താരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സുമായി ബിസിസിഐ; ദ്രാവിഡും സംഘത്തില്‍

ബംഗളൂരു: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സുമായി ബിസിസിഐ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്. ദ്രാവിഡിനെ കൂടാതെ മെഡിക്കല്‍ ഓഫീസര്‍, ബിസിസിഐ എജിഎം, ക്രിക്കറ്റ് ഓപ്പറേഷന്‍സ് എന്നീ വിഭാഗവും സംഘത്തില്‍ അംഗമാണ്.

നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് കൃത്യമായ സുരക്ഷയൊരുക്കുകയെന്നതാണ് ഈ ടീമിന്റെ പ്രധാന ചുമതല. രോഗത്തെക്കുറിച്ചും സുരക്ഷാ കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ക്ക് അവബോധം നല്‍കേണ്ടത് ഈ ടീമാണ്. താരങ്ങള്‍ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെടണം. എന്‍സിഎ താരങ്ങള്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധനയ്ക്കുള്ള സമ്മത പത്രത്തില്‍ ഒപ്പിടണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ എന്‍സിഎയിലെ ജോലിക്കാരെയും ഉദ്യോഗസ്ഥരെയും താരങ്ങളെയുമടക്കം പരിശോധനയ്ക്ക് വിധേയമാക്കും.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാരും ആരോഗ്യവിഭാഗവും നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് താരങ്ങള്‍ എഴുതി ഒപ്പിട്ട് നല്‍കണം. കളിക്കാരുടെയും ജോലിക്കാരുടെയും സ്‌റ്റേക് ഹോള്‍ഡേഴ്‌സിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അതത് ക്രിക്കറ്റ് അസോസിയേഷനുകളുടെ ഉത്തരവാദിത്തമാണ്. കൂടാതെ നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള ഒരാളെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇക്കാരണത്തില്‍ സുനില്‍ ഗവാസ്‌കര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കമന്ററി പറയാന്‍ ഉണ്ടാവില്ല.

പരിശീലന സമയത്തുള്‍പ്പെട നിയമങ്ങള്‍ക്ക് കര്‍ശനമായും എല്ലാവരും പാലിച്ചിരിക്കണം. ഇത് ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കും. രണ്ട് ടെസ്റ്റുകളാവും താരങ്ങള്‍ക്ക് നടത്തുക. ഇതില്‍ രണ്ടിലും നെഗറ്റീവാകുന്ന താരങ്ങളെയാവും പരിശീലന ക്യാംപില്‍ ഉള്‍പ്പെടുത്തുക. താരങ്ങള്‍ എന്‍95 മാസ്‌കുകള്‍ ധരിച്ചിരിക്കണം. എല്ലാ ദിവസവും രാവിലത്തെ പരിശീലനത്തിന് മുമ്പ് താരങ്ങളുടെ ശരീര ഊഷ്മാവ് പരിശോധിക്കും. സന്ദര്‍ശകരെയോ കാണികളെയോ അനുവദിക്കില്ല. കൂടാതെ പരിശീലന സമയത്ത് ശാരീരിക അകലം പാലിക്കണം. ഐസിസി നിയമപ്രകാരം നിലവില്‍ തുപ്പല്‍ പന്തില്‍ പുരട്ടാന്‍ പാടില്ല. ഇതും താരങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോവിഡിന്റ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ബിസിസിഐയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 4, 2020, 14:15 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X