വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിക്കളത്തിന് പുറത്തും സൗഹൃദമില്ല; ഒരിക്കല്‍ മെസ്സിക്കൊപ്പം ഡിന്നര്‍ പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റിയാനോ

മൊണാക്കോ: സമകാലിക ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് ഫുട്‌ബോള്‍ കളിക്കാരാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും. ഇരുവരിലും ആരാണ് കേമന്‍ എന്നത് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളും വിവിധങ്ങളായ ഉത്തരങ്ങളും വന്നിട്ടുണ്ടെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇരുവരും പ്രിയപ്പെട്ടവരാണ്. കളിക്കളത്തില്‍ ഒട്ടും സൗഹൃദത്തിലല്ലാത്ത ഇവര്‍ കളത്തിനും പുറത്തും വ്യത്യസ്തരല്ല.

എക്കാലത്തെയും മികച്ചവന്‍ താനാണെന്ന് രണ്ട് കളിക്കാരും പരോക്ഷമായി പലവട്ടം പറഞ്ഞിട്ടുണ്ട്. ഇത് ഇവര്‍ക്കിടയിലെ അകലം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോക ഫുട്‌ബോളര്‍ ബഹുമതി 10 വര്‍ഷക്കാലം മാറിമാറി സ്വന്തമാക്കിയ ഇവര്‍ക്ക് കഴിഞ്ഞ സീസണ്‍ അത്ര കേമമായിരുന്നില്ല. യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കായുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയെങ്കിലും ലിവര്‍പൂളിന്റെ വാന്‍ഡൈക്ക് അവാര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

നെയ്മര്‍ പോയാല്‍ പി.എസ്.ജിയില്‍ പകരമെത്തുക ആര്? സാധ്യത ഈ ടോട്ടനം താരത്തിന്നെയ്മര്‍ പോയാല്‍ പി.എസ്.ജിയില്‍ പകരമെത്തുക ആര്? സാധ്യത ഈ ടോട്ടനം താരത്തിന്

christianoronaldo

അവാര്‍ഡ്ദാന വേളയില്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ കൈകൊടുത്ത മെസ്സിയും റൊണാള്‍ഡോയും മാധ്യമങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രവുമായി. ഒരേസമയം ഇരുവരെയും ഒരുമിച്ച് അഭിമുഖം നടത്തിയതും ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരിക്കലെങ്കിലും മെസ്സിക്കൊപ്പം ഡിന്നര്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോയുടെ പ്രതികരണം. അത് സദസ്സില്‍ ചിരി പടര്‍ത്തുകയും ചെയ്തു.

സ്‌പെയിനില്‍ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയാത്തത് നഷ്ടബോധമുണ്ടാക്കുന്നതാണെന്ന് റൊണാള്‍ഡോ പറഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ തമ്മില്‍ നല്ല മത്സരമുണ്ടാകാറുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നെന്നും സൂപ്പര്‍താരം വ്യക്തമാക്കി. അതേസമയം, വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും എത്രകാലം കളിക്കാന്‍ കഴിയുന്നോ അതുവരെ കളിക്കുമെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

Story first published: Friday, August 30, 2019, 18:42 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X