വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനോഹരമായ എന്തിന്റെയോ തുടക്കമാണിതെന്നാണ് എന്റെ വിശ്വാസം: ഏദന്‍ ഹസാര്‍ഡ്

മാഡ്രിഡ്: ഏറെ പ്രതീക്ഷകളോടെയായിരുന്നു ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിന്റെ റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം.എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി തുടക്കത്തില്‍ത്തന്നെ ഹസാര്‍ഡിന് പരിക്കേറ്റു. ലഭിച്ച അവസരങ്ങളില്‍ മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ ഹസാര്‍ഡ് റയലിന് നഷ്ടകച്ചവടമാണെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നു. ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെ പകരക്കാരനായി ഒതുങ്ങുന്ന ഹസാര്‍ഡിനെതിരേ ആരാധകരുടെ പ്രതിഷേധം ഉയരവെ നിലപാട് അറിയിച്ചിരിക്കുകയാണ് ഹസാര്‍ഡ്.

''മനോഹരമായ എന്തിന്റെയോ തുടക്കമാണിത്.ഞാന്‍ എന്നും ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുന്നു. റയലിലെ സഹതാരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ ആസ്വദിക്കണമെന്നാണ് ആഗ്രഹം.റയലിന്റെ ആരാധകര്‍ മികച്ച പിന്തുണയാണ് താരങ്ങള്‍ക്കും ടീമിനും നല്‍കുന്നത്.നിലവില്‍ സന്തോഷനാവാനാണ്.കാല്‍മസിലിനേറ്റ പരിക്ക് സാരമായി ബാധിച്ചു. തിരിച്ചുവരവില്‍ മികച്ച പ്രകടനത്തിലേക്ക് ഉയരാന്‍ അല്‍പ്പംകൂടി സമയം ആവശ്യമുണ്ട്''-ഹസാര്‍ഡ് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫി: തമിഴ്‌നാടിനെ ദിനേഷ് കാര്‍ത്തിക് നയിക്കുംവിജയ് ഹസാരെ ട്രോഫി: തമിഴ്‌നാടിനെ ദിനേഷ് കാര്‍ത്തിക് നയിക്കും

edenhazard

ഹസാര്‍ഡിന്റെ പ്രകടനത്തില്‍ റയല്‍ ഗോള്‍ കീപ്പറും ബെല്‍ജിയം ദേശീയ ടീം താരവുമായ തിബൗട്ട് കോര്‍ട്ടോയിസും അതൃപ്തി രേഖപ്പെടുത്തി. അവസരം മുതലാക്കുന്നതില്‍ ഹസാര്‍ഡിന് പഴയ മികവ് കാട്ടനാവുന്നില്ലെന്നും പാസിന് കൃത്യത ലഭിക്കുന്നില്ലെന്നുമാണ് കോര്‍ട്ടോയിസ് അഭിപ്രായപ്പെടുന്നത്. എന്തായാലും സീസണ്‍ പുരോഗമിക്കവെ വലിയ വെല്ലുവിളിയാണ് ഹസാര്‍ഡിന് മുന്നിലുള്ളത്.

Story first published: Monday, September 16, 2019, 8:52 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X