വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുവായതു കൊണ്ടു മാത്രം മാറ്റി നിര്‍ത്തി!! അവര്‍ ആരൊക്കെ? വെളിപ്പെടുത്തുമെന്നു മുന്‍ പാക് താരം

ഷുഐബ് അക്തറാണ് ഇതേക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്

kaneria

കറാച്ചി: ഹിന്ദുവായതു കൊണ്ടു മാത്രം മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയക്കു നേരെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനകത്തു വിവേചനമുണ്ടായിരുന്നുവെന്ന മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. പാക് ടീമിലെ പല കളിക്കാരും കനേരിയക്കു നേരെ വളരെ മോശമായാണ് അക്കാലത്തു പെരുമാറിയിരുന്നതെന്നും ഒരേ ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ചില കളിക്കാര്‍ അന്നു വിമുഖത കാണിച്ചിരുന്നതായും അക്തര്‍ പറഞ്ഞിരുന്നു.

കനേരിയയോട് പാകിസ്താന്‍ താരങ്ങള്‍ വേര്‍തിരിവ് കാണിച്ചിരുന്നു,വെളിപ്പെടുത്തലുമായി അക്തര്‍കനേരിയയോട് പാകിസ്താന്‍ താരങ്ങള്‍ വേര്‍തിരിവ് കാണിച്ചിരുന്നു,വെളിപ്പെടുത്തലുമായി അക്തര്‍

അന്നത്തെ പാക് ടീമിന്റെ ക്യാപ്റ്റനടക്കം പലരും കുറ്റക്കാരാണെന്നും ഒരു ചാറ്റ് ഷോയില്‍ അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതു സ്ഥിരീകരിച്ചു രംഗത്തു വന്നിരിക്കുകയാണ് കനേരിയ. മതത്തിന്റെ പേരില്‍ ടീമിനകത്തു തന്നെ മാറ്റി നിര്‍ത്തിയ കളിക്കാരുടെ പേര് പുറത്തു വിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

അക്തര്‍ തനിക്കൊപ്പം നിന്നു

അക്തര്‍ തനിക്കൊപ്പം നിന്നു

അക്തറിന്റെ വെളിപ്പെടുത്തല്‍ 100 ശതമാനവും സത്യമാണെന്നു കനേരിയ വ്യക്തമാക്കി. അക്കാലത്തു മോശം സമയത്തു കൂടെ കടന്നു പോയ തനിക്കൊപ്പം നിന്ന ചുരുക്കം സഹതാരങ്ങളിലൊരാളാണ് അക്തറെന്നും കനേയിര പറഞ്ഞു.
ടീമിനുള്ളില്‍ മതത്തിന്റെ പേരില്‍ പലരും തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അക്തറിനോട് അതിയായ ബഹുമാനം മാത്രമേയുള്ളൂ, കാരണം അദ്ദേഹം പറഞ്ഞത് സത്യമാണ്. അന്നു തനിക്കു പിന്തുണ നല്‍കിയ ടീമംഗങ്ങളില്‍ ഒരാളാണ് അക്തറെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

പിന്തുണച്ചവര്‍ അവര്‍ മാത്രം

പിന്തുണച്ചവര്‍ അവര്‍ മാത്രം

അക്തറിനെക്കൂടാതെ ഇന്‍സമാം, യൂനിസ് ഖാന്‍, മുഹമ്മദ് യൂസുഫ് എന്നീ മൂന്നു പേര്‍ മാത്രമാണ് അന്നു തന്നെ പിന്തുണച്ചത്. യൂനുസ് തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു.
ഹിന്ദുവായതിന്റെ പേരില്‍ തന്നോടു മോശമായി പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്ത മുഴുവന്‍ ടീമംഗങ്ങളുടെയും പേര് സ്വന്തം യൂട്യൂബ് ചാനലിലൂടെ ലോകത്തോടു വിളിച്ചു പറയുമെന്നും കനേരിയ തുറന്നടിച്ചു.

ഹിന്ദുവായി തന്നെ മരിക്കും

ഹിന്ദുവായി തന്നെ മരിക്കും

ഹിന്ദുവായാണ് താന്‍ ജനിച്ചത്, ഹിന്ദുവായിത്തന്നെ മരിക്കുകയും ചെയ്യുമെന്ന് കനേരിയ പറഞ്ഞു. പാകിസ്താനു വേണ്ടി 61 ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 261ഉം ഏകദിനത്തില്‍ 15ഉം വിക്കറ്റുകളാള് സ്പിന്നറുടെ സമ്പാദ്യം. വസീം അക്രം, വഖാര്‍ യൂനുസ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ഇതിഹാസ താലങ്ങള്‍ കഴിഞ്ഞാല്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത താരവും കനേരിയയാണ്. 2019 ആഗസ്റ്റിലാണ് അദ്ദേഹം അവസാനമായി പാകിസ്താനു വേണ്ടി കളിച്ചത്. അനില്‍ ദള്‍പതിനു ശേഷം പാക് ടീമിനായി കളിച്ച രണ്ടാമത്തെ ഹിന്ദു താരം കൂടിയാണ് കനേരിയ.

Story first published: Friday, December 27, 2019, 10:37 [IST]
Other articles published on Dec 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X