വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്: ഇന്ത്യക്ക് വിനയായത് അതുതന്നെ... തോല്‍വിക്കു കാരണം ചൂണ്ടിക്കാട്ടി മെഹബൂബ മുഫ്തി

പുതിയ ജഴ്‌സിയിലാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിച്ചത്

By Manu
ഇന്ത്യക്ക് വിനയായത് അതുതന്നെ | Oneindia Malayalam
india

ശ്രീനഗര്‍: ലോകകപ്പില്‍ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ പുത്തന്‍ ലുക്കില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് തോല്‍വി നേരിട്ടിരുന്നു. 31 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തുവിട്ടത്. സ്ഥിരം നീല ജഴ്‌സിക്കു പകരം ഓറഞ്ച് ജഴ്‌സിയിലാണ് വിരാട് കോലിയും സംഘവും കളിച്ചത്. ഇതു തന്നെയാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്ന് ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരാജയത്തിന് ജഴ്‌സിയെയാണ് അവര്‍ കുറ്റപ്പെടുത്തിയത്.

ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്.. ഇനി ലങ്കയ്‌ക്കൊപ്പം, ഒന്ന് കൂടി തോറ്റാല്‍ ഏറ്റവും മോശക്കാര്‍! ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്.. ഇനി ലങ്കയ്‌ക്കൊപ്പം, ഒന്ന് കൂടി തോറ്റാല്‍ ഏറ്റവും മോശക്കാര്‍!

തന്നെ വേണമെങ്കില്‍ അന്ധവിശ്വാസിയെന്നു വിളിച്ചോളൂ, ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിക്കാനുള്ള കാരണം ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയാണെന്ന് മുഫ്തി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹോം, എവേ നിയമത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു പുതിയ ജഴ്‌സി ഉപയോഗിക്കേണ്ടി വന്നത്. ഹോം ടീമായ ഇംഗ്ലണ്ടിന്റെ നീല നിറത്തിലുള്ള ജഴ്‌സിയുമായി സാമ്യമുള്ളതിനാല്‍ രണ്ടാമതൊരു ജഴ്‌സി തിരഞ്ഞെടുക്കാന്‍ ഐസിസി നിര്‍ദേശിക്കുകയായിരുന്നു. നൈക്കിയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്.

jersey

ഇന്ത്യന്‍ ജഴ്‌സിയുടെ നിറം ഓറഞ്ചാക്കിയത് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി ഇന്ത്യന്‍ ടീം ധരിക്കുന്നത് രാജ്യത്തെ കായികമേഖലയെ ബിജെപി കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കുന്നതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. പക്ഷെ ബിസിസിഐ ഈ വിവാദങ്ങളോടു പ്രതികരിച്ചിരുന്നില്ല.

Story first published: Monday, July 1, 2019, 17:16 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X