വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം റോബിന്‍ സിങിന്റെ കാര്‍ പോലീസ് പിടിച്ചെടുത്തു! സംഭവം ചെന്നൈയില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി

ചെന്നൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്ററും ഓള്‍റൗണ്ടറുമായിരുന്ന റോബിന്‍ സിങിന്റെ കാര്‍ തമിഴ്‌നാട്ടില്‍ വച്ച് പോലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കാര്‍ പിടിച്ചെടുത്തതെന്നു ചെന്നൈ പോലീസ് അറിയിച്ചു. പച്ചക്കറി വാങ്ങിക്കുന്നതിന് അടയാറില്‍ നിന്നും ഉത്താണ്ടിയിലേക്കു യാത്ര ചെയ്യവെയായിരുന്നു താരം പിടിയിലായത്. ലോക്ക്ഡൗണ്‍ നിയമപ്രകാരം അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതിന് താമസസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.

robin

ഈസ്റ്റ് കോറ്റ് റോഡ് വഴി വരുന്നതിനിടെയാണ് സിങിന്റെ കാര്‍ തങ്ങള്‍ തടഞ്ഞതെന്നു ചെന്നൈ പോലീസ് അറിയിച്ചു. പരിശോധനയില്‍ ഇ-പാസ് അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലെന്നു ബോധ്യമായി. മാത്രമല്ല കാറില്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നതിന് സാധുവായ കാരണം ബോധിപ്പിക്കാനും സിങിന് സാധിച്ചില്ലെന്ന് പോലീസ് ഒഫീഷ്യല്‍ അറിയിച്ചു. കാര്‍ പിടിച്ചെടുക്കുന്നതായി തങ്ങള്‍ അറിയിച്ചപ്പോള്‍ സിങ് വളരെ ശാന്തനായി തന്നെയാണ് പ്രതികരിച്ചത്. ഒരു തരത്തിലുള്ള എതിര്‍പ്പും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ലെന്നും ഒഫീഷ്യല്‍ പറയുന്നു.

താമസിക്കുന്നയിടത്തു നിന്ന് രണ്ടു കിലോമീറ്ററലില്‍ കൂടുതല്‍ ദൂരം സിങ് കാറില്‍ സഞ്ചരിച്ചിട്ടുണ്ടാവുമെന്നും ഒഫീഷ്യല്‍ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതിരുന്നതോടെയാണ് ചെന്നൈയില്‍ ജൂണ്‍ 19 മുതല്‍ 12 ദിവസത്തേക്കു വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങി, ഇപ്പോള്‍ മികച്ച ബൗളര്‍മാര്‍- ലിസ്റ്റില്‍ ഇന്ത്യയുടെ മൂന്നു പേര്‍ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങി, ഇപ്പോള്‍ മികച്ച ബൗളര്‍മാര്‍- ലിസ്റ്റില്‍ ഇന്ത്യയുടെ മൂന്നു പേര്‍

IPL: വിരാട് കോലിയെ എന്തു കൊണ്ട് ഡല്‍ഹി വേണ്ടെന്നുവച്ചു? പകരമെത്തിച്ചത് ബൗളറെ, കാരണം പുറത്ത്IPL: വിരാട് കോലിയെ എന്തു കൊണ്ട് ഡല്‍ഹി വേണ്ടെന്നുവച്ചു? പകരമെത്തിച്ചത് ബൗളറെ, കാരണം പുറത്ത്

അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതിനു താമസിക്കുന്നയിടത്തു നിന്നും രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂയെന്നു ചെന്നൈ പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ യാത്രയ്ക്കു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും കമ്മീഷണര്‍ നല്‍കിയിരുന്നു.

Story first published: Thursday, June 25, 2020, 16:40 [IST]
Other articles published on Jun 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X