറികളില്‍ ഒന്നു വാട്‌സന്റെ വകയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 184 റണ്‍സാണ് താരം ഇതുവരെ നേടിയത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് ആര്‍സിബി വാട്‌സനെ കൈവിടാന്‍ കാരണം. എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 71 റണ്‍സാണ് താരത്തിനു നേടാനായത്. ഇതോടെ പുതിയ സീസണില്‍ വാട്‌സനെ നിലനിര്‍ത്തേണ്ടതില്ലെന്നു ആര്‍സിബി തീരുമാനിക്കുകയായിരുന്നു.
ലേലത്തില്‍ ചെന്നൈയെക്കൂടാതെ മുന്‍ ടീം രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവരും വാട്‌സനു വേണ്ടി രംഗത്തുണ്ടായിരുന്നു. ഇതോടെ താരത്തിന്റെ അടിസ്ഥാന വിലയായ ഒരു കോടിയെന്നത് നാലായി ഉയരുകയും ചെയ്തു. ഒടുവില്‍ ചെന്നൈ ഇത്രയും തുക നല്‍കി വാട്‌സനെ സ്വന്തമാക്കുകയായിരുന്നു.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരിലൊരാളാണ് ഉമേഷ് യാദവ്. 2010ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് ഉമേഷ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തി. 2014 മുതല്‍ 17 വരെ കെകെആറിന്റെ താരമായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റും ഉമേഷ് വീഴ്ത്തിയിരുന്നു.
ഇത്രയും വിക്കറ്റ് നേടിയ ഉമേഷിനെ ഈ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നത് പലരെയും അമ്പരപ്പിച്ചിരുന്നു. ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് 4.2 കോടി രൂപയ്ക്കു പേസറെ ആര്‍സിബി കൈക്കലാക്കിയത്. തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്കു വേണ്ടി 30കാരനായ ഉമേഷ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ എട്ടു മല്‍സരങ്ങളില്‍ നിന്നായി അഞ്ചു വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു.

 ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ട്വന്റി ക്രിക്കറ്റിലെ ബാറ്റിങ് രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ താരം ക്രിസ് ഗെയ്‌ലിലെ ഇത്തവണത്തെ ലേലത്തിന്റെ ആദ്യദിനം ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനമായിരുന്നു ഇതിനു കാരണം. ഒടുവില്‍ രണ്ടാം ദിനം വീണ്ടും ലേലത്തിനു വച്ചപ്പോള്‍ പഞ്ചാബാണ് രണ്ടും കല്‍പ്പിച്ച് ഗെയ്‌ലിനെ വാങ്ങാന്‍ തയ്യാറായത്. പക്ഷെ പഞ്ചാബിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. വെറും മൂന്നു കളികലില്‍ നിന്നായി ഒരു സെഞ്ച്വറിയും രണ്ടു അര്‍ധസെഞ്ച്വറിയുമടക്കം 229 റണ്‍സ് ഗെയ്ല്‍ നേടിക്കഴിഞ്ഞു.
38ാം വയസ്സിലും തന്റെ ബാറ്റിങ് കരുത്തിനു ഒട്ടും ക്ഷീണം സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുകയാണ് വിന്‍ഡീസ് ഇതിഹാസം. 2008 മുതല്‍ 10 വരെ കെകെആറിനൊപ്പമായിരുന്നു ഗെയ്ല്‍. എന്നാല്‍ 2011 മുതല്‍ 17 വരെ നീണ്ട ഏഴു വര്‍ഷം ആര്‍സിബിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. നിരവധി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും ഈ സീസണില്‍ ഗെയ്‌ലിനെ ആര്‍സിബി കൈവിടുകയായിരുന്നു. പക്ഷെ തങ്ങളുടെ ഈ തീരുമാനം തെറ്റായിപ്പോയെന്നു പഞ്ചാബിനൊപ്പം അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഐപിഎല്‍: ഇതിനേക്കാള്‍ മോശം പ്രകടനം സ്വപ്‌നങ്ങളില്‍ മാത്രം... അന്നും ഇന്നും നാണക്കേട്ഐപിഎല്‍: ഇതിനേക്കാള്‍ മോശം പ്രകടനം സ്വപ്‌നങ്ങളില്‍ മാത്രം... അന്നും ഇന്നും നാണക്കേട്

ഹാപ്പി ബെര്‍ത്ത്‌ഡേ സച്ചിന്‍, ക്രിക്കറ്റ് ദൈവം ഭൂമിയിലെത്തിയിട്ട് 45 വര്‍ഷം... ആശംസാപ്രവാഹംഹാപ്പി ബെര്‍ത്ത്‌ഡേ സച്ചിന്‍, ക്രിക്കറ്റ് ദൈവം ഭൂമിയിലെത്തിയിട്ട് 45 വര്‍ഷം... ആശംസാപ്രവാഹം

Story first published: Tuesday, April 24, 2018, 16:26 [IST]
Other articles published on Apr 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X