വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലില്‍ ഇടം തേടി ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍

ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണ്ണായക പോരാട്ടത്തിനൊരുങ്ങി സണ്‍െൈറസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും. പ്ലേ ഓഫ് സാധ്യത ഉറപ്പാക്കി ആദ്യ നാലില്‍ സ്ഥാനം പിടിക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം 10 പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും തുല്യ മത്സരത്തില്‍ നിന്ന് തുല്യ പോയിന്റോടെ പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. തൊട്ടുതാഴെയുള്ള രാജസ്ഥാനും 10 പോയിന്റാണുള്ളത്.

ഈഡനില്‍ റണ്‍മഴ, പിറന്നത് 430 റണ്‍സ്!! ജയിച്ചുകയറി കൊല്‍ക്കത്ത... പ്ലേഓഫ് പ്രതീക്ഷ കാത്തുഈഡനില്‍ റണ്‍മഴ, പിറന്നത് 430 റണ്‍സ്!! ജയിച്ചുകയറി കൊല്‍ക്കത്ത... പ്ലേഓഫ് പ്രതീക്ഷ കാത്തു

സീസണിലെ മികച്ച തുടക്കം മുതലാക്കുന്നതില്‍ ഹൈദരാബാദ് പരാജയപ്പെട്ടു. ബെയര്‍‌സ്റ്റോ-വാര്‍ണര്‍ വെടിക്കെട്ട് ഓപ്പണിങ്ങിന്റെ കരുത്തില്‍ കുതിച്ച ഹൈദരാബാദ് അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടാണ് പരാജയപ്പെട്ടത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീമിന്റെ പ്രധാന തിരിച്ചടി. 611 റണ്‍സുമായി ലീഗിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള വാര്‍ണര്‍ സ്ഥിരത കാട്ടുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ല. അവസാന രണ്ട് മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും മദ്ധ്യനിരയുടെ ദയനീയ പ്രകടനം ടീമിനെ പിന്നോട്ടടിക്കുന്നു. പഞ്ചാബിന്റെ അവസ്ഥയും മറിച്ചല്ല. ഭേദപ്പെട്ട ബൗളിങ് ഉണ്ടെങ്കിലും ബാറ്റിങ് നിരക്ക് സ്ഥിരതയില്ല. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ആറ് വിക്കറ്റിന് ജയം പഞ്ചാബിനായിരുന്നു. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും തട്ടകത്തില്‍ ഹൈദരാബാദ് തന്ത്രം മെനയുക.


ഗെയില്‍ വെടിക്കെട്ടില്‍ പഞ്ചാബിന്റെ പ്രതീക്ഷ

ഗെയില്‍ വെടിക്കെട്ടില്‍ പഞ്ചാബിന്റെ പ്രതീക്ഷ

മിന്നും ഫോമിലുള്ള ക്രിസ് ഗെയ്‌ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ആദ്യ പവര്‍ പ്ലേയില്‍ എതിരാളികളെ തല്ലിത്തകര്‍ക്കുന്ന ഗെയ്‌ലിന്റെ ബാറ്റിങ് മികവ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 10 മത്സരത്തില്‍ 49.33 ശരാശരിയില്‍ 444 റണ്‍സാണ് ഗെയിലിന്റെ ഈ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം.40 ഫോറും 32 സിക്‌സും ഗെയ്ല്‍ പറത്തിക്കഴിഞ്ഞു. 42 സിക്‌സ് അടിച്ചെടുത്ത ആന്‍ഡ്രേ റസലിന് ശേഷം ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഗെയിലാണ്. കെ.എല്‍ രാഹുലിന്റെ ബാറ്റിങും മോശമല്ല. 55.12 ശരാശരിയില്‍ 441 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.38 ഫോറും 15 സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മായങ്ക് അഗര്‍വാള്‍ തരക്കേടില്ലാതെ കളിക്കുമ്പോള്‍ ഡേവിഡ് മില്ലര്‍ക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിക്കോളാസ് പുരാന്‍ തരക്കേടില്ലെങ്കിലും മദ്ധ്യനിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ ആളില്ല. മന്ദീപ് സിങ് നിരാശപ്പെടുത്തുമ്പോള്‍ പകരക്കാരനെ തേടുകയാണ് പഞ്ചാബ്. അങ്കിത് രജപുത്,മുഹമ്മദ് ഷമി,വില്‍ജിയോണ്‍ എന്നിവര്‍ നയിക്കുന്ന പേസ് നിരയ്‌ക്കൊപ്പം രവിചന്ദ്ര അശ്വിന്‍,മുരുകന്‍ അശ്വിന്‍,മുജീബുര്‍ റഹ്മാന്‍ എന്നീ സ്പിന്‍ ബൗളര്‍മാരും ശോഭിക്കുന്നു.

 ഹൈദരാബാദിന് ആര് രക്ഷകനാവും

ഹൈദരാബാദിന് ആര് രക്ഷകനാവും

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ മോശം ഫോമാണ് ഹൈദരാബാദിന്റെ പ്രധാന തലവേദന. വിജയ് ശങ്കറിനും പഴയ മികവില്ല. ഷക്കീബ് അല്‍ഹസന്‍,ദീപക് ഹൂഡ എന്നിവറും നിറം മങ്ങുന്നു. മോശം ഫോമിലുള്ള യൂസഫ് പഠാന്‍ ടീമിന് പുറത്താണ്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ വൃദ്ധിമാന്‍ സാഹയ്ക്കും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍,സിദ്ധാര്‍ത്ഥ് കൗള്‍,ഖലീല്‍ അഹമ്മദ് എന്നീ പേസ് ബൗളര്‍മാര്‍ ശരാശരി പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കുകാട്ടാന്‍ കഴിയുന്നില്ല. റാഷിദ് ഖാന്റെ സ്പിന്‍ ബൗളിങ്ങിനും പഴയ വീര്യമില്ലന്നതാണ് വസ്തുത.

കണക്കില്‍ ഹൈദരാബാദ്

കണക്കില്‍ ഹൈദരാബാദ്

13 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണയും ഹൈദരാബാദ് വിജയിച്ചു. നാല് തവണ മാത്രമാണ് പഞ്ചാബിന് വിജയിക്കാനായത്.


Story first published: Monday, April 29, 2019, 9:01 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X