വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് അവഗണന... ആദ്യമായി പ്രതികരിച്ച് റിഷഭ് പന്ത്, എല്ലാം മനസ്സിലുണ്ടെന്ന് വെടിക്കെട്ട് താരം

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

By Manu
മികച്ച പ്രകടനത്തിലൂടെ സെലക്ടമാര്‍ക്കു മറുപടി

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന സര്‍പ്രൈസുകള്‍ രണ്ടു താരങ്ങള്‍ തഴയപ്പെട്ടതായിരുന്നു. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവമാണ് തഴയപ്പെട്ടത്. അനുഭവസമ്പത്ത് കുററവാണെന്നതും വിക്കറ്റ് കീപ്പിങില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നതുമാണ് പന്തിനെ ഒഴിവാക്കിയതിനു കാരണമായി സെലക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

സിഎസ്‌കെ- പ്ലേഓഫ് 'പ്രേമം'... ആ രഹസ്യ വെളിപ്പെടുത്തിയാല്‍ തന്നെ അവര്‍ വാങ്ങില്ലെന്നു ധോണി!! സിഎസ്‌കെ- പ്ലേഓഫ് 'പ്രേമം'... ആ രഹസ്യ വെളിപ്പെടുത്തിയാല്‍ തന്നെ അവര്‍ വാങ്ങില്ലെന്നു ധോണി!!

പന്തിനു പകരം ദിനേഷ് കാര്‍ത്തികിനെയാണ് ലോകകപ്പ് സംഘത്തിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിത്. കരിയറിലാദ്യമായി ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനത്തിലൂടെ സെലക്ടമാര്‍ക്കു മറുപടി നല്‍കുകയാണ് പന്ത്.

ഇപ്പോഴും മനസ്സിലുണ്ട്

ഇപ്പോഴും മനസ്സിലുണ്ട്

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും തനിക്കു ഒന്നും മറക്കാനായിട്ടില്ലെന്നും ലോകകപ്പ് ടീം സെലക്ഷനെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നില്ലെന്നു പറഞ്ഞാല്‍ അതു കള്ളമാവും. എങ്കിലും ഇപ്പോള്‍ ഐപിഎല്ലിലാണ് മുഴുവന്‍ ശ്രദ്ധയും. ഇതു മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിക്കുകയും ചെയ്യുന്നതായി പന്ത് വിശദമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതതിരായ കളിയില്‍ പുറത്താവാതെ 36 പന്തില്‍ 78 റണ്‍സെടുത്ത് ടീമിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു യുവതാരം.

സന്തോഷം നല്‍കുന്ന കാര്യം

സന്തോഷം നല്‍കുന്ന കാര്യം

സ്വന്തം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നു പന്ത് വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട ഒരു മല്‍സരമാണ് ഡല്‍ഹി ജയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മനോഹരമായ ഒരു ഫീലാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.
36 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് പന്ത് പുറത്താതെ 78 റണ്‍സ് വാരിക്കൂട്ടിയത്. സിക്‌സറിലൂടെയാണ് അദ്ദേഹം ടീമിന്റെ വിജയറണ്‍സ് നേടിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പന്തിനായിരുന്നു.

റണ്‍വേട്ടയില്‍ ആദ്യ പത്തില്‍

റണ്‍വേട്ടയില്‍ ആദ്യ പത്തില്‍

ഈ സീസണിലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനുള്ളിലും പന്ത് ഇടം പിടിച്ചിട്ടുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും 37.33 ശരാശരിയില്‍ 163.11 സ്‌ട്രൈക്ക് റേറ്റില്‍ 336 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ചില മല്‍സരങ്ങളില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ റണ്‍വേട്ടയില്‍ പന്ത് ഏറെ മുന്നില്‍ തന്നെയുണ്ടാവുമായിരുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ (11 മല്‍സരങ്ങളില്‍ നിന്ന് 401 റണ്‍സ്) കഴിഞ്ഞാല്‍ ഡല്‍ഹിക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും പന്താണ്.

Story first published: Wednesday, April 24, 2019, 16:13 [IST]
Other articles published on Apr 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X