വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളി വിവാദം; ഉപുല്‍ തരംഗയെ പോലീസ് ചോദ്യം ചെയ്തു

കൊളംബോ: 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയുടെ ആരോപണത്തില്‍ മേല്‍ ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം രണ്ട് മണിക്കൂറോളമാണ് തരംഗയെ ചോദ്യം ചെയ്തത്. അവര്‍ കുറച്ച് ചോദ്യം ചോദിച്ചെന്നും ഞാന്‍ എന്റെ നിലപാട് പറഞ്ഞെന്നും തരംഗ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ വേദിയായ 2011ലെ ഏകദിന ലോകകപ്പില്‍ തിലകരത്‌ന ദില്‍ഷനൊപ്പം ഉപുല്‍ തരംഗയായിരുന്നു ഓപ്പണറായി ഇറങ്ങിയത്. 20 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. സഹീര്‍ഖാനാണ് തരംഗയെ പുറത്താക്കിയത്. ഉപുല്‍ തരംഗയെ ചോദ്യം ചെയ്യുന്നതിന് മുമ്പായി മുന്‍ മുഖ്യ സെലക്ടര്‍ അരവിന്ദ ഡി സില്‍വയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഏകദേശം ആറ് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

ലോകകപ്പിനിടെ ഭാര്യയെ ഒളിപ്പിക്കേണ്ടി വന്നു, രസകരമായ സംഭവം പങ്കുവച്ച് മുഷ്താഖ്ലോകകപ്പിനിടെ ഭാര്യയെ ഒളിപ്പിക്കേണ്ടി വന്നു, രസകരമായ സംഭവം പങ്കുവച്ച് മുഷ്താഖ്

upultharanga

നേരത്തെ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയും അദ്ദേഹത്തിന്റെ ആരാധകരെയും വിചാരിച്ചിട്ടെങ്കിലും സത്യം പുറത്തുകൊണ്ടുവരണമെന്ന് അരവിന്ദ ഡി സില്‍വ അഭിപ്രായപ്പെട്ടിരുന്നു. 2011 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു ഡി സില്‍വ. ലോകകപ്പ് ഫൈനലിനുള്ള ടീമില്‍ അഴിച്ചുപണി നടത്തിയത് നേരത്തെ വിവാദമായിരുന്നു. മാത്യൂസിന് പകരം തിസാര പെരേര, അജന്ത മെന്‍ഡീസിന് പകരം സൂരജ് രണ്‍ദീവ്, ഹെരാത്തിന് പകരം കുലശേഖര, ചമര സില്‍വയ്ക്ക് പകരം ചമര കപുഗേദര എന്നിവര്‍ക്കാണ് അവസരം നല്‍കിയത്. എന്നാല്‍ ഇത് നിയമപ്രകാരം ആണെന്നായിരുന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയത്.

മഹിന്ദാനന്ദ അലുത്ഗമഗെയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതോടെ മുന്‍ ശ്രീലങ്കന്‍ താരങ്ങളെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും മുന്‍ നായകന്‍ മഹേല ജയവര്‍ധനയുമാണ് ആദ്യം രംഗത്തെത്തിയത്.

ഒത്തുകളിയാണെങ്കില്‍ തെളിവ് നല്‍കണമെന്നും അനാവശ്യമായ കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു ഇരു താരങ്ങളും പ്രതികരിച്ചത്. പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതോടെ ഒത്തുകളി ആരോപണം തന്റെ സംശയമാണെന്ന തരത്തില്‍ മഹിന്ദാനന്ദ അലുത്ഗമഗെ ആരോപണം മയപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ താരങ്ങളെക്കൂടി ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Thursday, July 2, 2020, 11:02 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X