വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുല്ല് തിന്നിട്ടായാലും പാകിസ്താന്‍ സൈന്യത്തിന്റെ ബജറ്റ് ഉയര്‍ത്തും: ഷുഹൈബ് അക്തര്‍

കറാച്ചി: ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. പേസ് ബൗളിങ്ങില്‍ വിസ്മയിപ്പിച്ച അക്തര്‍ വിരമിച്ച ശേഷം തന്റെ യുട്യൂബ് ചാനലിലൂടെ ക്രിക്കറ്റ് വിശകലനം ചെയ്യുന്നത് പതിവാക്കിയിരുന്നു. ഇടയ്ക്കിടെ ഓരോരോ അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്ന അക്തറിന്റെ പുതിയ അഭിപ്രായ പ്രകടനം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസ്‌നേഹം ഉയര്‍ത്തിക്കാട്ടുന്ന തരത്തിലാണ് എആര്‍ഐ ന്യൂസില്‍ അക്തര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. പാകിസ്താന്റ സൈന്യത്തിന്റെ ബജറ്റ് ഉയര്‍ത്താന്‍ പുല്ല് തിന്നാനും തയ്യാറാണെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.

'അള്ളാഹു എനിക്ക് എന്നെങ്കിലും അവസരം നല്‍കുകയാണെങ്കില്‍ പുല്ലുതിന്നിട്ടാണെങ്കിലും പാകിസ്താനിലെ സൈനികര്‍ക്കായുള്ള ബജറ്റ് തുക വര്‍ധിപ്പിക്കും'-അക്തര്‍ പറഞ്ഞു. പാകിസ്താന്‍ സൈന്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന തരത്തിലാണ് അക്തര്‍ അഭിമുഖത്തില്‍ പറഞ്ഞത്. തനിക്ക് അധികാരം ലഭിച്ചാല്‍ പാകിസ്താന്‍ സൈന്യത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും അക്തര്‍ വെളിപ്പെടുത്തി. 'തീരുമാനങ്ങള്‍ എടുക്കല്‍ എന്നെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയശേഷം മതിയെന്ന് സൈനിക മേധാവിക്ക് നിര്‍ദേശം നല്‍കും. ഇപ്പോള്‍ സൈന്യത്തിന് ലഭിക്കുന്ന ബജറ്റ് വിഹിതം 20 ശതമാനം ആണെങ്കില്‍ ഞാനത് 60 ശതമാനമായി ഉയര്‍ത്തും. നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ നഷ്ടം നമുക്ക് മാത്രമാണെന്ന് ഓര്‍ക്കണം'-അക്തര്‍ പറഞ്ഞു.

shoaibakhtar

1996ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അക്തര്‍ പറഞ്ഞു. ഇതിനായി കോടികള്‍ ലഭിച്ചേക്കാമായിരുന്ന കൗണ്ടി ക്രിക്കറ്റ് കരാര്‍ താന്‍ വേണ്ടെന്ന് വെച്ചുവെന്നും അക്തര്‍ വെളിപ്പെടുത്തി. നിലവില്‍ കോവിഡ് വ്യാപനം ശക്തമായത് പാകിസ്താനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായുള്ള സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഏഷ്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താന്‍ കഴിഞ്ഞിടെ ഐഎംഎഫില്‍ നിന്ന് 1.39 ബില്യണ്‍ യുഎസ് ഡോളര്‍ സ്വീകരിച്ചിരുന്നു. കൊറോണ വൈറസിനെതിരേ പോരാടാന്‍ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറാവണമെന്ന് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് ഷുഹൈബ് അക്തര്‍. പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിന്റെ പല നയങ്ങളെയും അക്തര്‍ വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മുന്‍ നായകന്‍ സര്‍ഫറാസ് അഹ്മദ് ഗ്രൗണ്ടിലേക്ക് ഷൂസുമായെത്തിയതിനെതിരേ അക്തര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Story first published: Saturday, August 8, 2020, 12:48 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X