വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'എന്റെ ഹീറോ ഇനിയില്ല'- മറഡോണയുടെ മരണത്തില്‍ വികാരഭരിതനായി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ഫുട്‌ബോള്‍ കളത്തിലെ ഇന്ദ്രജാലക്കാരന്റെ ഇതിഹാസ നേട്ടങ്ങള്‍ ഇനി ഓര്‍മകളില്‍ ജ്വലിക്കും. ഇതിഹാസമെന്ന വാക്കുകളില്‍ ഒതുങ്ങാത്ത പ്രതിഭ,കരിയറിലും ജീവിതതത്തിലും നേട്ടങ്ങളോടൊപ്പം വിവാദങ്ങളും പിന്തുടര്‍ന്ന ഫുട്‌ബോള്‍ മാന്ത്രികന്‍. മറഡോണയുടെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരാണ് അനുശോചനം അര്‍പ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം മറഡോണയ്ക്ക് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററുകള്‍ നിറയുകയാണ്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമായിരുന്നു മറഡോണ.

Sourav Ganguly Pens Emotional Tribute For Diego Maradona | Oneindia Malayalam
souravganguly-diegomaradona

തന്റെ പ്രൊഫഷന്‍ ക്രിക്കറ്റായിരുന്നെങ്കിലും ഫുട്‌ബോളിനെയും ചേര്‍ത്ത് നിര്‍ത്തി ഗാംഗുലി മറഡോണയുടെ വിയോഗത്തിലെ തന്റെ ദു:ഖം പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 'എന്റെ ഹീറോ ഇനിയില്ല..ഞാന്‍ ഭ്രാന്തമായി ആരാധിച്ചിരുന്ന പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയാണ് ഫുട്‌ബോള്‍ കണ്ടത്'-എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. മറഡോണയുടെ കട്ട ആരാധകനാണ് താനെന്ന് പല തവണ ഗാംഗുലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മറഡോണ വന്നപ്പോഴെല്ലാം അദ്ദേഹെ കാണാന്‍ ഗാംഗുലി എത്തിയിരുന്നു.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരമെന്ന പേരില്‍ ഒതുങ്ങി നില്‍ക്കാതെ ലോകത്തെയാകെ തുകല്‍പന്തിന് പിന്നാലെ കണ്ണും കാതും പായിക്കാന്‍ പഠിപ്പിച്ച വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ സാധിക്കുന്നതിലും അപ്പുറമുള്ള ഇതിഹാസമാണ് താനെന്ന് അദ്ദേഹത്തിന്റെ കരിയര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. മറഡോണയുടെ വിയോഗത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അനുശോചനം രേഖപ്പെടുത്തി. 'ഫുട്‌ബോളിനും ലോകത്തിനും അതുല്യനായ താരത്തിനെയാണ് നഷ്ടമായിരിക്കുന്നത്. സമാധാനത്തോടെ വിശ്രമിക്കൂ ഡീഗോ മറഡോണ,നിങ്ങളെ മിസ് ചെയ്യും'-എന്നായിരുന്നു സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

souravganguly-diegomaradona

ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഫുട്‌ബോള്‍ താരമായിരുന്നു മറഡോണ. കേരളത്തില്‍ ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസമായി മറഡോണ മറഞ്ഞപ്പോള്‍ നല്ലൊരു സുഹൃത്തിനെ നഷ്ടമായെന്നാണ് മറ്റൊരു ഇതിഹാസമായ പെലെ പറഞ്ഞത്. ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടമായെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് പകരട്ടെയെന്നും ഒരു ദിവസം ആകാശത്ത് വെച്ച് നമുക്ക് ഒരുമിച്ച് പന്ത് തട്ടാമെന്നും പെലെ ട്വിറ്ററില്‍ കുറിച്ചു. 1986ല്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മറഡോണ ദേശീയ കുപ്പായത്തില്‍ 91 മത്സരങ്ങളില്‍ നിന്ന് നേടിയത് 34 ഗോളാണ്.

Story first published: Thursday, November 26, 2020, 10:32 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X