വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്തിനായി യോഗം ചേര്‍ന്ന കുട്ടിക്കൂട്ടം ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലേക്ക്; പന്തുകളും ജഴ്‌സിയും എത്തി

Kerala Blasters called the viral kids to their camp | Oneindia Malayalam

കൊച്ചി: ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നിലമ്പൂരിലെ കുട്ടികള്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക്. പന്ത് വാങ്ങാനായി യോഗം ചേര്‍ന്ന് വൈറലായി മാറിയ വീഡിയോ കണ്ട ബ്ലാസ്‌റ്റേഴ്‌സ് കുട്ടികളെ കൊച്ചി കലുരിലെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കൂടാതെ വീഡിയോ പകര്‍ത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയായ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് സുശാന്ത് കുട്ടികളുടെ വീഡിയോ പുറത്തുവിട്ടത്. വീടിനടുത്ത് ചെറിയ സ്ഥലത്ത് യോഗം ചേര്‍ന്ന കുട്ടികള്‍ മടല്‍ കുത്തി വെച്ച് മൈക്കുണ്ടാക്കി അതിലൂടെ യോഗനടപടികള്‍ നടത്തുന്നത് മലയാളികള്‍ ആസ്വദിച്ചു. വീഡിയോ വൈറലായതോടെ കുട്ടികള്‍ക്ക് ഫുട്‌ബോളും ജഴ്‌സിയും സമ്മാനമായി നല്‍കാന്‍ ഒട്ടേറെ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ടി20യില്‍ ചരിത്രമെഴുതി ഇംഗ്ലണ്ടിന്റെ മലാനും, മോര്‍ഗനും; റെക്കോര്‍ഡ് മഴ; ന്യൂസിലന്‍ഡിനെ തകര്‍ത്തുടി20യില്‍ ചരിത്രമെഴുതി ഇംഗ്ലണ്ടിന്റെ മലാനും, മോര്‍ഗനും; റെക്കോര്‍ഡ് മഴ; ന്യൂസിലന്‍ഡിനെ തകര്‍ത്തു

keralablasters01malappuram

ചലച്ചിത്ര താരം ഉണ്ണിമുകുന്ദനും നിരവധി ക്ലബുകളും ഫുട്‌ബോളും ജഴ്‌സിയുമായി ഇവരെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. കുട്ടികള്‍ക്ക് സഹായവുമായി ചില സംഘടനകള്‍ എത്തുകയും ഫുട്‌ബോള്‍ വിതരണം ചെയ്യുകയും ചെയ്തു. സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ വീഡിയോ ഇതിനകംതന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചത്. കുട്ടികളുടെ നിഷ്‌കളങ്കമായ യോഗ നടപടികളും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശവും മലയാളികളുടെ മനസുകീഴടക്കി.

keralablasters
Story first published: Friday, November 8, 2019, 16:57 [IST]
Other articles published on Nov 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X