ഇതാ, അടുത്ത സാനിയാ മിര്‍സ, ഒടുവില്‍ കണ്ടെത്തി... താരത്തെ പുകഴ്ത്തി സാക്ഷാല്‍ സാനിയ

Written By:

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ പിന്‍ഗാമിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സമയമായെന്നു തോന്നുന്നു. സാനിയയുടെ പിന്‍ഗാമിയാവാന്‍ മിടുക്കുള്ള യുവതാരം ഉയര്‍ന്നു വന്നിരിക്കുകയാണ്. അങ്കിത റെയ്‌നയെന്ന താരത്തെയാണ് അടുത്ത സാനിയയെന്ന് പലരും വിശേഷിപ്പിക്കുന്നത്. അടുത്തിടെ നടന്ന ഫെഡ് കപ്പില്‍ നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് അങ്കിത ശ്രദ്ധിക്കപ്പെടുന്നത്. ഫെഡ് കപ്പ് തരംതാഴ്ത്തല്‍ പ്ലേഓഫില്‍ ചൈനീസ് തായിപേയിയെ തോല്‍പ്പിച്ച ഇന്ത്യന്‍ സംഘത്തില്‍ അങ്കിതയുമുണ്ടായിരുന്നു.

1

ലോക റാങ്കിങില്‍ 100നുള്ളിലുള്ള ചില താരങ്ങളെ തോല്‍പ്പിച്ച അങ്കിതയുടെ പ്രകടനം തന്നെ ആകര്‍ഷിച്ചുവെന്ന് സാനിയ പറയുന്നു. തന്റെ പിന്‍ഗാമിയായി
മാറാന്‍ അങ്കിതയ്ക്കാവുമോയെന്ന ചോദ്യത്തിന് സാനിയയുടെ മറുപടി ഇങ്ങനെയായിരുന്നു. വര്‍ഷങ്ങളായി പലരും തന്നോടു ചോദിക്കുന്ന ചോദ്യമാണിത്. സാനിയയുടെ പകക്കാരി ആരാവുമെന്ന ചോദ്യം കേട്ടു മടുത്തു. താനുമായി എന്തിനാണ് മറ്റുള്ളവരെ താരതമ്യം ചെയ്യുന്നത്. തന്നെപ്പോലെയല്ല, തന്നേക്കാള്‍
മികച്ചൊരു താരത്തെയാണ് രാജ്യം കാത്തിരിക്കുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

2

അഹമ്മദാബാദില്‍ നിന്നുള്ള താരമാണ് 25 കാരിയായ അങ്കിത. കരിയറില്‍ ഇതു വരെ അഞ്ചു കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ലോക റാങ്കിങില്‍ 205ാം സ്ഥാനത്താണ് അങ്കിത. 2015ല്‍ 222ാമതെത്തിയതാണ് കരിയറിലെ ഏറ്റവും മികച്ച റാങ്ക്.

Story first published: Wednesday, February 14, 2018, 16:05 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍