വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പിന് ശേഷം വിരമിക്കല്‍?; വിവാദത്തില്‍ ഒടുവില്‍ കൃത്യമായ ഉത്തരം നല്‍കി ധോണി

ലണ്ടന്‍: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും എക്കാലത്തെയും മികച്ച ക്യാപ്റ്റനുമായ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന അഭ്യൂഹം ദിവസങ്ങളായി സജീവമാണ്. ലോകകപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ധോണിക്കെതിരെയുണ്ടായ വിമര്‍ശനം താരത്തെ വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വാര്‍ത്തകള്‍.

ഇനി മാലിക്കില്ലാത്ത പാകിസ്താന്‍... മുന്‍ സൂപ്പര്‍ താരം കളി നിര്‍ത്തി, പക്ഷെ ഒന്നില്‍ മാത്രം തുടരുംഇനി മാലിക്കില്ലാത്ത പാകിസ്താന്‍... മുന്‍ സൂപ്പര്‍ താരം കളി നിര്‍ത്തി, പക്ഷെ ഒന്നില്‍ മാത്രം തുടരും

ഏറ്റവും മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് തന്റെ സ്വതസിദ്ധമായ കഴിവ് നഷ്ടപ്പെട്ടിട്ട് ഏറെക്കാലമായി. അവസാന ഓവറുകളിലെ കൂറ്റനടിക്കാരനാകാന്‍ ധോണിക്ക് കഴിയാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതും. എന്നാല്‍, വിക്കറ്റിന് പിന്നില്‍ ലോകത്തിലെ മികച്ച കളിക്കാരന്‍ ഇപ്പോഴും ധോണി തന്നെയാണ്. കളിക്കളത്തില്‍ ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ക്യാപ്റ്റനെ വലിയ രീതിയില്‍ സഹായിക്കുന്നുമുണ്ട്.

ധോണിയുടെ പ്രതികരണം

ധോണിയുടെ പ്രതികരണം

വിരമിക്കുകയെന്നാണെന്ന കാര്യത്തില്‍ ധോണി എല്ലായിപ്പോഴും മൗനം പാലിക്കാറാണ് പതിവ്. എന്നാല്‍, കഴിഞ്ഞദിവസം ധോണി ഒരു മാധ്യമപ്രവര്‍ത്തകനോട് ഇതേക്കുറിച്ച് പ്രതികരിച്ചു. എപ്പോഴാണ് വിരമിക്കുകയെന്നത് തനിക്ക് അറിയില്ലെന്നാണ് ധോണിയുടെ മറുപടി. എന്നാല്‍, അടുത്ത മത്സരത്തിനുശേഷം തന്നെ താന്‍ വിരമിക്കണമെന്നാണ് ഏറെപേരുടെ ആഗ്രഹമെന്നും ധോണി പറഞ്ഞു.

ലോകകപ്പിനുശേഷം വിരമിക്കല്‍

ലോകകപ്പിനുശേഷം വിരമിക്കല്‍

ധോണി ലോകകപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്ന അവസാന മത്സരമായിരിക്കും ധോണി ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഒടുവിലത്തെ മത്സരമെന്നാണ് ഒരു മുതിര്‍ന്ന ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിവാകാന്‍ തീരുമാനമെടുത്തത് പൊടുന്നനെയാണ്. ഈ രീതിയിലായിരിക്കും വിരമിക്കല്‍ പ്രഖ്യാപനവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ അംഗം പറയുന്നുണ്ട്.

ധോണിക്കെതിരെ വിമര്‍ശനം

ധോണിക്കെതിരെ വിമര്‍ശനം

ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ധോണി കാര്യമായ വിമര്‍ശനത്തിന് ഇരയായിരുന്നു. ഇത്തവണ ലോകകപ്പില്‍ 7 ഇന്നിങ്‌സുകളില്‍നിന്നും ധോണി 223 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖരും ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. ഇതും താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് ആക്കം കൂട്ടിയതായാണ് സൂചന.


Story first published: Saturday, July 6, 2019, 11:55 [IST]
Other articles published on Jul 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X