വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് ക്യാപ്റ്റന്മാരുടെ കളി, കോച്ച് പിറകിലിരുന്നാല്‍ മതി; ഗാംഗുലിയുടെ ഒളിയമ്പ് രവി ശാസ്ത്രിക്കു നേരെയോ?

രവി ശാസ്ത്രിക്കു നേരെ വീണ്ടും ദാദ | Oneindia Malayalam

ദുബായ്: ക്യാപ്റ്റന്മാരുടെ കളിയാണ് ക്രിക്കറ്റെന്നും പരിശീലകര്‍ പിന്നിലെ സീറ്റിലിരുന്നാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മുതിര്‍ന്ന കായിക മാധ്യമപ്രവര്‍ത്തകന്‍ ഗൗതം ഭട്ടാചാര്യയും ഗാംഗുലിയും ചേര്‍ന്നെഴുതിയ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഗാംഗുലി ക്യാപ്റ്റന്മാരുടെ ചുമതലയെക്കുറിച്ച് വാചാലനായത്.

sourav-ganguly

ഫുട്‌ബോള്‍ കളിയെ അപേക്ഷിച്ച് ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കളിയാണെന്ന് ചടങ്ങില്‍ ഗാംഗുലി പറഞ്ഞു. നിലവിലുള്ള പല കോച്ചുമാരും ക്രിക്കറ്റ് ടീമിനെ ഫുട്‌ബോള്‍ ടീമിനെ പോലായണ് കാണുന്നത്. ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കളിയാണ്, പരിശീലകര്‍ പിന്നിരിക്കുന്നതാണ് ഉചിതം. അത് പ്രധാനമാണെന്നും ഗാംഗുലി വ്യക്തമാക്കി. സമീപകാലത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ പലപ്പോഴും വിമിര്‍ശിച്ചിരുന്നു ഗാംഗുലി.

ക്രിക്കറ്റ് ടീമില്‍ പരിശീലകന് ഒരോ കളിക്കാരെയും വാര്‍ത്തെടുക്കുന്ന ചുമതലയാണുള്ളത്. എന്നാല്‍, അപൂര്‍വം പരിശീലകര്‍ മാത്രമേ അത് ചെയ്യാറുളളൂവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. രവി ശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന്, ആരാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്? രോഹിത് ശര്‍മയോ രവി ശാസ്ത്രിയോ എന്ന് ചോദിക്കുമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ഫൈനല്‍ റിഹേഴ്‌സല്‍; എതിരാളികള്‍ അഫ്ഗാനിസ്താന്‍... ടീമില്‍ മാറ്റങ്ങളുണ്ടാവുംഏഷ്യാ കപ്പ്: ഇന്ത്യക്ക് ഫൈനല്‍ റിഹേഴ്‌സല്‍; എതിരാളികള്‍ അഫ്ഗാനിസ്താന്‍... ടീമില്‍ മാറ്റങ്ങളുണ്ടാവും

മികച്ച താരങ്ങളുള്ള ഒരു ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് തുടങ്ങിയ പ്രതിഭാധനര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കഴിവുളള താരങ്ങളുണ്ട്. വിരാട് കോലി അവര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കണം. ഞാന്‍ എനിക്കൊപ്പമുള്ള കളിക്കാര്‍ക്ക് എല്ലായിപ്പോഴും പിന്തുണ നല്‍കിയിരുന്നതായും താരം പറഞ്ഞു.

Story first published: Tuesday, September 25, 2018, 12:08 [IST]
Other articles published on Sep 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X