വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും ബാറില്‍ പോവും, അവള്‍ ഇട്ടേച്ചു പോയപ്പോള്‍ തറയില്‍ക്കിടന്നു കരഞ്ഞു! വെളിപ്പെടുത്തി വോണ്‍

വിവാഹമോചനത്തെക്കുറിച്ചാണിത്

പ്രതിഭ കൊണ്ട് കളിക്കളത്തില്‍ വിസ്മയിപ്പിക്കുകയും പുറത്തെത്തിയാല്‍ വിവാദങ്ങളിലകപ്പെട്ട് വിമര്‍ശനങ്ങളേറ്റു വാങ്ങുകയും ചെയ്തിട്ടുള്ള ക്രിക്കറ്ററാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വോണിനോളം പ്രശസ്തിയും ഒപ്പം പഴിയും കേട്ടിട്ടുള്ള മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാന്‍ സാധിക്കും. മറ്റു ക്രിക്കറ്റര്‍മാരുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും വാതുവയ്പ്പും ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതും പരസ്ത്രീ ബന്ധവുമെല്ലാം വോണിന്റെ സംഭവബഹുലമായ കരിയറില്‍ നമുക്ക് കാണാന്‍ കഴിയും.

ഭാര്യമായുള്ള വേര്‍പിരിയല്‍ തന്റെ ജീവിവത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായിരുന്നുവെന്ന് ഷെയ്ന്‍ എന്ന ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് വോണ്‍. അന്നു താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ഇതിനെ മറികടന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

1

2005ല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരുന്ന പ്രശസ്തമായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പായിരുന്നു വോണും ഭാര്യ സിമോണ്‍ കല്ലാഹനും തമ്മിലുള്ള വിവാഹമോചനം നടന്നത്. ആഷസ് പരമ്പര തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു വോണിനും മക്കള്‍ക്കുമൊപ്പം സിമോണ്‍ ഇംഗ്ലണ്ടിലെത്തിയത്. വളരെ ആഹ്ലാദകരമായ രീതിയില്‍ ഇവരുടെ കുടുംബബന്ധം മുന്നോട്ടു പോവുന്ന സമയമായിരുന്നു ഇത്. ഈ സമയത്താണ് വോണിന് പല സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്നത്. ഇതു കണ്ടതോടെ സിമോണയുടെ നിയന്ത്രണം വിടുകയും ചെയ്തു. തുടര്‍ന്നു ബ്രൂക്ക്, ജാക്‌സണ്‍, സമ്മര്‍ എന്നീ മൂന്നു മക്കളെയും കൂട്ടി അവര്‍ നാട്ടിലേക്കു തിരിച്ചുപോവുകയായിരുന്നു.

2

ഈ സംഭവം വോണിനു ശരിക്കും ഷോക്കായിരുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതോടെ ഹോട്ടല്‍ മുറിയിയില്‍ തനിച്ചായ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വോണ്‍ ഡോക്യുമെന്റിയില്‍ പറയുകയും ചെയ്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്റെ കുട്ടികളില്‍ ഇതു വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്, അവര്‍ക്കു എന്നെ കാണാന്‍ പോലും കഴിഞ്ഞില്ല. അത് എന്റെ തെറ്റായിരുന്നു. ഞാന്‍ തിരികെ പോയി ബാറില്‍ റെയ്ഡ് ചെയ്യും, ഹോട്ടല്‍ മുറിയിലെ തറയില്‍ കിടന്നു ഞാന്‍ കരിഞ്ഞുവെന്നും വോണ്‍ വെളിപ്പെടുത്തി.

3

പക്ഷെ വ്യക്തിജീവിതത്തിലെ ഈ തിരിച്ചടികളെയെല്ലാം അതിജീവിച്ച് ആഷസില്‍ ഓസ്‌ട്രേലിയക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ അന്നു വോണിനു സാധിച്ചിരുന്നു. തന്റെ മോശം പ്രവര്‍ത്തികള്‍ കാരണം മക്കള്‍ വിട്ടുപോയതും താന്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന അവരുടെ ആഗ്രഹവുമായിരുന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചതെന്നു വോണ്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു.

4

ഞാന്‍ കളിച്ച ആഷസില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ട ഏക പരമ്പരയായിരുന്നു 2005ലേത്. എക്കാലത്തെയും മികച്ച ആഷസുകളിലൊന്ന് കൂടിയായിരുന്നു അത്. ഞാന്‍ ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം നടത്തിയിരുന്നു. വ്യക്തിപരമായ ബുദ്ധിമുട്ടുകളും സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ സ്വന്തം നേട്ടത്തില്‍ എനിക്കു വളരെയേറെ അഭിമാനവുമുണ്ടെന്നും വോണ്‍ വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, January 18, 2022, 19:16 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X