വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാപ്പി ബര്‍ത്ത് ഡേ 'കിങ്', കോലിക്കിന്ന് 33ാം ജന്മദിനം, ഇതിഹാസത്തെക്കുറിച്ച് 33 കാര്യങ്ങളറിയാം

ദുബായ്: ഇന്ത്യയുടെ വീര നായകന്‍ വിരാട് കോലിക്ക് ഇന്ന് 33ാം ജന്മദിനം. ഇന്ത്യക്കായി ഐസിസി കിരീടമെന്ന സ്വപ്‌ന നേട്ടത്തിലേക്കെത്താന്‍ കോലിക്ക് സാധിച്ചില്ലെങ്കിലും നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നടന്നുകയറിയ പടവുകള്‍ വലിയ ഉയരത്തിലുള്ളതാണ്. ആക്രമണോത്സുകത മുഖമുദ്രയാക്കിയ നായകനാണ് കോലി. വിദേശ മൈതാനങ്ങളില്‍ ഇന്ത്യക്ക് ജയിക്കാന്‍ മാത്രമല്ല പരമ്പര നേടാനാവുമെന്ന പഠിപ്പിക്കാന്‍ അദ്ദേഹത്തിനായി.

ഇത്തവണത്തെ ജന്മദിനം അദ്ദേഹം ടി20 ലോകകപ്പിനിടെയാണ് ആഘോഷിക്കുന്നത്. ഇന്ന് ഇന്ത്യക്ക് സ്‌കോട്ട്‌ലന്‍ഡിനെതിരേ മത്സരമുണ്ട്. ജന്മദിനത്തില്‍ കോലിയില്‍ നിന്ന് മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറിയടിക്കാന്‍ സാധിക്കാത്ത കോലി ഈ ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനവും ഒഴിയും. 33ാം ജന്മദിനത്തില്‍ കായിക ലോകത്തെ ഒട്ടുമിക്ക പ്രമുഖരും കോലിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ നായകന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 33 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read : ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെ? ദ്രാവിഡിന്റെ മനസ്സില്‍ രണ്ടു പേരുണ്ട്

1

1988 നവംബര്‍ അഞ്ചിനാണ് വിരാട് കോലിയുടെ ജനനം. 1.75 മീറ്ററാണ് അദ്ദേഹത്തിന്റെ ഉയരം. വിരാട് കോലിയുടെ ഓമനപ്പേര് ചീക്കുവെന്നാണ്. എംഎസ് ധോണിയടക്കമുള്ള കോലിയോട് അടുപ്പമുള്ള പലരും കോലിയെ അങ്ങനെയാണ് വിളിക്കുന്നത്. മുന്‍ ഡല്‍ഹി കോച്ച് അജിത് ചൗധരിയാണ് കോലിക്ക് ചീക്കുവെന്ന പേരിട്ടത്.

ടാറ്റൂസിനോട് വളരെ ഇഷ്ടമുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ ശരീരത്തില്‍ നാല് ടാറ്റൂവാണുള്ളത്. ഗോള്‍ഡന്‍ ഡ്രാഗണും സാമൂറായ് വാരിയറും കോലിയുടെ ശരീരത്തിലെ പ്രധാന ടാറ്റൂവാണ്. കോലി ഇതിനെ ഭാഗ്യമായാണ് കാണുന്നത്. ഫിറ്റ്‌നസിനസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അദ്ദേഹം ചെയ്യാറില്ല. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാണ് അദ്ദേഹം.

2

അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരമാണ് വിരാട് കോലി. 92 മത്സരത്തില്‍ നിന്ന് 52.02 ശരാശരിയില്‍ 3225 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 29 അര്‍ധ സെഞ്ച്വറികളും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ കോലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ വേഗത്തില്‍ 10000 റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്താണ് കോലി ഈ നേട്ടത്തിലെത്തിയത്. 205 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ റെക്കോഡിലെത്തിയത്. സച്ചിന്‍ 259 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 43 ഏകദിന സെഞ്ച്വറിയുള്ള കോലി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന താരം കൂടിയാണ്.

3

ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് കോലി. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച താരമാണ് കോലി. അവിടെ നിന്നാണ് കോലിയുടെ വളര്‍ച്ച. 2008ലാണ് കോലി ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 2011ല്‍ ഇന്ത്യ കിരീടം ചൂടിയ ഏകദിന ലോകകപ്പ് ടീമില്‍ കോലിയും അംഗമായിരുന്നു. കോലി ക്യാപ്റ്റനെന്ന നിലയില്‍ കളിക്കുന്ന ആദ്യ ടി20 ലോകകപ്പാണ് ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

4

23ാം വയസില്‍ ഐസിസി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോലി നേടി. 2012ലായിരുന്നു ഈ നേട്ടം. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ലോകക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിനായി. വേഗത്തില്‍ 1000, 4000, 5000, 6000, 7000, 8000, 9000, 10000 ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാണ് കോലി. അരങ്ങേറ്റ ഏകദിന ലോകകപ്പില്‍ത്തന്നെ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് വിരാട് കോലി.

5

2013ലാണ് ആദ്യമായി ഏകദിനത്തില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി കോലിയെത്തുന്നത്. പിന്നീടത് പല തവണ ആവര്‍ത്തിക്കപ്പെട്ടു. ടി20യില്‍ കോലിയെറിഞ്ഞ ആദ്യ പന്തില്‍ അദ്ദേഹം വിക്കറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനെയാണ് കോലി തന്റെ ആദ്യ പന്തില്‍ പുറത്താക്കിയത്. കോലിയുടെ പിതാവ് മരിക്കുമ്പോള്‍ അദ്ദേഹം രഞ്ജി ട്രോഫി കളിക്കുകയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ ശേഷവും കളി തുടര്‍ന്ന് 90 റണ്‍സ് നേടിയ ശേഷമാണ് കോലി പുറത്തായത്.

6

2012ല്‍ അന്താരാഷ്ട്ര പുരുഷന്മാരിലെ മികച്ച ഡ്രസിങ് പട്ടികയില്‍ ടോപ് 10ലെത്താന്‍ കോലിക്കായി. ദക്ഷിണാഫ്രിക്കയെ 3-0ന് ടെസ്റ്റ് പരമ്പര തോല്‍പ്പിച്ച ഏക ഇന്ത്യന്‍ നായകനാണ് കോലി. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2013ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മ ശ്രീ അവാര്‍ഡും കോലിയെ തേടിയെത്തി. 2020ല്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ ഫോബ്‌സിന്റെ 100 പേരടങ്ങുന്ന പട്ടികയില്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് കോലി മാത്രമാണ് ഉള്‍പ്പെട്ടത്. ഇഎസ്പിഎന്നിന്റെ ഫേമസ് അത്‌ലറ്റ്‌സ് പട്ടികയിലും കോലി ഇടം പിടിച്ചിരുന്നു.

7

ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 39 മത്സരത്തില്‍ നിന്ന് 9 സെഞ്ച്വറിയാണ് കോലി നേടിയത്. ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 9 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് (29) കോലിയുടെ പേരിലാണ്.

8

ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നു കോലി. 143.2 കോടിയാണ് അദ്ദേഹത്തിന്റെ ഐപിഎല്ലിലൂടെയുള്ള വരുമാനം. ഒരു വര്‍ഷം 17 കോടിയാണ് കോലിക്ക് ലഭിക്കുന്നത്. നിലവില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള താരം കോലിയാണ്. 59.07 ശരാശരിയില്‍ 12169 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 43 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയുമാണ് കോലിയുടെ പേരിലുള്ളത്.

9

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക പ്രമുഖ ബാറ്റ്‌സ്മാനാണ് വിരാട് കോലി. ടെസ്റ്റില്‍ 51.01 ശരാശരിയില്‍ 7765 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഏറ്റവും വരുമാനമുള്ള കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരമാണ് കോലി. ദക്ഷിണ ഏഷ്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരമാണ് കോലി. 100കോടിക്ക് മുകളിലാണ് കോലിയുടെ വാര്‍ഷിക വരുമാനം.

ടെസ്റ്റ് ക്യാപ്റ്റനായി കൂടുതല്‍ ജയം നേടുന്ന ഇന്ത്യന്‍ നായകനാണ് കോലി. 38 ജയമാണ് അദ്ദേഹം നേടിക്കൊടുത്തത്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടുന്ന ഏക ഏഷ്യന്‍ നായകനാണ് കോലി.

Story first published: Friday, November 5, 2021, 9:44 [IST]
Other articles published on Nov 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X