വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തട്ടിപ്പും വ്യാജ രേഖ ചമയ്ക്കലും ഇനി നടക്കില്ല; പുതിയ പദ്ധതികള്‍ തയ്യാറാക്കി ബിസിസിഐ

മുംബൈ: ക്രിക്കറ്റിലെ പ്രായത്തട്ടിപ്പും വ്യാജ രേഖ ചമയ്ക്കലും തടയാന്‍ പുതിയ പദ്ധതികളുമായി ബിസിസിഐ. ഈ വര്‍ഷം തന്നെ പുതിയ പദ്ധതികള്‍ നടപ്പില്‍വരുത്താനാണ് ബിസിസിഐ ശ്രമം. നേരത്തെ ഇത്തരത്തില്‍ പ്രായത്തട്ടിപ്പ് നടത്തിയവര്‍ സ്വമേധയാ അത് ഏറ്റുപറഞ്ഞ് കൃത്യമായ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ പ്രായത്തിനനുസരിച്ചുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഇതിനായി താരങ്ങള്‍ ബിസിസി ഐയുടെ വയസ് പരിശോധനാ വിഭാഗം ആവിശ്യപ്പെടുന്ന രേഖകളും താരങ്ങളുടെ ഒപ്പോടുകൂടിയ കത്തോ-ഇമെയിലോ വഴി സെപ്തംബര്‍ 15ന് മുമ്പായി സമര്‍പ്പിക്കണമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. കരാറില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇത്തരത്തില്‍ പ്രായത്തട്ടിപ്പ് നടത്തുകയോ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരും. ഈ കാലയളവില്‍ ബിസിസിഐ മത്സരങ്ങളില്‍ മാത്രമല്ല ആഭ്യന്തര മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

bcci

എല്ലാപ്രായക്കാര്‍ക്കും മികച്ച കളിഅവസരം ഒരുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും പ്രായത്തട്ടിപ്പ് തടയുന്നതിനുള്ള കാര്യങ്ങള്‍ ബിസിസിഐ സ്വീകരിച്ച് വരികയാണെന്നും വരാനിരിക്കുന്ന ആഭ്യന്തര സീസണ്‍ മുതല്‍ ഇത് കര്‍ശനമായി പരിശോധിക്കുമെന്നും സ്വമേധയാ കുറ്റം ഏറ്റു പറയാത്തവര്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കി. വനിതാ,പുരുഷ ടീമുകള്‍ക്കെല്ലാം വിലക്ക് ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിസി ഐ അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ 14-16നും ഇടയിലുള്ള കുട്ടികള്‍ക്കാണ് അവസരം. അണ്ടര്‍ 19ല്‍ പലപ്പോഴും ജനിച്ച് രണ്ട് വര്‍ഷം ശേഷമുള്ള ജനന സര്‍ട്ടിഫിക്കറ്റാണ് ഹാജറാക്കപ്പെടുന്നത്. ഇത്തരത്തിലുള്ളവരെ കളിക്കാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പ്രായത്തട്ടിപ്പ് നിസാരമായ കാര്യമല്ല. മത്സരത്തിനായുള്ള കായിക ക്ഷമതാ യോഗ്യത കണക്കാക്കുന്നത് ഇതിലൂടെയാണ്. പ്രായത്തട്ടിപ്പ് നടക്കുന്നതിലൂടെ അര്‍ഹരായ പല യുവതാരങ്ങള്‍ക്കും അവസരം നഷ്ടമാകുന്നുണ്ട്.

ബിസിസിഐ ഇതില്‍ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചെങ്കില്‍ മാത്രമെ പുതിയ താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ സാധിക്കുകയുള്ളു-ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. പ്രധാനമായും അണ്ടര്‍ 19,16 ചാമ്പ്യന്‍ഷിപ്പുകളിലാണ് ഇത്തരത്തില്‍ പ്രായത്തട്ടിപ്പുകള്‍ നടക്കുന്നത്. പ്രായത്തട്ടിപ്പിനെതിരേ നേരത്തെ മുതല്‍ പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ശക്തമായ നടപടിയുമായി ബിസിസി ഐ മുന്നോട്ടുവരുന്നത്.

Story first published: Monday, August 3, 2020, 16:10 [IST]
Other articles published on Aug 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X