വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവിയെ ഇന്ത്യ അപമാനിച്ചോ? ഇതല്ല അര്‍ഹിച്ചത്, പറഞ്ഞത് ഹിറ്റ്മാന്‍... യുവിയുടെ മറുപടി ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് യുവി ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം പാഡഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ താരങ്ങളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുമെല്ലാം യുവിക്ക് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.

ബാലന്‍ദ്യോറില്‍ ആര് മുത്തമിടും; സാധ്യത ഈ അഞ്ച് പേരില്‍ നിന്ന്, ചരിത്രം രചിക്കുമോ വാന്‍ ഡിക്ക്? ബാലന്‍ദ്യോറില്‍ ആര് മുത്തമിടും; സാധ്യത ഈ അഞ്ച് പേരില്‍ നിന്ന്, ചരിത്രം രചിക്കുമോ വാന്‍ ഡിക്ക്?

യുവിയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. അതിനു യുവിയുടെ മറുപടിയും വന്നിട്ടുണ്ട്.

അര്‍ഹിച്ച യാത്രയയപ്പല്ല ഇത്

അര്‍ഹിച്ച യാത്രയയപ്പല്ല ഇത്

നിങ്ങള്‍ അര്‍ഹിച്ച യാത്രയയപ്പ് അല്ല ഇതെന്നായിരുന്നു യുവിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം രോഹിത്തിന്റെ ട്വീറ്റ്. അത് കൈവിട്ടുപോവുന്നതു വരെ എന്താണ് ലഭിച്ചതെന്നു നിങ്ങള്‍ അറിയില്ല. നിങ്ങളെ സ്‌നേഹിക്കുന്നു സഹോദരാ. ഇതിനേക്കാള്‍ മികച്ചൊരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്നും രോഹിത് ട്വീറ്റ് ചെയ്തു.
കളികളത്തിന് അകത്തും പുറത്തും യുവിയുമായി അടുത്ത ബന്ധമാണ് രോഹിത്തിനുള്ളത്. പല സ്വകാര്യ ചടങ്ങുകൡും ഇരുവരും കുടുംബസമേതം ഒരുമിച്ചാണ് എത്താറുള്ളത്.

യുവിയുടെ മറുപടി

യുവിയുടെ മറുപടി

രോഹിത്തിന്റെ ട്വീറ്റിന് വികാര നിര്‍ഭരമായ മറുപടിയും യുവി നല്‍കിയിട്ടുണ്ട്. മനസ്സിനുള്ളില്‍ ഇപ്പോള്‍ തനിക്കെന്താണ് അനുഭവപ്പെടുന്നതെന്ന് നിനക്കറിയാം. സഹോദരാ, നിന്നെ ഏറെ ഇഷ്ടമാണ്. നീയൊരു ഇതിഹാസമായി മാറുമെന്ന് യുവി ട്വീറ്റ് ചെയ്തു.
ഈ സീസണിലെ ഐപിഎല്ലില്‍ രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗമായിരുന്നു യുവി. എന്നാല്‍ സീസണിലെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നുള്ളൂ.

എന്തു കൊണ്ട് വിടവാങ്ങല്‍ മല്‍സരമില്ല

എന്തു കൊണ്ട് വിടവാങ്ങല്‍ മല്‍സരമില്ല

തനിക്കു വിടവാങ്ങല്‍ മല്‍സരം നല്‍കാന്‍ ബിസിസിഐ തയ്യാറാവാത്തതിന്റെ കാരണത്തെക്കുറിച്ച് വിരമിക്കല്‍ പ്രഖ്യാപനവേളയില്‍ യുവി വെളിപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് അളക്കുന്ന യോ യോ ടെസ്റ്റില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ വിടവാങ്ങല്‍ മല്‍സരത്തില്‍ കളിക്കാന്‍ അവസരം നല്‍കാമെന്നാണ് ബിസിസിഐ അറിയിച്ചത്. എന്നാല്‍ യോ യോ ടെസ്റ്റില്‍ താന്‍ പാസായതിനാല്‍ അതു നടന്നില്ലെന്നും അദ്ദേഹം വിശദമാക്കി.

ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല

ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല

ഇന്ത്യക്കു വേണ്ടി അവസാനമായി ഒരു മല്‍സരം കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു ബിസിസിഐയിലെ ആരോടും പറഞ്ഞിട്ടില്ലെന്നും യുവി വ്യക്തമാക്കിയിരുന്നു. നന്നായി കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ വച്ച് തന്നെ വിരമിക്കുമായിരുന്നു. ഒരു മല്‍സരം കളിച്ച് വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇഷ്ടമുള്ള കാര്യമല്ല. അത്തരമൊരു ചിന്താഗതിയോടെ ഇതുവരെ കളിച്ചിട്ടില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തിരുന്നു.
യോ യോ ടെസ്റ്റില്‍ തോറ്റാലും വിരമിക്കല്‍ മല്‍സരം വേണ്ടെന്ന് നേരത്തേ ബിസിസിഐയെ അറിയിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആരോടും പരിഭവം പറയാതെ കളി നിര്‍ത്തുക തന്നെ ചെയ്യും. എന്നാല്‍ യോ യോ ടെസ്റ്റ് പാസായ ശേഷം പിന്നീടുള്ളത് തന്റെ വരുതിയില്‍ വരുന്നതല്ലെന്നും യുവി വിശദമാക്കിയിരുന്നു.

Story first published: Tuesday, June 11, 2019, 10:29 [IST]
Other articles published on Jun 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X