കനത്ത സുരക്ഷാവലയത്തിലും രവീന്ദ്ര ജഡേജയ്ക്കു നേരെ ഷൂവെറിഞ്ഞ് പ്രതിഷേധക്കാര്‍

Posted By: Mohammed shafeeq ap
IPL 2018 : ചെപ്പോക്കില്‍ ജഡേജക്കുനേരെ ഷൂ ഏറ്, വിജയസിക്സിലൂടെ മറുപടി | Oneindia Malayalam

ചെന്നൈ: കാവേരി നദീജല വിഷയം തമിഴ്‌നാട്ടില്‍ ആളിക്കത്തുന്നതിനിടെയാണ് ഐപിഎല്‍ സീസണിലെ അഞ്ചാം പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ പോരിനിറങ്ങിയത്. മല്‍സര ആവേശത്തിനിടെ നാടകീയ സംഭവങ്ങളും ഗ്രൗണ്ടില്‍ അരങ്ങേറി. ചെന്നൈ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു നേരെ കാണികളില്‍ ചിലര്‍ ഷൂ എറിഞ്ഞു. കൊല്‍ക്കത്ത ഇന്നിങ്‌സിലെ എട്ടാം ഓവറിനിടെയാണ് നാടകീയ സംഭവം നടന്നത്. എന്നാല്‍, ഷൂ ജഡേജയുടെ അടുത്ത് പോയി വീണെങ്കിലും താരത്തിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമികളെ ഉടന്‍ തന്നെ പോലിസ് പിടികൂടുകയും ചെയ്തു. പിടിയിലായ രണ്ട് പേരും തമിഴ് നടനും സംവിധായകനും നാം തമിഴര്‍ സംഘടനയുടെ നേതാവുമായ സീമന്റെ അനുയായികളാണെന്ന് പോലിസ് അറിയിച്ചു.

ഐപിഎല്‍: സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന സിക്‌സറിന് എട്ട് റണ്‍സ് വേണമെന്ന് ധോണി!!

ഒത്തുക്കളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഐപിഎല്‍ മല്‍സരം അരങ്ങേറിയത്. എന്നാല്‍, കാവേരി നദീജല വിഷയം പ്രതിദിനം പ്രതിഷേധം കനക്കുന്നതിനാല്‍ കനത്ത സുരക്ഷ മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിനകത്തും പുറത്തും അധികൃതര്‍ ഒരുക്കിയിരുന്നു. ഏതാണ്ട് 4000 പേലിസുകരാണ് സുരക്ഷ ചുമതല ഗ്രൗണ്ടിന് അകത്തും പുറത്തുമായി നിരീക്ഷിച്ചിരുന്നത്.

jadeja

ഗ്രൗണ്ടിന് പുറത്ത് വിവിധ പാര്‍ട്ടികളിലെ നിരവധി ആളുകള്‍ കാവേരി വിഷയത്തിലെ പ്രതിഷേധം രേഖപ്പെടുത്താന്‍ എത്തിയിരുന്നു. നേരത്തെ കാവേരി വിഷയത്തിനിടയില്‍ തമിഴ്‌നാട്ടില്‍ ഐപിഎല്‍ നടത്തുന്നതിനിരേ നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ ഐപിഎല്‍ വേദിയില്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി കാവേരി വിഷയം ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയാക്കണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ മല്‍സരം തുടങ്ങി അവസാനിക്കുന്നത് വരെ എന്തെങ്കിലും അക്രമങ്ങളോ പ്രതിഷേധങ്ങളോ നടക്കുമോയെന്ന ആശങ്ക ഐപിഎല്‍ അധികൃതര്‍ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് പോലിസിന്റെ കണ്ണുവെട്ടിച്ച് ജഡേജയ്ക്കു നേരെ പ്രതിഷേധക്കാര്‍ ഷൂവെറിഞ്ഞത്.

Story first published: Wednesday, April 11, 2018, 15:09 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍