ടെന്നീസില്‍ നിന്നും ബ്രേക്കെടുത്ത് മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍, ഇതാണ് കാരണം

വാഷിങ്ടണ്‍: മാനസിക പിരിമുറുക്കങ്ങളെ തുടര്‍ന്നു കായിക താരങ്ങള്‍ മല്‍സരരംഗത്തു നിന്നും ബ്രേക്കെടുക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമാണ്. അടുത്തിടെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് മാസങ്ങളോളം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ ടെന്നീസ് ലോകത്തും ഇത്തരത്തില്‍ ഒരു താരം മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു ബ്രേക്കെടുക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാംപ്യനും കനേഡിയന്‍ താരവുമായ ബിയാന്‍ക ആന്‍ഡ്രെസ്‌ക്യുവാണ് ടെന്നീസില്‍ നിന്നും ബ്രേക്കെടുക്കുന്നതായി അറിയിച്ചിരിക്കുന്നത്. അടുത്ത സീസണിന്റെ തുടക്കത്തില്‍ താന്‍ മല്‍സരിക്കില്ലെന്നു 2019ലെ യുഎസ് ഓപ്പണ്‍ ജേതാവായ താരം ട്വിറ്റര്‍ ഹാന്റിലിലൂടെ ലോകത്തെ അറിയിച്ചു.

ഇതോടെ 2022ലെ ആദ്യത്തെ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 21 കാരിയായ ബിയാന്‍ക പങ്കെടുക്കില്ല. കൊവിഡ് മഹാമാരിയടക്കം പല വെല്ലുവിളികളെയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നേരിടേണ്ടി വന്നതിനാല്‍ മാനിസകമായും ശാരീരികമായും വീണ്ടെടുക്കാനും വളരാനുമെല്ലാം ആഗ്രഹിക്കുന്നതായും ഇതേ തുടര്‍ന്നാണ് ചെറിയൊരു ബ്രേക്ക് എടുക്കുന്നതെന്നും താരം വ്യക്തമാക്കി.

ആഴ്ചകളോളം നീണ്ട ക്വാറന്റീനും മുത്തശ്ശി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആഴ്ചകളോളം താമസിച്ചതും തന്നെ മാനസികവും ശാരീരികവുമായി തളര്‍ത്തിയതായും ഇതില്‍ നിന്നും മുക്തയായി തിരിച്ചവരുന്നതിനു വേണ്ടിയാണ് ടെന്നീസില്‍ നിന്നും ബ്രേക്കെടുത്തതെന്നു ബിയാന്‍ക ട്വിറ്ററില്‍ കുറിച്ചു. പരിശീലനം നടത്തുമ്പോഴും മല്‍സരങ്ങളില്‍ കളിക്കുമ്പോഴും ഒരുപാട് ദിവസങ്ങളില്‍ എനിക്കു സ്വയം മറ്റാരെയോപ്പോലെ തോന്നി. ഈ ലോകത്തെ മുഴുവന്‍ എന്റെ തോളിലേറ്റിയതു പോലെയായിരുന്നു അനുഭവപ്പട്ടത്. ടെന്നീസ് കോര്‍ട്ടിനു പുറത്തു നടക്കുന്ന പല കാര്യങ്ങളില്‍ നിന്നും മാനസികമായി സ്വയം വേര്‍പ്പെടുത്താന്‍ എനിക്കു കഴിഞ്ഞില്ല. ചുറ്റുമുള്ള ദുഖവും കുഴപ്പങ്ങളുമെല്ലാം വലിയ ഭാരമായി എനിക്കു സ്വയം അനുഭവപ്പെട്ടുവെന്നും ബിയാന്‍ക ട്വിറ്ററിലൂടെ വിശദമാക്കി.

2019ലെ യുഎസ് ഓപ്പണില്‍ തന്റെ ആരാധനാപാത്രവും അമേരിക്കയുടെ ഇതിഹാസ താരവുമായ സെറീന വില്ല്യംസിനെ അട്ടിമറിച്ചായിരുന്നു 19ാം വയസ്സില്‍ ബിയാന്‍ക കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ഈ പ്രകടനത്തിനു പിന്നാലെ ഡബ്ല്യുഎ റാങ്കിങില്‍ കരിയര്‍ ബെസ്റ്റായ നാലാം സ്ഥാനത്തേക്കു താരം എത്തുകയും ചെയ്തു. എന്നാല്‍ 2019 ഒക്ടോബറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് ബിയാന്‍കയുടെ കരിയറിനു അപ്രതീക്ഷിത തിരിച്ചടിയായി മാറി. 15 മാസത്തോളം താരത്തിനു മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ബിയാന്‍ക ടെന്നീസ് കോര്‍ട്ടിലേക്കു മടങ്ങിയെത്തിയത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, December 8, 2021, 11:18 [IST]
Other articles published on Dec 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X