വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ഫറാസിനെതിരായ വിമര്‍ശനങ്ങള്‍; പൊട്ടിത്തെറിച്ച് ഭാര്യ

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് അഹ്മദിനെതിരേ കുറച്ചുദിവസങ്ങളായ ശക്തമായ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര സ്വന്തം നാട്ടില്‍ തോറ്റതോടെയാണ് സര്‍ഫറാസിനെതിരായ പ്രതിഷേധം ശക്തമായത്. ബാറ്റിങ്ങിലും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സര്‍ഫറാസിനെ ട്വന്റി20,ടെസ്റ്റ് പദവിയില്‍ നിന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നീക്കുകയും ചെയ്തു. സര്‍ഫറാസിനെ ട്രോളി പിസിബി തന്നെ രംഗത്തെത്തിയതും പിന്നീട് തിരുത്തിയതുമെല്ലാം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കരുതിക്കൂട്ടിയുള്ള ആക്രമമാണെന്നാണ് സര്‍ഫറാസിന്റെ ഭാര്യ ഖുഷ്ബാദ് പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ചെല്‍സിക്കും ലെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനിലപ്പൂട്ട്ചെല്‍സിക്കും ലെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനിലപ്പൂട്ട്

sarfarazahmed

നായകസ്ഥാനം പോയതിനാല്‍ സര്‍ഫറാസ് വിരമിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. ഒരു തിരിച്ചടി നേരിട്ടാല്‍ ഉടന്‍ വിരമിക്കുമോ? അദ്ദേഹത്തിന്റെ പ്രായത്തെ വിമര്‍ശിക്കുന്നു, ധോണി മോശം ഫോമിന് ശേഷവും വിരമിക്കല്‍ പ്രഖ്യാപിച്ചോ? സര്‍ഫറാസ് ഒരു പോരാളിയാണ്. അദ്ദേഹം തീര്‍ച്ചയായും തിരിച്ചുവരും. നായകസ്ഥാനത്ത് നിന്ന് മാറ്റിയും എല്ലാത്തിന്റെയും അവസാനമല്ല. അദ്ദേഹം ഫോം കണ്ടെത്തി തിരിച്ചുവരും-ഖുഷ്ബാദ് പറഞ്ഞു. പാകിസ്താനെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ്. മിസ്ബാഹ് ഉല്‍ഹഖ് പാകിസ്താന്‍ മുഖ്യ പരിശീലകനായതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരങ്ങള്‍. 32കാരനായ സര്‍ഫറാസ് പാകിസ്താനുവേണ്ടി 49 ടെസ്റ്റും 116 ഏകദിനവും 58 ട്വന്റി20യും കളിച്ചിട്ടുണ്ട്.

Story first published: Sunday, October 20, 2019, 10:42 [IST]
Other articles published on Oct 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X