യുണൈറ്റഡിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു; വിമാനാപകടത്തിലെ ഹീറോ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത ഗോള്‍ കീപ്പറും മ്യൂണിക്കിലെ ഹീറോ എന്ന് അറിയപ്പെടുന്ന കളിക്കാരനുമായ ഹാരി ഗ്രെഗ് അന്തരിച്ചു. മ്യൂണിക്ക് വിമാനാപകടത്തില്‍നിന്നും രക്ഷപ്പെട്ട ഗ്രെഗ് അന്ന് സഹകളിക്കാരെ ഉള്‍പ്പെടെ അപകടത്തില്‍നിന്നും രക്ഷപ്പെടുത്തിയാണ് മ്യൂണിക്കിലെ ഹീറോ എന്ന വിളിപ്പേരിനര്‍ഹനായത്. 87 കാരനായ ഗ്രെഗ് ആശുപത്രിയില്‍വെച്ചാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

മുന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അന്താരാഷ്ട്ര താരമായിരുന്ന ഗ്രെഗ് യുണൈറ്റഡിനുവേണ്ടി ഒന്‍പതുവര്‍ഷം വലകാത്തിട്ടുണ്ട്. 1957ല്‍ ഏറ്റവും വിലകൂടിയ ഗോള്‍കീപ്പറായാണ് താരം യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനുവേണ്ടി 247 തവണ ജഴ്‌സിയണിഞ്ഞു. 1958 ഫിബ്രുവരിയിലുണ്ടായ വിമാനാപകടത്തിന് 13 ദിവസത്തിനുശേഷം എഫ്എ കപ്പില്‍ കളിക്കളത്തിലിറങ്ങിയും അദ്ദേഹം ശ്രദ്ധേയനായി.

ടി20 റാങ്കിങില്‍ രാഹുല്‍ തലപ്പത്തേക്ക്... ബാബറിന് അരികെ, കോലിക്ക് തിരിച്ചടി

വിമാനാപകടത്തില്‍ സഹതാരം ബോബി ചാള്‍ട്ടന്‍, ഡെന്നിസ് വയലറ്റ്, 20 മാസം പ്രായമായ പെണ്‍കുട്ടിയേയും കുട്ടിയുടെ അമ്മയേയും രക്ഷപ്പെടുത്തി. യൂറോപ്യന്‍ കപ്പ് മത്സരത്തിനുശേഷം മ്യൂണിക്കില്‍നിന്നും മടങ്ങവെയായിരുന്നു വിമാനദുരന്തം. അന്ന് 8 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാരാണ് അപകടത്തില്‍ മരിച്ചത്. രാജ്യത്തിനുവേണ്ടി 25 തവണ കളത്തിലിറങ്ങി. 1958ലെ ലോകകപ്പിലും കളിക്കാന്‍ അര്‍ഹതനേടി. ഗ്രെഗിന്റെ നിര്യാണത്തില്‍ മുന്‍ സഹതാരങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 17, 2020, 16:45 [IST]
Other articles published on Feb 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X