വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ലോക ഒന്നാംനമ്പര്‍ ബാര്‍ട്ടി പുറത്ത്, ഒസാക്കയ്ക്കു വിജയത്തുടക്കം

ടോക്കിയോ: ഒളിംപിക്‌സ് ടെന്നീസ് വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടി ആദ്യറൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. എന്നാല്‍ ആതിഥേയരുടെ ഐക്കണ്‍ താരമായി മാറിയ നനവോമി ഒസാക്ക വിജയത്തോടെ തുടങ്ങി. ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ദീപം തെളിയിച്ചത് ഒസാക്കയായിരുന്നു.

റാങ്കിങില്‍ 48ാം സ്ഥാനത്തുള്ള സ്‌പെയിനിന്റെ സാറ സൊറിബസ് ടോര്‍മോയൊണ് അടുത്തിടെ വിംബിള്‍ഡണില്‍ ജേതാവ് കൂടിയായ ബാര്‍ട്ടിയെ ഒന്നാം റൗണ്ടില്‍ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-3. മല്‍സരത്തില്‍ വെറും അഞ്ച് അണ്‍ഫോഴ്‌സ് എറേഴ്‌സാണ് ടോര്‍മോ വരുത്തിയതെങ്കില്‍ ബാര്‍ട്ടിയുടെ ഭാഗത്തു നിന്നും 27 അണ്‍ഫോഴ്‌സ് എറേഴ്‌സ് ഉണ്ടായിരുന്നു.

ashleighbarty

ഇതു മഹത്തായ അനുഭവമാണെന്നു ബാര്‍ട്ടിക്കെതിരായ മല്‍സരത്തിലെ അപ്രതീക്ഷിത വിജയത്തിനു ശേഷം ടോര്‍മോ പ്രതികരിച്ചു. എനിക്കു ഇപ്പോഴും ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നെ സംബന്ധിച്ച് ഇതു അവനിസ്മരണീയ നിമിഷമാണിത്. ജീവിതം മുഴുവന്‍ ഞാന്‍ കണ്ടു കൊണ്ടിരുന്ന സ്വപ്‌നം കൂടിയാണിത്. ഇവിടെ കളിക്കുകയും ലോക ഒന്നാംനമ്പറിനെ തോല്‍പ്പിക്കുകയും ചെയ്തത് വിലിയ നേട്ടമാണ്. ഞാന്‍ സൂപ്പറാണ്, സൂപ്പര്‍ ഹാപ്പിയുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Olympics 2021: ബ്രിട്ടന് തിരിച്ചടി, നിലവിലെ ഒളിംപിക്‌സ് ചാംപ്യന്‍ ആന്‍ഡി മുറേ സിംഗിള്‍സില്‍ നിന്ന് പിന്‍മാറിOlympics 2021: ബ്രിട്ടന് തിരിച്ചടി, നിലവിലെ ഒളിംപിക്‌സ് ചാംപ്യന്‍ ആന്‍ഡി മുറേ സിംഗിള്‍സില്‍ നിന്ന് പിന്‍മാറി

ടെന്നീസ് സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ ആദ്യത്തെ ഒളിംപിക് സ്വര്‍ണ മെഡല്‍ വിജയിയാവുകയെന്ന ലക്ഷ്യത്തോടെയെത്തിയ ബാര്‍ട്ടിയെ സംബന്ധിച്ച് ഈ പരാജയം വലിയ ഷോക്ക് തന്നെയാണ്. സിംഗിള്‍സില്‍ പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ഡബിള്‍സില്‍ ബാര്‍ട്ടി- സ്‌റ്റോം സാന്‍ഡേഴ്‌സ് ജോടി ജയത്തോടെ രണ്ടാംറൗണ്ടിലെത്തിയിട്ടുണ്ട്. ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഒരുപക്ഷെ വീണ്ടും സ്പാനിഷ് താരം ടോര്‍മോയ്‌ക്കെതിരേ ബാര്‍ട്ടിക്കു ഏറ്റുമുട്ടേണ്ടി വന്നേക്കും. ടോര്‍മോ-പൗല ബഡോസ സ്പാനിഷ് സഖ്യം രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്.

Olympics 2021: ടേബിള്‍ ടെന്നീസില്‍ സത്യന്‍ പുറത്ത്, ത്രില്ലറില്‍ കീഴടങ്ങിOlympics 2021: ടേബിള്‍ ടെന്നീസില്‍ സത്യന്‍ പുറത്ത്, ത്രില്ലറില്‍ കീഴടങ്ങി

അതേസമയം, ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ ഒസാക്ക ചൈനയുടെ സയ്‌സയ് സെങിനെയാണ് ആദ്യറൗണ്ടില്‍ അനായാസം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-4. ചെറിയൊരു ബ്രേക്കിനു ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള ഒസാക്കയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം. മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ജപ്പാനീസ് താരം ടെന്നീസില്‍ നിന്നും കുറച്ചു മാറിനിന്നത്.

Story first published: Sunday, July 25, 2021, 13:38 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X