വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോറ്റ ശേഷം ഇന്ത്യന്‍ ടീം പാകിസ്താനോട് മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു; വീണ്ടും വിവാദവുമായി അഫ്രീദി

കറാച്ചി: ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കെതിരേ വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പാകിസ്താനോട് തോറ്റ ശേഷം ഇന്ത്യന്‍ ടീം മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന അഫ്രീദിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. സവീറ പാഷയുടെ ക്രിക്ക് കാസ്റ്റ് സ്റ്റേയ്റ്റഡ് എന്ന യുട്യൂബ് ഷോയിലൂടെയാണ് അഫ്രീദിയുടെ വിവാദപരാമര്‍ശം. ഇന്ത്യക്കെതിരേ കളിക്കുന്നത് ഞങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.

പല മത്സരങ്ങളും ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്. തോറ്റ ശേഷം പാകിസ്താനോട് അവര്‍ മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് അഫ്രീദി പറഞ്ഞത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും എതിരേ കളിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം. അവര്‍ നല്ല ടീമായതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും. അവരുടെ സാഹചര്യത്തില്‍ പോയി കളിക്കുകയെന്നതാണ് വലിയ കാര്യംമെന്നും അഫ്രീദി പറഞ്ഞു. കരിയറിലെ ഏറ്റവും ഇഷ്ട ഇന്നിങ്‌സ് 1999ല്‍ ചെന്നൈയില്‍ ഇന്ത്യക്കെതിരേ നേിയ 141 റണ്‍സാണ്.ആ പര്യടനത്തില്‍ ഞാന്‍ ഉള്‍പ്പെടേണ്ടതായിരുന്നില്ല. അന്നത്തെ മുഖ്യ സെലക്ടറായിരുന്ന വസീം അക്രമാണ് എന്നെ നിര്‍ബന്ധിച്ച് അയച്ചത്.

കോലിക്ക് ഹര്‍ദിക്കിന്റെ മറുപടി ചലഞ്ച്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍കോലിക്ക് ഹര്‍ദിക്കിന്റെ മറുപടി ചലഞ്ച്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

afridi

വളരെ ബുദ്ധിമുട്ടേറിയ പരമ്പരയായിരുന്നു അതെന്നും ചെന്നൈയിലെ ഇന്നിങ്‌സ് വളരെ പ്രാധാന്യം ഏറിയതാണെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. 2005ല്‍ കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരേ 46 പന്തില്‍ 102 റണ്‍സുമായി അഫ്രീദി കൈയടി നേടിയിരുന്നു. 1996ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച അഫ്രീദി 2018ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാകിസ്താനുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും അഫ്രീദി നേടിയിട്ടുണ്ട്.

അഫ്രീദിയുടെ പ്രസ്താവന ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അഫ്രദിക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ അഫ്രീദി നടത്തിയിരുന്നു. കഴിഞ്ഞിടെ കാശ്മീരിലെ ജനങ്ങള്‍ പാകിസ്താന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അഫ്രീദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ചിരുന്നു. ഇതിന് അഫ്രീദിക്ക് ചുട്ടമറുപടിയുമായി ഹര്‍ഭജന്‍ സിങും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.

നേരത്തെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പലവട്ടം അഫ്രീദിയും ഗംഭീറും കൊമ്പുകോര്‍ത്തിട്ടുണ്ട്. പാക് ടീമില്‍ ഉണ്ടായിരിക്കവെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി മികച്ച സൗഹൃദമായിരുന്നു അഫ്രീദിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ വിരമിച്ച ശേഷം അദ്ദേഹം ഇന്ത്യാ വിരുദ്ധ പ്രസ്താവനകളിലൂടെ ഇന്ത്യയെ ശത്രു പക്ഷത്ത് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞിടെ കോവിഡ് ബാധ അഫ്രീദിക്ക് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു.

Story first published: Sunday, July 5, 2020, 14:14 [IST]
Other articles published on Jul 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X