വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലേയില്‍ വെങ്കലക്കിലുക്കം, ലോക ചാംപ്യന്‍ഷിപ്പില്‍ വമ്പന്‍ നേട്ടവുമായി ഇന്ത്യ

4-400 മിക്‌സഡ് റിലേയിലാണ് ടീം മൂന്നാമതെത്തിയത്

1

ടോക്കിയോ ഒളിംപിക്‌സില്‍ വമ്പന്‍ നേട്ടവുമായി മടങ്ങിയതിനു പിന്നാലെ ഇന്ത്യക്കു അഭിമാനിക്കാന്‍ വീണ്ടുമൊരു വിജയം കൂടി. കെനിയയിലെ നെയ്‌റോബിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ സ്വന്തമാക്കി. എസ് ഭരത്, പ്രിയ മോഹന്‍, സമ്മി, കപില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് രാജ്യത്തിനു മെഡല്‍ സമ്മാനിച്ചിരിക്കുന്നത്. മലയാളി താരം സിആര്‍ അബ്ദുള്‍ റസാഖും ഇന്ത്യയുടെ റിലേ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഫൈനലില്‍ താരം മല്‍സരിക്കാന്‍ ഇറങ്ങിയിരുന്നില്ല. പരിക്കു കാരണമാവാം റസാഖ് വിട്ടുനിന്നതെന്നാണ് സൂചന. 3.20.60 സെക്കന്റിലാണ് ഇന്ത്യന്‍ ടീം മല്‍സരം പൂര്‍ത്തിയാക്കിയത്. സീസണിലെ ഏറ്റവു മികച്ച പ്രകടനം കൂടിയാണ് ഇന്ത്യ ഇവിടെ കുറിച്ചത്. നെജീരിയന്‍ ടീമിനാണ് സ്വര്‍ണം. പോളണ്ട് വെള്ളിയും കൈക്കലാക്കി. നൈജീരിയ 3.19.70 സെക്കന്റിലും പോളണ്ട് 3.19.80 സെക്കന്റിലുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.

രാവിലെ നടന്ന ഹീറ്റ്‌സില്‍ ചാംപ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് സമയം കുറിച്ചായിരുന്നു ഇന്ത്യന്‍ ടീം ഫൈനല്‍ യോഗ്യത നേടിയത്. 3.23.36 സെക്കന്റിലാണ് ഇന്ത്യന്‍ സംഘം ഫിനിഷിങ് ലൈന്‍ തൊട്ടത്. എന്നാല്‍ രണ്ടാം ഹീറ്റ്‌സില്‍ പക്ഷെ ഇന്ത്യയുടെ സമയം നൈജീരിയ മെച്ചപ്പെടുത്തി. 3.21.66 സെക്കന്റിലാണ് നൈജീരിയ ഹീറ്റ്‌സ് പൂര്‍ത്തിയാക്കി ഫൈനലിലേക്കു മുന്നേറിയത്.

IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്

T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍

അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു ലഭിച്ച അഞ്ചാമത്തെ മെഡല്‍ കൂടിയാണ് റിലേ ടീം സമ്മാനിച്ചിരിക്കുന്നത്. 2002ല്‍ വനിതാ താരം സീമ ആന്റിലിലൂടെയായിരുന്നു ഇന്ത്യയുടെ കന്നി മെഡല്‍ നേട്ടം. അന്നു ഡിസ്‌കസ് ത്രോയില്‍ സീമ വെങ്കലമണിഞ്ഞിരുന്നു. 2014ല്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ കൈക്കലാക്കി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ നവ്ജീത് കൗര്‍ ദില്ലന്‍ വെങ്കലം നേടിയിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ഇത്തവണ സ്വര്‍ണ മെഡലുമായി ചരിത്രം കുറിച്ച നീരജ് ചോപ്രയും ലോക ചാംപ്യന്‍ഷിപ്പില്‍ മെഡലണിഞ്ഞിട്ടുണ്ട്. 2016ലെ ചാംപ്യന്‍ഷിപ്പിലായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. 2018ല്‍ വനിതകളുടെ 400 മീറ്റര്‍ റേസല്‍ ഹിമ ദാസും ഇന്ത്യക്കു ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം സമ്മാനിച്ചു.

ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇത്തവണ ആദ്യമായിട്ടാണ് 4-400 മീറ്റര്‍ മിക്‌സഡ് റിലേ മല്‍സര ഇനമായത്. ആദ്യത്തെ തവണ തന്നെ ഈയിനത്തില്‍ മെഡല്‍ നേടാനായത് ഇന്ത്യക്കു ആഹ്ലാദത്തിനൊപ്പം അഭിമാനിക്കാനും വക നല്‍കുന്നു. ഈ മാസം 18നായിരുന്നു ലോക ചാംപ്യന്‍ഷിപ്പിനു കെനിയയില്‍ തുടക്കമായത്. 22ന് മേള സമാപിക്കും. ഇന്ത്യ 27 പേരുള്‍പ്പെട്ട സംഘത്തെയാണ് ലോക ചാംപ്യന്‍ഷിപ്പിനായി അയച്ചിരിക്കുന്നത്.

Story first published: Thursday, August 19, 2021, 12:38 [IST]
Other articles published on Aug 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X