ആസ്‌ത്രേലിയന്‍ ഓപണില്‍ ചരിത്രമെഴുതി റോജര്‍ ഫെഡറര്‍, സിലിച്ചിനെ വീഴ്ത്തി 20ാം ഗ്രാന്‍ഡ് സ്വന്തമാക്കി

Posted By: Vaishakan

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ കലാശപ്പോരില്‍ മരിന്‍ സിലിച്ചിന്റെ സമ്മര്‍ദത്തെ അതിജീവിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് കിരീടം. ഫെഡററുടെ കരിയറിലെ ആറാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണിത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ക്രോയേഷ്യന്‍ താരത്തെ ഫെഡറര്‍ വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-7, 6-3, 3-6, 6-1.

federe

ഫെഡററുടെ കരിയറിലെ 20ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ആസ്‌ത്രേലിയന്‍ ഓപണിലൂടെ സ്വന്തമാക്കിയത്. ആദ്യ സെറ്റ് പോരാട്ടം ഏകപക്ഷീയമായതോടെ അനായാസം ഫെഡറര്‍ ജയിക്കുമെന്ന് കരുതിയ മത്സരമാണ് അഞ്ചു സെറ്റിലേക്ക് നീണ്ടത്. രണ്ടാം സെറ്റില്‍ ഫെഡററെ ഞെട്ടിച്ച് കൊണ്ടാണ് സിലിച്ച് സെറ്റ് സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇതില്‍ ക്രൊയേഷ്യന്‍ താരം പുറത്തെടുത്തത്.

federer

അടുത്ത സെറ്റ് നേടി തിരിച്ച ഫെഡററെ നാലാം സെറ്റില്‍ വീണ്ടും ഞെട്ടിക്കാന്‍ സിലിച്ചാണ്. ഇതോടെ അവസാന സെറ്റ് നിര്‍ണായകമായി. എന്നാല്‍ പരിചയസമ്പത്ത് മുതലെടുത്ത ഫെഡറര്‍ പിഴവുകളൊന്നുമില്ലാതെ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റാഫേല്‍ നദാലുമായുള്ള പോയിന്റ് വ്യത്യാസം 155 ആക്കി കുറയ്ക്കാനും സ്വിസ് താരത്തിന് സാധിച്ചു.

Story first published: Sunday, January 28, 2018, 17:37 [IST]
Other articles published on Jan 28, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍