വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാഹലിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കുടുംബം, വരുമാനം, കാറുകള്‍

ഐപിഎല്ലില്‍ റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ സംബന്ധിച്ച് വളരെ മികച്ചൊരു ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. പുതിയ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനെ 2008നു ശേഷം ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കാണ് വഹിച്ചത്. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പും ചാഹല്‍ സ്വന്തമാക്കിയിരുന്നു.

chahal rr

കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ചാഹലിനെ റോയല്‍ ചാലഞ്ചേഴ്‌സ് കൈവിട്ടത്. ഇതോടെ മെഗാ ലേലത്തില്‍ കോടികള്‍ മുടക്കി അദ്ദേഹത്തെ റോയല്‍സ് സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. ആര്‍സിബിയുടെ നഷ്ടം റോയല്‍സിന്റെ നേട്ടമായി മാറുകയും ചെയ്തു. ഇനി ചാഹലിന്റെ വ്യക്തിജീവിതത്തിലേക്കു വരാം. താരത്തെക്കുറിച്ച് നിങ്ങളറിയാന്‍ സാധ്യതയില്ലാത്ത ചില താര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

chahal family 1

ഗുഡ്ഗാവിലാണ് ഭാര്യക്കും അച്ഛനും അമ്മയ്ക്കുമൊപ്പം യുസ്വേന്ദ്ര ചാഹല്‍ താമസിക്കുന്നത്. 2020ല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്കുന നീങ്ങിയപ്പോള്‍ അച്ഛന്റെയും അമ്മയുടെയുമൊപ്പം ചാഹല്‍ ചില രസകരമായ ടിക്ക് ടോക്ക് വീഡിയോയിലൂടെ ആരാധകരെ രസിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലും ചാഹലിനു റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് വിവരം.

chahal wife

ആഡംബംര കാറുകളുടെ മികച്ചൊരു കളക്ഷന്‍ യുസ്വേന്ദ്ര ചാഹലിനുണ്ട്. 2019ല്‍ താരം പോര്‍ഷെയുടെ കെയ്ന്‍ എസെന്ന ആഡംബര കാര്‍ സ്വന്തമാക്കിയിരുന്നു. 0 മുതല്‍ 1000 കിമി വരെ വേഗത കൈവരിക്കാന്‍ ഈ കാറിനു വെറും 4.7 സെക്കന്റുകള്‍ മാത്രം മതി. കാറിന്റെ പരമാവധി വേഗത 262 കിലോമീറ്ററാണ്. ഒരു കോടി മുതല്‍ 1.6 കോടി രൂപ വരെയാണ് കാറിന്റെ വില. ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കാറുകളും ചാഹലിന്റെ പക്കലുണ്ട്.

chahal wife 4

ധനശ്രീ വര്‍മയെയാണ് യുസ്വേന്ദ്ര ചാഹല്‍വിവാഹം കഴിച്ചിരിക്കുന്നത്. ഡാന്‍സറും ഡെന്റിസ്റ്റും യൂട്യൂബറും കൂടിയാണ് ധനശ്രീ. 2020 ഡിസംബര്‍ 22ലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. യാത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വിവാഹ ശേഷം നിരവധി രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ ചാഹലും ധനശ്രീയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്യാറുണ്ട്.

chahal 1

2011ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് യുസ്വേന്ദ്ര ചാഹല്‍ ഐപിഎല്ലില്‍ അരങ്ങറിയത്. അന്നു വെറും 10 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ മുംബൈ വാങ്ങിയത്. അടുത്ത രണ്ടു സീസണുകളിലും ഇതു തന്നെയായിരുന്നു ചാഹലിന്റെ ശമ്പളം. 2014ല്‍ താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി. ആദ്യത്തെ നാലു വര്‍ഷവും 10 ലക്ഷം രൂപ വീതമായിരുന്നു ചാഹലിന്റെ ശമ്പളം.

chahal 2

എന്നാല്‍ 2018ല്‍ മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ആര്‍സിബി നിലനിര്‍ത്തിയപ്പോള്‍ ചാഹലിന്റെ ശമ്പളം ആറു കോടി രൂപയായി വര്‍ധിച്ചു. 2021 വരെ പ്രതിവര്‍ഷം ഇതു തന്നെയായിരുന്നു താരത്തിന്റെ ശമ്പളം. ഇത്തവണത്തെ മെഗാ ലേലത്തില്‍ 6.5 കോടിക്കാണ് ചാഹലിനെ റോയല്‍സ് വാങ്ങിയത്. നിലവില്‍ 12 സീസണുകളിലായി താരത്തിനു 31.2 കോടി ലഭിച്ചുകഴിഞ്ഞു. കൂടാതെ ബിസിസിഐയുടെ ഗ്രേസ് സി കരാറിലാണ് ചാഹല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതു വഴി ഒരു കോടി രൂപയും പ്രതിവര്‍ഷം അദ്ദേഹത്തിനു ലഭിക്കും.

chahala

നിരവധി ബ്രാന്‍ഡുകളുമായും യുസ്വേന്ദ്ര ചാഹലിനു കരാറുണ്ട്. ക്രിക്കറ്റ് ആപ്പായിട്ടുള്ള പ്ലെയിങ് 11, കോണ്‍ടാക്‌സ് ലെന്‍ഡ് ബ്രാന്‍ഡായ അക്വെ, സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ബ്രാന്‍ഡായ നൈക്കി, രാജ്യത്തെ ഏറ്റവും വലിയ ഡെന്റല്‍ ശൃംഖലയായ ക്ലോവ് ഡെന്റല്‍, മൊബൈല്‍ കമ്പനി വണ്‍പ്ലസ്, ഫിന്‍ടെക് കമ്പനി ഭാര്തപേ, ഷോര്‍ട്ട് വീഡിയോ ആപ്പ് എംഎസ് ടാക്ക ടാക്ക തുടങ്ങിയ ബ്രാന്‍ഡുകളുമായി ചാഹലിനു കരാറുണ്ട്.

Story first published: Thursday, June 2, 2022, 14:07 [IST]
Other articles published on Jun 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X