വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയണ്‍ മാന്‍, സ്‌പൈഡര്‍മാന്‍... ഇനി ഹിറ്റ്മാനും!! അവഞ്ചേഴ്‌സ് സംഘത്തില്‍ രോഹിത്തും വേണം

ചെന്നൈക്കെതിരേ രോഹിത്തായിരുന്നു മാന്‍ ഓഫ് ദി മാച്ച്

By Manu

ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ മുംബൈ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ 46 റണ്‍സിനാണ് രോഹിത് ശര്‍മയുടെ മുംബൈ എംഎസ് ധോണിയില്ലാതെ ഇറങ്ങിയ സിഎസ്‌കെയെ നാണംകെടുത്തിയത്.

ഇവരുടെ ഐപിഎല്‍ ഹണിമൂണ്‍ തീര്‍ന്നു... പാതിവഴിയില്‍ മടക്കം, ഇനി ടീമിന്റെ ഭാവി? ഇവരുടെ ഐപിഎല്‍ ഹണിമൂണ്‍ തീര്‍ന്നു... പാതിവഴിയില്‍ മടക്കം, ഇനി ടീമിന്റെ ഭാവി?

നായകന്റെ കളി പുറത്തെടുത്ത രോഹിത്തിന്റെ (48 പന്തില്‍ 67) തകര്‍പ്പന്‍ ബാറ്റിങും ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനവുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത്തിനെ വാനോളം പുകഴ്ത്തുകയാണ് ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ.

ഹിറ്റ്മാനും അവഞ്ചേഴ്‌സും

ഹിറ്റ്മാനും അവഞ്ചേഴ്‌സും

ഹിറ്റ്മാനെന്നു വിളിപ്പേരുള്ള രോഹിത്തിനെ ഹോളിവുഡിലെ സൂപ്പര്‍ ഹീറോ സംഘമുള്‍പ്പെടുന്ന അവഞ്ചേഴ്‌സില്‍ ചേരണമെന്ന് പാണ്ഡ്യ പറയുന്നു. ട്വിറ്ററിലൂടെയാണ് അയണ്‍ മാന്‍, സ്‌പൈഡര്‍മാന്‍, ഹള്‍ക്ക് എന്നിവരടക്കം നിരവധി സൂപ്പര്‍ ഹീറോസുള്ള അവഞ്ചേഴ്‌സ് ടീമിലേക്ക് രോഹിത്തും വേണമെന്ന് പാണ്ഡ്യ തമാശയായി ആവശ്യപ്പെട്ടത്.
അവഞ്ചേഴ്‌സില്‍ ചേരാന്‍ ഹിറ്റ്മാന് സമയമായിരിക്കുന്നു. ചെന്നൈയിലേത് അവിസ്മരണീയ വിജയമെന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

ധോണിയുടെ അഭാവം

ധോണിയുടെ അഭാവം

ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ ധോണിയില്ലാതിരുന്നത് തങ്ങള്‍ക്കു വലിയ ആശ്വാസമായെന്നാണ് മല്‍സരശേഷം രോഹിത് പ്രതികരിച്ചത്. ധോണി ടീമില്‍ ഇല്ലെങ്കില്‍ അത് ഏതൊരു എതിര്‍ ടീമിനും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ചെന്നൈയെ സംബന്ധിച്ച് വളരെ വലുതാണ്.
ധോണിയില്ലെങ്കില്‍ റണ്‍ ചേസ് ചെയ്യുക കൂടുതല്‍ ബുദ്ധിമുട്ടായി തീരും. തീര്‍ച്ചയായും ധോണിയുടെ അഭാവം ചെന്നൈയെ ബാധിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു.

രോഹിത്തിന്റെ ഇന്നിങ്‌സ്

രോഹിത്തിന്റെ ഇന്നിങ്‌സ്

ബാറ്റിങ് ദുഷ്‌കരമായി മാറിയ ചെപ്പോക്കിലെ പിച്ചില്‍ രോഹിത് പൊരുതി നേടിയ ഇന്നിങ്‌സാണ് മുംബൈയെ നാലു വിക്കറ്റിന് 155 റണ്‍സെന്ന മാന്യമായ സ്‌കോറിലെത്തിച്ചത്. 48 പന്തുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ചെന്നൈ നിരയില്‍ മറ്റൊരാള്‍ പോലും 35 റണ്‍സ് തികച്ചില്ല എന്നറിയുമ്പോഴാണ് രോഹിത്തിന്റെ ഇന്നിങ്‌സിന്റെ പ്രാധാന്യം വ്യക്തമാവുക.
എവിന്‍ ലൂയിസ് (32), ഹര്‍ദിക് പാണ്ഡ്യ (23*) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍.

Story first published: Saturday, April 27, 2019, 11:45 [IST]
Other articles published on Apr 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X