നാല് കളികളില്‍ ഷമിയെ പുറത്തിരുത്തി, തിരിച്ചുവരവ് ഹാട്രിക്കോടെ; ആദ്യ ഹാട്രിക് മറ്റൊരു ഇന്ത്യന്‍ താരത്തിന്

സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അനായാസം ജയിച്ചുകയറാനിറങ്ങിയ ഇന്ത്യ ജയവുമായി കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ തിളങ്ങിയത് ബൗളര്‍മാര്‍. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത് വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് നേട്ടമാകും. മുഹമ്മദ് ഷമിയുടെ ഹാട്രിക്കും ജസ്പ്രീത് ബുംറയുടെ ഉജ്വല ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് അവസാന ഓവര്‍ ത്രില്ലറില്‍ ജയമൊരുക്കിയത്.

പരിഹസിക്കാന്‍ ഉപയോഗിച്ച അതേ ചിത്രമുപയോഗിച്ച് മലിംഗയെ പുകഴ്ത്തി ജയവര്‍ധനെ

അവസാന ഓവറുകളില്‍ അഫ്ഗാന്‍ വിജയം പിടിച്ചെടുക്കുമെന്നാണ് തോന്നിച്ചത്. എന്നാല്‍, കണിശതയാര്‍ന്ന ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അയല്‍ക്കാര്‍ മുട്ടുകുത്തി. മുഹമ്മദ് നബിക്ക് പിന്തുണ കിട്ടാത്തതാണ് ടീമിന് തിരിച്ചടിയായത്. ഒരറ്റത്ത് നബി തിളങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തപ്പോള്‍ അഫ്ഗാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.

ഷമിയുടെ ഹാട്രിക്

ഷമിയുടെ ഹാട്രിക്

അവസാന ഓവറില്‍ ഹാട്രിക് നേടിയ ഷമി ഗംഭീരമായ തുടക്കമാണ് ലോകകപ്പില്‍ കുറിച്ചത്. ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ ഷമി അവസാന ഓവറില്‍ മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ നബി ബൗണ്ടറി നേടിയതോടെ തുടര്‍ന്നുള്ള പന്തുകള്‍ യോര്‍ക്കറുകളെറിഞ്ഞ് ഷമി വിജയം ഇന്ത്യയ്ക്ക് അനുകൂലമാക്കുകയായിരുന്നു. മത്സരത്തില്‍ 40 റണ്‍സ് വിട്ടുകൊടുത്ത ഷമി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ലോകകപ്പില്‍ ഹാട്രിക് നേടിയവര്‍

ലോകകപ്പില്‍ ഹാട്രിക് നേടിയവര്‍

ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ ഹാട്രിക് നേടിയതും ഒരു ഇന്ത്യന്‍താരമാണ്. 1987ല്‍ ന്യൂസിലന്‍ഡിനെതിരെ ചേതന്‍ ശര്‍മയാണ് ഹാട്രിക്കിന് തുടക്കമിട്ടത്. പാക്കിസ്ഥാന്‍ താരം സഖ്‌ലൈന്‍ മുഷ്താഖ്(1999), ശ്രീലങ്കയുടെ ചാമിന്ദ വാസ്(2003), അതേവര്‍ഷം ഓസ്‌ട്രേലിയയുടെ ബ്രറ്റ്‌ലീ, ലസിത് മലിംഗ(2007) മലിംഗ അന്ന് തുടര്‍ച്ചയായ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വിന്‍ഡീസിന്റെ കെമര്‍ റോച്ച്(2011), ലസിത് മലിംഗ(2011), ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍(2015), ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി(2015) എന്നിവരാണ് ഹാട്രിക്കുകള്‍ നേടിയവര്‍.

പകരക്കാരനായെത്തി തിളങ്ങി

പകരക്കാരനായെത്തി തിളങ്ങി

ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായെത്തിയാണ് ഷമി തിളങ്ങിയത്. പരിക്കേറ്റ ഭുവി മാറി നിന്നപ്പോള്‍ ഷമിക്ക് അവസരമൊരുങ്ങുകയായിരുന്നു. ആദ്യ സ്‌പെല്ലില്‍ ഉജ്വലമായി പന്തെറിഞ്ഞ ഷമി രണ്ടാം സ്‌പെല്ലിലാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. എന്നാല്‍, അവസാന ഓവറുകളില്‍ മൂന്നാം സ്‌പെല്ലിനിറങ്ങിയ താരം ബുംറയ്‌ക്കൊപ്പം എതിരാളികളെ വരിഞ്ഞുകെട്ടി. ബുംറയും യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകള്‍വീതം വീഴ്ത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, June 23, 2019, 10:12 [IST]
Other articles published on Jun 23, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X