വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖേല്‍ രത്‌നയ്ക്കായി തന്നെ നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കാന്‍ ആവിശ്യപ്പെട്ടു: ഹര്‍ഭജന്‍ സിങ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി പുറത്താണെങ്കിലും ഐപിഎല്ലില്‍ ഉള്‍പ്പെടെ അദ്ദേഹം സജീവമാണ്. ഇത്തവണത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ഹര്‍ഭജന്‍ സിങ്ങിന്റെ പേര് പഞ്ചാബ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. രാജ്യത്തെ പരമോന്നത് പുരസ്‌കാരമായ ഖേല്‍രത്‌നയ്ക്ക് താന്‍ അര്‍ഹനല്ലാത്തതിനാലാണ് നാമനിര്‍ദേശം പിന്‍വലിക്കാന്‍ ആവിശ്യപ്പെട്ടതെന്ന് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

'പ്രിയ സുഹൃത്തുക്കളെ എന്തുകൊണ്ടാണ് പഞ്ചാബ് സര്‍ക്കാര്‍ തന്റെ പേര് ഖേല്‍രത്‌ന പുരസ്‌കാര നാമനിര്‍ദേശങ്ങളില്‍ നിന്ന് നീക്കിയതെന്ന് അറിയാന്‍ നിരവധി കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നത്. സത്യത്തില്‍ ഞാന്‍ ഖേല്‍രത്‌ന പുരസ്‌കാര്യത്തിന് യോഗ്യനല്ല.അവസാന മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ എനിക്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കില്ല. എന്റെ പേര് മാറ്റിയത് പഞ്ചാബ് സര്‍ക്കാരിന്റെ തെറ്റല്ല. എന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. നന്ദി-ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'നെഞ്ച്'തകര്‍ത്ത് ആഴ്‌സണല്‍ എഫ് എ കപ്പ് ഫൈനലില്‍മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'നെഞ്ച്'തകര്‍ത്ത് ആഴ്‌സണല്‍ എഫ് എ കപ്പ് ഫൈനലില്‍

harbhajansingh

ഹര്‍ഭജന്റെ പേര് ഖേല്‍രത്‌ന നാമനിര്‍ദേശപട്ടികയില്‍ നിന്ന് നീക്കിയതോടെ വലിയ തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടന്നിരുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഹര്‍ഭജന്‍ തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.ഇന്ത്യക്കുവേണ്ടി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്‍ നേടിയത്.രണ്ട് ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.160 ഐപിഎല്ലില്‍ നിന്നായി 150 വിക്കറ്റും ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുണ്ട്.

പേസര്‍മാരുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ കോലിയുടെ പിന്തുണ; ഇന്ത്യന്‍ നായകനെ പുകഴ്ത്തി ഭുവനേശ്വര്‍ പേസര്‍മാരുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ കോലിയുടെ പിന്തുണ; ഇന്ത്യന്‍ നായകനെ പുകഴ്ത്തി ഭുവനേശ്വര്‍

ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ നാല് താരങ്ങളെയാണ് ബിസിസിഐ ഖേല്‍രത്‌നയ്ക്കായി ശുപാര്‍ശ ചെയ്തത്.ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ എന്നിവരാണ് മറ്റുള്ളവര്‍.സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏകതാരമായ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ വ്യക്തിഗത ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിതാണ്.

Story first published: Sunday, July 19, 2020, 11:35 [IST]
Other articles published on Jul 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X