ക്രിക്കറ്റില്‍ കോച്ചിനു പുല്ലുവില, ഇതാണ് കാരണം... മറ്റൊന്നിലും ഇങ്ങനെയല്ല, തുറന്നടിച്ച് സെവാഗ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും പ്രശസ്തിയുള്ളത് ക്രിക്കറ്റിനാണെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസും ഒളിംപിക്‌സുമെല്ലാം ഇതിനേക്കാള്‍ വലുതാണെന്നു മുന്‍ വെടിക്കട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. മാത്രമല്ല ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ പകുതി പോലും മറ്റു അത്‌ലറ്റുകള്‍ക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ധോണിയുടെ പിന്‍ഗാമി പന്തോ? ഉറപ്പിക്കാന്‍ വരട്ടെ!! അതില്‍ ഫ്‌ളോപ്പായാല്‍ തെറിച്ചേക്കും

മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് വീരു ഇക്കാര്യം പറഞ്ഞത്. മറ്റു കായിക ഇനങ്ങളിലേതു പോലെ ക്രിക്കറ്റര്‍മാര്‍ കോച്ചിനു നന്ദി പ്രകാശിപ്പിക്കാറെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

കോച്ചിന് പരിഗണന നല്‍കാറില്ല

കോച്ചിന് പരിഗണന നല്‍കാറില്ല

ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ കോച്ചിനു വേണ്ടത്ര പരിഗണന നല്‍കാറില്ലെന്നു സെവാഗ് അഭിപ്രായപ്പെട്ടു. മറ്റു കായിക താരങ്ങള്‍ക്കു കോച്ചിനെ കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ ആവശ്യമുണ്ട്. എന്നാല്‍ ക്രിക്കറ്റര്‍മാര്‍ അങ്ങനെയല്ല.

പലപ്പോഴും ക്രിക്കറ്റ് താരങ്ങള്‍ കോച്ചുമായി അധികകാലം ബന്ധം പുലര്‍ത്താറില്ല. മാത്രമല്ല, പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയാല്‍ കോച്ചിനെക്കുറിച്ചു താരങ്ങള്‍ സംസാരിക്കാറില്ലെന്നും സെവാഗ് വിശദമാക്കി.

നല്ല പരിഗണന

നല്ല പരിഗണന

മറ്റു കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകള്‍ക്കു നല്ല പരിഗണനയാണ് എല്ലാ തരത്തിലും ലഭിക്കാറുള്ളതെന്നാണ് താന്‍ നേരത്തേ കരുതിയിരുന്നതെന്നു സെവാഗ് വ്യക്തമാക്കി. നല്ല ഭക്ഷണത്തോടൊപ്പം ഫിസിയോ, പരിശീലകര്‍ എന്നിവരുടെ സഹായവും ഇവര്‍ക്കു ലഭിക്കാറുണ്ടെന്നാണ് കരുതിയിരുന്നതെന്നും ഒളിംപിക്‌സ് ഷോട്ട്പുട്ട് താരമായ ഒപി കര്‍ഹാന, ഇന്ത്യയുടെ നമ്പര്‍ വണ്‍ പാരാ ബാഡ്മിന്റണ്‍ താരം സഞ്ജീവ് കുമാര്‍ എന്നിവരുമായി സംസാരിക്കവെ സെവാഗ് പറഞ്ഞു.

അതല്ല സത്യമെന്നു വ്യക്തമായി

അതല്ല സത്യമെന്നു വ്യക്തമായി

മറ്റു മേഖലയിലെ കായിക താരങ്ങളുമായി അടുത്ത് സംസാരിച്ചപ്പോഴാണ് അവര്‍ നേരിടുന്ന അവഗണനയെക്കുറിച്ചു തനിക്കു ബോധ്യമായതെന്നു സെവാഗ് പറയുന്നു. ക്രിക്കറ്റര്‍മാര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ 10-20 ശതമാനം മാത്രമാണ് മറ്റു അത്‌ലറ്റുകള്‍ക്കു രാജ്യത്തു ലഭിക്കുന്നത്. എന്നിട്ടും ഈ അത്‌ലറ്റുകള്‍ രാജ്യത്തിനു മെഡല്‍ നേടിത്തരുന്നു. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെയധികം അവര്‍ അര്‍ഹിക്കുന്നുണ്ട്. കാരണം, ഇന്ത്യയുട പേരില്‍ അവര്‍ മെഡലാണ് നേടുന്നതെന്നും അദ്ദേഹം വിശദമാക്കി.

കോച്ചിനോട് അവഗണന

കോച്ചിനോട് അവഗണന

ക്രിക്കറ്റ് താരങ്ങള്‍ കരിയറില്‍ ഒരു ഘട്ടം പിന്നിട്ടു കഴിഞ്ഞാല്‍ പിന്നീട് തങ്ങളുടെ കോച്ചിനോട് അവഗണനയാണ് കാണിക്കാറുള്ളതെന്നു സെവാഗ് തുറന്നടിച്ചു. മറ്റു അത്‌ലറ്റുകള്‍ അങ്ങനെയല്ല. തങ്ങളുടെ നേട്ടങ്ങള്‍ക്കു കോച്ചിനാണ് അവര്‍ ആദ്യം നന്ദി പറയുക.

രാജ്യത്തിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ക്രിക്കറ്റര്‍മാര്‍ കോച്ചിനെക്കുറിച്ചു മറക്കുകയാണ്. കാരണം കോച്ചുമായി അവര്‍ അത്രയേറെ ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ മറ്റു അത്‌ലറ്റുകള്‍ ഭൂരിഭാഗം സമയവും ചെലവിടുന്നത് തങ്ങളുടെ കോച്ചുമാര്‍ക്കൊപ്പമായിരിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, August 30, 2019, 13:20 [IST]
Other articles published on Aug 30, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X