ഐപിഎല്‍ തുടങ്ങുന്നു, ഹരമാവാന്‍ മൈഖേല്‍ ഫാന്റസി ലീഗ്... നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം ടീമിനെ

Written By:

ബെംഗളൂരു: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാന്‍ പോവുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് മുംബൈയുടെ ലക്ഷ്യമെങ്കില്‍ രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്ന ചെന്നൈ തങ്ങളുടെ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

മൈഖേലും ക്രിക്ക് ബാറ്റ്‌ലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫാന്റസി ലീഗ് ഗെയിമില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം. സ്വന്തമായി ടീമിനെ തിരഞ്ഞെടുത്ത് ഈ ടീമിലെ താരങ്ങളുടെ പ്രകടനം അനുസരിച്ച് പോയിന്റ് ലഭിക്കുമെന്നതാണ് ഗെയിമിന്റെ പ്രത്യേകത. കൂടുതല്‍ പോയിന്റ് നേടുന്ന മല്‍സരാര്‍ഥിയാണ് വിജയിയാവുക. കൂടാതെ പ്രതിദിന മല്‍സര വിജയികളെയും സമ്മാനങ്ങള്‍ കാത്തിരിപ്പുണ്ട്.

ആര്‍ യു റെഡി... ലെസ്റ്റ്‌സ് പ്ലേ, ഇനി പൂരനാളുകള്‍, തുടക്കം മുംബൈ x ചെന്നൈ

1

മികച്ച ഇക്കോണമിക്കല്‍ പിക്ക്: 2016ലെ അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് ഇഷാന്‍ കിഷനായിരിക്കും ഈ ഐപിഎല്ലിലെ താരം. അതിവേഗം റണ്‍സ് നേടാന്‍ മികവുള്ള ഈ താരം നിങ്ങള്‍ക്കു കൂടുതല്‍ പോയിന്റ് നേടിത്തരും. വെറും എട്ട് പ്രതിഫലം നല്‍കി നിങ്ങളുടെ ടീമിലെത്തിക്കാം.

മികച്ച ക്യാപ്റ്റന്‍മാര്‍, വൈസ് ക്യാപ്റ്റന്‍മാര്‍: ഐപിഎല്ലിലെ ഇതിഹാസമാണ് സുരേഷ് റെയ്‌ന. അടുത്തിടെ ദേശീയ ടീമിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ താരം ഐപിഎല്ലിലും മിന്നുന്ന പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ 442 റണ്‍സോടെ ഗുജറാത്ത് ലയണ്‍സിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. 2500ല്‍ അധികം റണ്‍സും 75ല്‍ കൂടുതല്‍ വിക്കറ്റുകളും ഐപിഎല്ലില്‍ നേടിയിട്ടുള്ള ഏക ക്രിക്കറ്റാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. 2008, 13 സീസണുകളിലെ ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഓപ്പണിങില്‍ മുരളി വിജയ്‌ക്കൊപ്പം വാട്‌സന്‍ എത്തും. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള വാട്‌സന്‍ ബിഗ്ബാഷ് ലീഗിലും ഈ റോളില്‍ തിളങ്ങിയിട്ടുണ്ട്. അവസാന ഓവറുകളില്‍ മികച്ച ബൗളിങിലും കാഴ്ചവയ്ക്കാന്‍ താരത്തിനു സാധിക്കും.

സ്മാര്‍ട്ട് പിക്ക്: കരിയറില്‍ വളരെ വൈകിയാണ് ഐപിഎല്ലില്‍ അരങ്ങേറിയതെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ 32 മല്‍സരങ്ങളില്‍ നിന്നും 47 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച റെക്കോര്‍ഡുള്ള താഹിറിന് ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളറായി മാറാനുള്ള മിടുക്കുണ്ട്.

കോഷ്യസ് പിക്ക്: അടുത്തിടെ നടന്ന നിദാഹാസ് ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടി കളിച്ച പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിന് പല കളികളിലും നല്ല തല്ല് കിട്ടിയിരുന്നു. താരത്തിന്റെ കഴിഞ്ഞ രണ്ടു ഫാന്റസി സ്‌കോറുകള്‍ മൈനസ് 10, 10 എന്നിങ്ങനെയാണ്. വിക്കറ്റുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും ഏറെ റണ്‍സ് വഴങ്ങുന്നതാണ് താക്കൂറിന്റെ പോരായ്മ. അതുകൊണ്ടു തന്നെ എടുക്കുന്നത് സൂക്ഷിച്ചുവേണം. സ്വന്തം റിസ്‌കില്‍ മാത്രമേ താരത്തെ നിങ്ങള്‍ ടീമിലെടുക്കാവൂ.

എന്റെ ഇലവന്‍: സുരേഷ് റെയ്‌ന (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സന്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഇമ്രാന്‍ താഹിര്‍, രോഹിത് ശര്‍മ, എവിന്‍ ലൂയിസ്, ജസ്പ്രീത് ബുംറ, കെഎം ആസിഫ്, പാറ്റ് കമ്മിന്‍സ്, ക്രുനാല്‍ പാണ്ഡ്യ, കേദാര്‍ ജാദവ്.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ വരൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ

Story first published: Friday, April 6, 2018, 16:07 [IST]
Other articles published on Apr 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍