വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജയത്തോടെ തിരിച്ചുവരാന്‍ ചെന്നൈ തട്ടകത്തില്‍; തലയെ തളക്കാന്‍ തന്ത്രം മെനഞ്ഞ് അശ്വിനും സംഘവും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 18ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ചെന്നൈ ജയത്തോടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അശ്വിനും സംഘവും ഇറങ്ങുന്നത്. എം.സ് ധോണിക്കും സംഘത്തിനും ബാറ്റിങാണ് തലവേദന സൃഷ്ടിക്കുന്നത്. പരിചയസമ്പന്നരായ താരനിരയ്ക്ക് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. തുടക്കത്തിലെ മൂന്ന് മത്സരവും ജയിച്ച ചെന്നൈ ആറ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മറുവശത്ത് നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയും നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്.

വോണുമായി ബെറ്റുവെച്ച ഹെയ്ഡന്‍ വേഷമാറി ചെന്നൈ തെരുവില്‍; മീശയും താടിയും ഒട്ടിച്ചുവോണുമായി ബെറ്റുവെച്ച ഹെയ്ഡന്‍ വേഷമാറി ചെന്നൈ തെരുവില്‍; മീശയും താടിയും ഒട്ടിച്ചു

ഓള്‍റൗണ്ട് പ്രകടനമാണ് ഇത്തവണ പഞ്ചാബിനെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അവസാന നിമിഷംവരെ വിജയത്തിനുവേണ്ടി പൊരുതിക്കളിക്കുന്ന പഞ്ചാബിനെ തോല്‍പ്പിക്കുക ചെന്നൈയ്ക്ക് അത്ര എളുപ്പമാവില്ല. മികച്ച ബൗളിങ് കരുത്താണ് പഞ്ചാബിന്റേത്. അനുഭവസമ്പത്തേറെയുള്ള അശ്വിന്റെ സ്പിന്‍ കെണിയും സാം കുറാന്റെ ഫാസ്റ്റ് ബൗളിങും ധോണിക്കും സംഘത്തിനും തലവേദ സൃഷ്ടിക്കും. സ്വന്തം തട്ടകത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെന്നൈ ഇറങ്ങുമ്പോള്‍ വിജയത്തിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് പഞ്ചാബിന്റെ വരവ്. മങ്കാദിങ് വിവാദത്തിലും തളരാതെ വീറോടെ പൊരുതുന്ന പഞ്ചാബ് നിര നിലവിലെ ചാമ്പ്യന്മാരെ കീഴ്‌പ്പെടുത്തുമോയെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

തലയും സംഘവും കൂളാണ്

തലയും സംഘവും കൂളാണ്

മുംബൈയോടേറ്റ തോല്‍വിയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കെല്‍പ്പ് ചെന്നൈയ്ക്കുണ്ട്. ഫോം കണ്ടെത്താന്‍ കഴിയാത്ത ഷെയ്ന്‍ വാട്‌സണെ പുറത്തിരുത്തി ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസിന് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കുമെന്നാണ് വിവരം. സ്വന്തം കളിത്തട്ടില്‍ തലകുനിക്കാതിരിക്കേണ്ടത് ധോണിപ്പടയ്ക്ക് അഭിമാന പ്രശ്‌നമാണ്. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിരയ്ക്ക് സ്ഥിരതയില്ല. അവസാന സീസണില്‍ അമ്പാട്ടി റായിഡുവും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന നടത്തിയ വെടിക്കെട്ട് ഓപ്പണിങ് ബാറ്റിങ് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

സുരേഷ് റെയ്‌നയുടെ ഭേദപ്പെട്ട പ്രകടനം

സുരേഷ് റെയ്‌നയുടെ ഭേദപ്പെട്ട പ്രകടനം

ആദ്യ പവര്‍ പ്ലേയില്‍ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍ പരാജയപ്പെടുന്നത് ടീമിനെ ബാധിക്കുന്നു. ഇതിന് പരിഹാരവുമായാവും ചെന്നൈ ഇന്നിറങ്ങുക. സുരേഷ് റെയ്‌ന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പതിവ് പോലെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരത്തില്‍ ഒരു ഇന്നിങ്‌സ് കാഴ്ചവെയ്ക്കാന്‍ റെയ്‌നയ്ക്ക് സാധിക്കുന്നില്ല. കേദാന്‍ ജാദവ്,എം.എസ് ധോണി എന്നിവരും തരക്കേടില്ലാതെ ബാറ്റുവീശുന്നു. മദ്ധ്യനിരയില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ബാറിങ്ങിലും ബൗളിങിലും ടീമിനെ ബാധിക്കും. പരിക്കേറ്റ ബ്രാവോയ്ക്ക് എത്ര ദിവസത്തെ വിശ്രമം വേണമെന്ന് വ്യക്തമല്ല. രവീന്ദ്ര ജഡേജ ബൗളിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് പൂര്‍ണ്ണമായും പരാജയപ്പെടുന്നു. ദീപക് ചാഹര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും മികച്ച പിന്തുണ നല്‍കുന്നതില്‍ ശര്‍ദുല്‍ ഠാക്കൂറും മോഹീന്ദര്‍ ശര്‍മയും പരാജയപ്പെടുന്നു. ആദ്യ ഓവറുകളില്‍ തരക്കേടില്ലാതെ എറിയുന്നുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നില്ല. സ്പിന്‍ ബൗളറായി ഇമ്രാന്‍ താഹിറ് പകരം ഹര്‍ഭജന്‍ ഇന്നിറങ്ങിയേക്കും.

പരിക്ക് പഞ്ചാബിനും വില്ലന്‍

പരിക്ക് പഞ്ചാബിനും വില്ലന്‍

ക്രിസ് ഗെയ്‌ലിന്റെ പരിക്ക് ഭേദമാവാത്തതാണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. ഡല്‍ഹിക്കെതിരേ കെ.എല്‍ രാഹുലിനൊപ്പം സാം കുറാനെ ഓപ്പണ്‍ ചെയ്യിച്ച പഞ്ചാബിന്റെ പരീക്ഷണം ഏറെക്കുറെ വിജയിച്ചെങ്കിലും ചെന്നൈയ്‌ക്കെതിരേ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. രാഹുലിന് പഴയ ഫോം കണ്ടെത്താനാവുന്നില്ല. ഒരു അര്‍ദ്ധ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ രാഹുലിന്റെ പ്രകടനം നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. മായങ്ക് അഗര്‍വാളിലും സ്ഥിരതയില്ല. സര്‍ഫറാസ് ഖാന്റെ സ്ഥിരതയാര്‍ന്ന പ്രകടനം പഞ്ചാബിന് കരുത്താകുന്നു. മദ്ധ്യനിരയില്‍ ഡേവിഡ് മില്ലര്‍ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും പഴയ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന മന്ദീപ് സിങിന്റെ ബാറ്റിങും പഞ്ചാബ് ജയത്തില്‍ നിര്‍ണ്ണായകമാവും.മുഹമ്മദ് ഷമിയുടെ പേസ് ബൗളിങും തരക്കേടില്ല. മുജീബുര്‍ റഹ്മാന്‍ സ്പിന്‍ ബൗളിങ്ങില്‍ അശ്വിന് മികച്ച രീതിയില്‍ പിന്തുണ നല്‍കുന്നു.

കണക്കില്‍ ചെന്നൈ

കണക്കില്‍ ചെന്നൈ

ഇതുവരെ 20 തവണ നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ 12 തവണ ചെന്നൈയും എട്ട് തവണ ചെന്നൈയും ജയിച്ചു. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ ചെന്നൈയും രണ്ട് തവണ പഞ്ചാബും ജയിച്ചു.

Story first published: Saturday, April 6, 2019, 9:41 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X