വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

14ാം വയസില്‍ തട്ടിക്കൊണ്ടുപോയി കൈ വിരല്‍ അരിയുമെന്ന് ഭീഷണിപ്പെടുത്തി; അനുഭവം പങ്കുവെച്ച് അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് രവിചന്ദ്ര അശ്വിന്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ ഇപ്പോഴും നിറസാന്നിധ്യമാണ്. എതിര്‍ ടീമിന്റെ പേടി സ്വപ്‌നങ്ങളിലൊരാളായ അശ്വിന്‍ ബാല്യകാലത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

''എനിക്കന്ന് 14-15 വസയ് പ്രായം. ഫൈനല്‍ കളിക്കാന്‍ ഗ്രൗണ്ടിലേക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അപ്പോള്‍ നാലഞ്ച് പേര്‍ റോയല്‍ എന്‍ഫീല്‍ഡിലെത്തി. ആരാണെന്ന് ചോദിച്ചപ്പോള്‍ ഫൈനലില്‍ കളിക്കാനായി കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്ന് പറഞ്ഞു. എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ആളെ അയച്ചുവെന്നോര്‍ത്ത് അഭിമാനം തോന്നി. സാന്റ് വിച്ച് പോലെ ബുള്ളറ്റില്‍ നടുക്കിരുത്തിയാണ് എന്നെ കൊണ്ടുപോയത്. അവരെന്നെ ചായക്കടയിലേക്കാണ് കൊണ്ടുപോയത്. അന്ന് ഗ്രൗണ്ടുകള്‍ക്ക് അരികത്തായി ചായക്കടകള്‍ ഏറെയുണ്ടായിരുന്നു. കടയിലെ ബെഞ്ചിലിരുത്തി ചായയും ബജിയും എനിക്കായി ഓഡര്‍ ചെയ്തു.

കബഡി ലോകകപ്പ്: ഇന്ത്യയുടെ അനൗദ്യോഗിക ടീമിനെ തോല്‍പ്പിച്ച് പാകിസ്താന് കിരീടംകബഡി ലോകകപ്പ്: ഇന്ത്യയുടെ അനൗദ്യോഗിക ടീമിനെ തോല്‍പ്പിച്ച് പാകിസ്താന് കിരീടം

rashwin

പേടിക്കേണ്ട സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സമയം 3.40 ആയതോടെ മത്സരം തുടങ്ങാറായെന്നും പോകണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ നോ പറഞ്ഞു. ഞങ്ങള്‍ എതിര്‍ ടീമിന്റെ ആളുകളാണെന്നും നീ കളിക്കുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഇനി നീ കളിക്കാന്‍ പോയാല്‍ വിരലുകള്‍ അരിഞ്ഞ് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ക്രിക്ക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ഈ സംഭവം അശ്വിന്‍ പങ്കുവെച്ചത്. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് അശ്വിന്‍. ഈ മാസം 21നാണ് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Story first published: Tuesday, February 18, 2020, 9:28 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X