വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വിവാഹത്തിനു മുമ്പ് നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചു- മന്‍പ്രീതിന്റെ ഭാര്യ

മന്‍പ്രീത് നയിച്ച ഹോക്കി ടീം വെങ്കലം നേടിയിരുന്നു

1

ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായുര്‍ത്തിയാണ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗെയിംസില്‍ ഇന്ത്യ ഹോക്കിയില്‍ മെഡലണിഞ്ഞത്. വെങ്കത്തിനു വേണ്ടിയുള്ള ത്രില്ലറിയില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കു ഇന്ത്യ മറികടക്കുകയായിരുന്നു. മന്‍പ്രീത് സിങായിരുന്നു ഇന്ത്യയെ നയിച്ചത്.

ഇന്ത്യ ഒളിംപിക്‌സില്‍ ഇതുവരെ നേടിയ 33 മെഡലുകളില്‍ 12ഉം ഹോക്കിയില്‍ നിന്നായിരുന്നു. എന്നാല്‍ 1980ലെ മോസ്‌കോ ഗെയിംസിനു ശേഷം ഹോക്കിയില്‍ മെഡലില്ലാതെ വലഞ്ഞ ഇന്ത്യ ഈ കാത്തിരിപ്പ് കൂടിയാണ് ടോക്കിയോയില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ 41 വര്‍ഷത്തിനിടെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടിയാണ് മന്‍പ്രീത് കുറിച്ചത്.

INDvENG: റിഷഭ് പന്ത് വിഡ്ഢി! ഇത്തരം ഇന്നിങ്‌സാണ് വേണ്ടത്- വ്യത്യസ്ത അഭിപ്രായങ്ങളുമായി ഫാന്‍സ്INDvENG: റിഷഭ് പന്ത് വിഡ്ഢി! ഇത്തരം ഇന്നിങ്‌സാണ് വേണ്ടത്- വ്യത്യസ്ത അഭിപ്രായങ്ങളുമായി ഫാന്‍സ്

INDvENG: 'മതില്‍ ഇടിയുന്നു', പുജാരയ്ക്കു സംഭവിക്കുന്നതെന്ത്? പിഴവുകളറിയാംINDvENG: 'മതില്‍ ഇടിയുന്നു', പുജാരയ്ക്കു സംഭവിക്കുന്നതെന്ത്? പിഴവുകളറിയാം

എന്നാല്‍ ഗെയിംസിനായി തിരിക്കുന്നതിനു മുമ്പ് തന്നെ മന്‍പ്രീത് ശുഭപ്രതീക്ഷയിലായിരുന്നു തനിക്കു നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ഇല്ലി നജ്വ സാദിഖ്. വിവാഹത്തിനു ഒരു ദിവസം മാത്രം മുമ്പ് നല്‍കിയ വാക്ക് മന്‍പ്രീത് പാലിച്ചിരിക്കുകയാണെന്നും ഇത് ആഹ്ലാദത്തിലാണ് താനെന്നും ഇല്ലി ട്വിറ്ററില്‍ കുറിച്ചു.

2

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളില്‍ നിന്നും വിജയപ്പുഞ്ചിരി. ഞങ്ങളുടെ വിവാഹത്തിനു ഒരു ദിവസം മുമ്പ് അദ്ദേഹം എനിക്കൊരു വാക്ക് നല്‍കി- ഒരു സമ്മാനമായി ഒളിംപിക് മെഡല്‍ നമ്മുടേതായിരിക്കും എന്നായിരുന്നു അത്. ഇന്നു അദ്ദേഹം അതു തെളിച്ചിയിരിക്കുകയാണ്. മന്‍പ്രീതിനെക്കുറിച്ചും ഈ ടീമിനെക്കുറിച്ചും എനിക്കു എത്ര മാത്രം അഭിമാനമുണ്ടെന്നു വിവരിക്കാന്‍ വാക്കുകളില്ലെന്നും ഇല്ലി ട്വീറ്റ് ചെയ്തു.

നേരത്തേ ഹോക്കിയില്‍ ഇന്ത്യയുടെ ചരിത്രനേട്ടത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇല്ലി മനസ്സ് തുറന്നിരുന്നു. വെങ്ക മെഡലിനു രാജ്യത്തിനു മുഴുവന്‍ അഭിനന്ദനങ്ങള്‍. ഇന്നു ഈ നിലയിലേക്കു എത്തുന്നതിനു വേണ്ടി ടീമിലെ എല്ലാവരും വളരെ നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഈ മഹമാരിയുടെ സമയത്ത് നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുന്നണിപ്പോരാളികള്‍ക്കാണ് മന്‍പ്രീത് ഈ വെങ്കല മെഡല്‍ സമര്‍പ്പിക്കുന്നത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം നടത്തിയവര്‍ക്കു വേണ്ടിയുള്ള വിജയമാണിതെന്നും ഇല്ലി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ചെയ്യുന്നതു പോലെ തീര്‍ച്ചയായും ഈ മല്‍സരവും ഞാന്‍ കണ്ടിരുന്നു. ഒരു മല്‍സരം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. വളരെ ത്രില്ലിങായിട്ടുള്ള മല്‍സരമായിരുന്നു ഇത്. അവസാനത്തെ ആറു സെക്കന്റില്‍ എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു, എതിര്‍ ടീം ഗോള്‍ നേടരുതേയെന്നും അങ്ഘനെ നമ്മുടെ ടീം ജയിച്ച് വെങ്കല മെഡല്‍ നേടണമെന്നും താന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന്റെ തലേദിവമായിരുന്നു മന്‍പ്രീത് എന്നെ ഫോണില്‍ വിളിക്കുന്നത്. ഒളിംപിക് മെഡലുമായി മടങ്ങിവരുമെന്ന് അദ്ദേഹം എനിക്കു വാക്ക് നല്‍കി. വിവാഹസമ്മാനം കൂടിയിരിക്കും ഈ മെഡലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വാക്ക് അദ്ദേഹം ഇപ്പോള്‍ പാലിച്ചിരിക്കുകയാണെന്ന് ഇല്ലി വ്യക്തമാക്കി.

അതേസമയം, ലീഗ് ഘട്ടത്തില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചായിരുന്നു ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലേക്കു കടന്നത്. രണ്ടാമത്തെ ലീഗ് മല്‍സരത്തില്‍ ഓസ്‌ട്രേലിയയോടു 1-7നു തകര്‍ന്നെങ്കിലും ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലലില്‍ കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ 3-1നു തകര്‍ത്തുവിട്ട ഇന്ത്യ പക്ഷെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ബെജിയത്തിനു മുന്നില്‍ 2-5നു കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ വെങ്കല മെഡലിനായുള്ള മല്‍സരത്തിനു യോഗ്യത നേടിയത്.

Story first published: Saturday, August 7, 2021, 23:28 [IST]
Other articles published on Aug 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X