ഐപിഎല്‍: കേരളത്തിന്റെ പ്രതീക്ഷ പൊലിഞ്ഞു... മല്‍സരങ്ങള്‍ മാറ്റില്ല, ചെന്നൈയില്‍ തന്നെ തുടരും

Written By:
IPL 2018: മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും | Oneindia Malayalamk

മുംബൈ: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഐപിഎല്ലിലെ മല്‍സരവേദി ചെന്നൈയില്‍ നിന്നു മാറ്റില്ലെന്ന് ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ കാവേരി വിഷയുമായി ബന്ധപ്പെട്ട് പ്രതിഷേധം കത്തുന്നതിനാല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഹോം മാച്ചുകള്‍ തിരുവനന്തപുരത്തേക്കു മാറ്റിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവശാലും മല്‍സരങ്ങള്‍ ചെന്നൈയില്‍ നിന്നു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശുക്ല അറിയിച്ചു.

ഐപിഎല്‍: മുംബൈ 'വധം'... ആ ഇന്നിങ്‌സിനു സഹായിച്ചത് 400!! ബ്രാവോയുടെ വെളിപ്പെടുത്തല്‍

ഐപിഎല്‍: 'തല തെറിച്ച'വര്‍ മുഖാമുഖം... റോയല്‍ തിരിച്ചുവരവിന് രാജസ്ഥാന്‍, ഹൈദരാബാദും ഒരുങ്ങിത്തന്നെ

1

സൂപ്പര്‍കിങ്‌സിന്റെ മല്‍സരങ്ങള്‍ നേരത്തേ തീരുമാനിച്ചതു പ്രകാരം തന്നെ ചെന്നൈയില്‍ നടക്കും. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഐപിഎല്ലിനെ വലിച്ചിഴയ്ക്കരുത്. ചെന്നൈയിലെ മല്‍സരങ്ങള്‍ക്കു മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ശുക്ല പറഞ്ഞു. ചൊവ്വാഴ്ചയാണ് ഐപിഎല്ലില്‍ ചെന്നൈയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈ ഹോംഗ്രൗണ്ടില്‍ കളിക്കുന്ന ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. വിലക്ക് മൂലം കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലും ചെന്നൈക്കു നഷ്ടമായിരുന്നു. 2015 മേയിലാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സൂപ്പര്‍കിങ്‌സ് അവസാനമായി കളിച്ചത്.

2

കാവേരി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നു തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരത്തില്‍ വച്ചു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തുറന്നടിച്ചിരുന്നു. സൂപ്പര്‍കിങ്‌സിലെ താരങ്ങള്‍ ചൊവ്വാഴ്ച നടക്കുന്ന കളിയില്‍ പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Story first published: Monday, April 9, 2018, 15:21 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍