വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വരം കടുപ്പിച്ച് താലിബാന്‍, അഫ്ഗാനില്‍ വനിതാ കായിക മല്‍സരങ്ങള്‍ നിരോധിച്ചു

പുരുഷ ക്രിക്കറ്റിനു നേരത്തേ അനുമതി നല്‍കിയിരുന്നു

1

അഫ്ഗാനിസ്താനു മേല്‍ സമ്പൂര്‍ണ മേധാവിത്വം നേടിയതിനു പിന്നാലെ കടുത്ത നടപടികളിലേക്കു നീങ്ങുകയാണ് താലിബാന്‍. ഇതിന്റെ ഭാഗമായി ക്രിക്കറ്റുള്‍പ്പെടെ വനിതകള്‍ മല്‍സരിക്കുന്ന മുഴുവന്‍ കായിക ഇനങ്ങളും രാജ്യത്തു വിലക്കിയിരിക്കുകയാണ്. താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയയിലെ എസ്ബിഎസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ വനിതകള്‍ക്കു അവരുടെ മുഖവും ശരീരവും പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവും. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നും താലിബാന്‍ സാംസ്‌കാരിക കമ്മീഷന്റെ സഹ മേധാവിയായ അഹമ്മദുള്ള വസീഖ് ഓസീസ് മാധ്യമത്തോടു പറഞ്ഞു. ഇതു മാധ്യമങ്ങളുടെ യുഗമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ മല്‍സരങ്ങളുടെ ഫോട്ടോസും വീഡിയോസുമെല്ലാം പ്രചരിക്കപ്പെടും, ജനങ്ങള്‍ ഇതു കാണുകയും ചെയ്യും. സ്ത്രീകളെ തുറന്നുകാട്ടുന്ന തരത്തിലുള്ള കായിക ഇനങ്ങള്‍ കളിക്കാന്‍ ഇസ്ലാമും ഇസ്ലാമിക എമിറേറ്റും അനുവദിക്കുന്നില്ലെന്നും വസീഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുരുഷ ക്രിക്കറ്റിനെ മല്‍സരങ്ങളുമായി മുന്നോട്ടുപോവാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞ മാസം വസീഖ് പറഞ്ഞിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍നിശ്ചയിച്ച പ്രകാരം നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. ഇപ്പോള്‍ വനിതകളുടെ കായിക മല്‍സരങ്ങള്‍ അഫ്ഗാനില്‍ നിരോധിച്ചതോടെ കടുത്ത നടപടിയിലേക്കു നീങ്ങാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. താലിബാന്റെ പുതിയ നീക്കം സത്യമാണെങ്കില്‍ നവംബര് 27ന് തുടങ്ങുന്ന അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മല്‍സരം റദ്ദാക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് ആഗോളതലത്തില്‍ വനിതാ ക്രിക്കറ്റിനെ വളര്‍ത്തിക്കൊണ്ടു വരുകയെന്നത് വളരെ പ്രധാനമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള കായിക വിനോദമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഗെയിമില്‍ എല്ലാ തലത്തിലും ഞങ്ങള്‍ സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വനിതാ ക്രിക്കറ്റിനെ അഫ്ഗാനിസ്താനില്‍ പിന്തുണയ്ക്കില്ലെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയാണെങ്കില്‍ ഹൊബാര്‍ട്ടില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്താന്‍ പുരുഷ ടീമിനെതിരായ ടെസ്റ്റ് മല്‍സരത്തിനു തങ്ങള്‍ വേദിയാവില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

വനിതാ കായിക മല്‍സരങ്ങളെ അംഗീകരിക്കില്ലെന്ന താലിബാന്റെ തീരുമാനം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഓസ്‌ട്രേലിയന്‍ കായിക മന്ത്രി റിച്ചാര്‍ഡ് കോള്‍ബെക്ക് ആവശ്യപ്പെട്ടു. ഏതു കായിക ഇനമാങ്ങളെങ്കിലും വനിതകളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഐസിസിയടക്കം വിവിധ അന്താരാഷ്ട്ര കായിക സംഘടനകളോടു ഈ വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Story first published: Thursday, September 9, 2021, 15:27 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X